Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMOpen thy doors, O Lebanon, that the fire may devour thy cedars.
1TSKCOMലെബാനോനേ, നിന്റെ ദേവദാരുക്കൾ തീക്കു ഇരയായ്തീരേണ്ടതിന്നു വാതിൽ തുറന്നുവെക്കുക.
1TSKCOMLebaanone, ninre devadaarukkal theekku irayaaytheerendathinnu vaathil thurannuvekkuka.
1TSKCOMहे लबानोन, आग को रास्ता दे कि वह आकर तेरे देवदारोंको भस्म करे!
2TSKCOMHowl, fir tree; for the cedar is fallen; because the mighty are spoiled: howl, O ye oaks of Bashan; for the forest of the vintage is come down.
2TSKCOMദേവദാരു വീണും മഹത്തുക്കൾ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, ഓളിയിടുക; ദുർഗ്ഗമവനം വീണിരിക്കയാൽ ബാശാനിലെ കരുവേലങ്ങളേ, ഓളിയിടുവിൻ!
2TSKCOMDevadaaru veenum mahathukkal nashichum irikkayaal saralavrikshame, oliyituka; durggamavanam veenirikkayaal baashaanile karuvelangale, oliyituvin!
2TSKCOMहे सनौबरों, हाथ, हाथ, करो! क्योंकि देवदार गिर गया है और बड़े से बड़े वृझ नाश हो गए हैं! हे बाशा के बांज वृझों, हाथ, हाथ, करो! क्योंकि अगम्य वन काटा गया है!
3TSKCOMThere is a voice of the howling of the shepherds; for their glory is spoiled: a voice of the roaring of young lions; for the pride of Jordan is spoiled.
3TSKCOMഇടയന്മാരുടെ മഹത്വം നശിച്ചിട്ടു അവർ മുറയിടുന്നതു കേട്ടുവോ? യോർദ്ദാന്റെ മുറ്റു കാടു നശിച്ചിട്ടു ബാലസിംഹങ്ങളുടെ ഗർജ്ജനം കേട്ടുവോ?
3TSKCOMItayanmaarute mahathvam nashichittu avar murayitunnathu kettuvo? yorddaanre murru kaatu nashichittu baalasimhangalute garjjanam kettuvo?
3TSKCOMचरवाहोंके हाहाकार का शब्द हो रहा है, क्योंकि उनका विभव नाश हो गया है! जवान सिंहोंका गरजना सुनाई देता है, क्योंकि यरदन के तीर का घना वन नाश किया गया है!
4TSKCOMThus saith the LORD my God; Feed the flock of the slaughter;
4TSKCOMഎന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അറുപ്പാനുള്ള ആടുകളെ മേയ്ക്ക.
4TSKCOMEnre daivamaaya yahova iprakaaram arulicheyyunnu: aruppaanulla aatukale meykka.
4TSKCOMमेरे परमेश्वर यहोवा ने यह आज्ञा दी: घात हानेवाली भेड़-बकरियोंका चरवाहा हो जा।
5TSKCOMWhose possessors slay them, and hold themselves not guilty: and they that sell them say, Blessed be the LORD; for I am rich: and their own shepherds pity them not.
5TSKCOMഅവയെ മേടിക്കുന്നവർ കുറ്റം എന്നു എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാൻ ധനവാനായ്തീർന്നതുകൊണ്ടു യഹോവെക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല.
5TSKCOMAvaye metikkunnavar kurram ennu ennaathe avaye arukkunnu; avaye vilkkunnavaro: njaan dhanavaanaaytheernnathukontu yahovekku sthothram ennu parayunnu; avayute itayanmaar avaye aadarikkunnilla.
5TSKCOMउनके मोल लेनेवाले उन्हें घात करने पर भी अपके को दोषी नहीं जानते, और उनके बेचनेवाले कहते हैं, यहोवा धन्य है, हम धनी हो गए हैं; और उनके चरवाहे उन पर कुछ दया नहीं करते।
6TSKCOMFor I will no more pity the inhabitants of the land, saith the LORD: but, lo, I will deliver the men every one into his neighbour’s hand, and into the hand of his king: and they shall smite the land, and out of their hand I will not deliver them.
6TSKCOMഞാൻ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കയ്യിൽനിന്നു ഞാൻ അവരെ രക്ഷിക്കയുമില്ല.
6TSKCOMNjaan ini deshanivaasikale aadarikkayilla ennu yahovayute arulappaatu; njaan manushyare ororuthane avanavanre koottukaaranre kayyilum avanavanre raajaavinre kayyilum elpikkum; avar deshathe thakarthukalayum; avarute kayyilninnu njaan avare rakshikkayumilla.
6TSKCOMयहोवा की यह वाणी है, मैं इस देश के रहनेवालोंपर फिर दया न करूंगा। देखो, मैं मनुष्योंको एक दूसरे के हाथ में, और उनके राजा के हाथ में पकड़वा दूंगा; और वे इस देश को नाश करेंगे, और मैं उसके रहनेवालोंको उनके वश से न छुड़ाऊंगा।।
7TSKCOMAnd I will feed the flock of slaughter, even you, O poor of the flock. And I took unto me two staves; the one I called Beauty, and the other I called Bands; and I fed the flock.
7TSKCOMഅങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നേ, മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്തു ഒന്നിന്നു ഇമ്പം എന്നും മറ്റേതിന്നു ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.
7TSKCOMAngane aruppaanulla aatukale, koottathil arishtatha eriyavaye thanne, meyichukontirikkumpol njaan rantu kol etuthu onninnu impam ennum marrethinnu oruma ennum perittu; angane njaan aatukale meyichukontirunnu.
7TSKCOMसो मैं घात होनेवाली भेड़-बकरियोंको और विशेष करके उन में से जो दीन यीं उनको चराने लगा। और मैं ने दो लाठियां लीं; एक का नाम मैं ने अनुग्रह रखा, और दूसरी का नाम एकता। इनको लिथे हुए मैं उन भेड़-बकरियोंको चराने लगा।
8TSKCOMThree shepherds also I cut off in one month; and my soul lothed them, and their soul also abhorred me.
8TSKCOMഎന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവർക്കു എന്നോടും നീരസം തോന്നിയിരുന്നു.
8TSKCOMEnnaal njaan oru maasathil moonnu itayanmaare chhedichukalanjnju; enikku avarotu veruppu thonni, avarkku ennotum neerasam thonniyirunnu.
8TSKCOMऔर मैं ने उनके तीनोंचरवाहोंको एक महीने में नाश कर दिया, परन्तु मैं उनके कारण अधीर या, और वे मुझे से घृणा करती यीं।
9TSKCOMThen said I, I will not feed you: that that dieth, let it die; and that that is to be cut off, let it be cut off; and let the rest eat every one the flesh of another.
9TSKCOMഞാൻ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്നു ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാൻ പറഞ്ഞു.
9TSKCOMNjaan ningale meykkayilla; marikkunnathu marikkatte, kaanaathepokunnathu kaanaathe pokatte; sheshichirikkunnava onnu onninre maamsam thinnukalayatte ennu njaan paranjnju.
9TSKCOMतब मैं ने उन से कहा, मैं तुम को न चराऊंगा। तुम में से जो मरे वह मरे, और जो नाश हो वह नाश हो, और जो बची रहें वे एक दूसरे का मांस खाएं।
10TSKCOMAnd I took my staff, even Beauty, and cut it asunder, that I might break my covenant which I had made with all the people.
10TSKCOMഅനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന്നു അതിനെ മുറിച്ചുകളഞ്ഞു.
10TSKCOMAnantharam njaan impam enna kol etuthu: njaan sakalajaathikalotum cheythirunna enre niyamathe murikkendathinnu athine murichukalanjnju.
10TSKCOMऔर मैं ने अपक्की वह लाठी तोड़ डाली, जिसका नाम अनुग्रह या, कि जो वाचा मैं ने सब अन्यजातियोंके साय बान्धी यी उसे तोडूं।
11TSKCOMAnd it was broken in that day: and so the poor of the flock that waited upon me knew that it was the word of the LORD.
11TSKCOMഅതു ആ ദിവസത്തിൽ തന്നേ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാടു എന്നു ഗ്രഹിച്ചു.
11TSKCOMAthu aa divasathil thanne murinjnjupoyi; angane, enne nokkikkontirunna koottathil arishtathayeriyava athu daivathinte arulappaatu ennu grahichu.
11TSKCOMवह उसी दिन तोड़ी गई, और इस से दीन भेड़-बकरियां जो मुझे ताकती यीं, उन्होंने जान लिया कि यह यहोवा का वचन है।
12TSKCOMAnd I said unto them, If ye think good, give me my price; and if not, forbear. So they weighed for my price thirty pieces of silver.
12TSKCOMഞാൻ അവരോടു: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.
12TSKCOMNjaan avarotu: ningalkku manassuntengkil enre kooli tharuvin; illennuvarikil tharendaa ennu paranjnju; angane avar enre kooliyaayi muppathu vellikkaashu thookkithannu.
12TSKCOMतब मैं ने उन से कहा, यदि तुम को अच्छा लगे तो मेरी मजदूरी दो, और नहीं तो मत दो। तब उन्होंने मेरी मजदूरी में चान्दी के तीस टुकड़े तौल दिए।
13TSKCOMAnd the LORD said unto me, Cast it unto the potter: a goodly price that I was prised at of them. And I took the thirty pieces of silver, and cast them to the potter in the house of the LORD.
13TSKCOMഎന്നാൽ യഹോവ എന്നോടു: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.
13TSKCOMEnnaal yahova ennotu: athu bhandaarathil ittukalaka; avar enne mathichirikkunna manoharamaayoru vila thanne ennu kalpichu; angane njaan aa muppathu vellikkaashu vaangi yahovayute aalayathile bhandaarathil ittukalanjnju.
13TSKCOMतब यहोवा ने मुझ से कहा, इन्हें कुम्हार के आगे फेंक दे, यह क्या ही भारी दाम है जो उन्होंने मेरा ठहराया है? तब मैं ने चान्दी के उन तीस टुकड़ोंको लेकर यहोवा के घर में कुम्हार के आगे फेंक दिया।
14TSKCOMThen I cut asunder mine other staff, even Bands, that I might break the brotherhood between Judah and Israel.
14TSKCOMഅനന്തരം ഞാൻ, യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന്നു ഒരുമ എന്ന മറ്റെ കോൽ മുറിച്ചുകളഞ്ഞു.
14TSKCOMAnantharam njaan, yehoodayum yisraayelum thammilulla sahodarathvam bhinnippikkendathinnu oruma enna marre kol murichukalanjnju.
14TSKCOMतब मैं ने अपक्की दूसरी लाठी जिस का नाम एकता या, इसलिथे तोड़ डाली कि मैं उस भाईचारे के नाते को तोड़ डालूं जो यहूदा और इस्राएल के बीच में है।।
15TSKCOMAnd the LORD said unto me, Take unto thee yet the instruments of a foolish shepherd.
15TSKCOMഎന്നാൽ യഹോവ എന്നോടു കല്പിച്ചതു: നീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പു എടുത്തുകൊൾക.
15TSKCOMEnnaal yahova ennotu kalpichathu: nee ini oru thumpuketta itayanre koppu etuthukolka.
15TSKCOMतब यहोवा ने मुझ से कहा, अब तू मूढ़ चरवाहे के हयियार ले ले।
16TSKCOMFor, lo, I will raise up a shepherd in the land, which shall not visit those that be cut off, neither shall seek the young one, nor heal that that is broken, nor feed that that standeth still: but he shall eat the flesh of the fat, and tear their claws in pieces.
16TSKCOMഞാൻ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കയോ മുറിവേറ്റവയെ പൊറുപ്പിക്കയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളകയും ചെയ്യും.
16TSKCOMNjaan deshathil oru itayane ezhunnelpikkum; avan kaanaathepoyavaye nokkukayo chitharippoyavaye anveshikkayo muriverravaye poruppikkayo deenamillaathavaye porrukayo cheyyaathe thatichavayute maamsam thinnukayum kulampukale keerikkalakayum cheyyum.
16TSKCOMक्योंकि मैं इस देश में एक ऐसा चरवाहा ठहराऊंगा, जो खोई हुई को न ढूंढेगा, न तितर-बितर को इकट्ठी करेंगा, न घायलोंको चंगा करेगा, न जो भली चंगी हैं उनका पालन-पोषण करेगा, वरन मोटियोंका मांस खाएगा और उनके खुरोंको फाड़ डालेगा।
17TSKCOMWoe to the idol shepherd that leaveth the flock! the sword shall be upon his arm, and upon his right eye: his arm shall be clean dried up, and his right eye shall be utterly darkened.
17TSKCOMആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന്നു അയ്യോ കഷ്ടം! അവന്റെ ഭുജത്തിന്നും വലങ്കണ്ണിന്നും വരൾച! അവന്റെ ഭുജം അശേഷം വരണ്ടും വലങ്കണ്ണു അശേഷം ഇരുണ്ടും പോകട്ടെ.
17TSKCOMAattinkoottathe upekshichukalayunna thumpuketta itayannu ayyo kashtam! avanre bhujathinnum valangkanninnum varalcha! avanre bhujam ashesham varantum valangkannu ashesham iruntum pokatte.
17TSKCOMहाथ उस निकम्मे चरवाहे पर जो भेड़-बकरियोंको छोड़ जाता है! उसकी बांह, और दहिनी आंख दोनोंपर तलवार लगेगी, तब उसकी बांह सूख जाएगी और उसकी दहिनी आंख फूट जाएगी।।