Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBut it displeased Jonah exceedingly, and he was very angry.
1TSKCOMയോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു.
1TSKCOMYonekku ithu athyantham anishtamaayi, avannu kopam vannu.
1TSKCOMयह बात योना को बहुत ही बुरी लगी, और उसका क्रोध भड़का।
2TSKCOMAnd he prayed unto the LORD, and said, I pray thee, O LORD, was not this my saying, when I was yet in my country? Therefore I fled before unto Tarshish: for I knew that thou art a gracious God, and merciful, slow to anger, and of great kindness, and repentest thee of the evil.
2TSKCOMഅവൻ യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തർശീശിലേക്കു ബദ്ധപ്പെട്ടു ഓടിപ്പോയതു; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു.
2TSKCOMAvan yahovayotu praarthichu: ayyo, yahove, njaan enre deshathu aayirunnappol njaan paranjnja vaakku ithu thanne allayo? athukondaayirunnu njaan tharsheeshilekku badhappettu otippoyathu; nee kripayum karunayum deerghakshamayum mahaadayayumulla daivamaayi anarthathekkurichu anuthapikkunnavan ennu njaan arinjnju.
2TSKCOMऔर उस ने यहोवा से यह कहकर प्रार्यना की, हे यहोवा जब मैं अपके देश में या, तब क्या मैं यही बात न कहता या? इसी कारण मैं ने तेरी आज्ञा सुनते ही तर्शीश को भाग जाने के लिथे फुर्ती की; क्योंकि मैं जानता या कि तू अनुग्रहकारी और दयालु परमेश्वर है, विलम्ब से कोप करनेवाला करूणानिधान है, और दु:ख देने से प्रसन्न नहीं होता।
3TSKCOMTherefore now, O LORD, take, I beseech thee, my life from me; for it is better for me to die than to live.
3TSKCOMആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
3TSKCOMAakayaal yahove, enre praanane etuthukollename; jeevichirikkunnathinekkaal marikkunnathu enikku nannu ennu paranjnju.
3TSKCOMसो अब हे यहोवा, मेरा प्राण ले ले; क्योंकि मेरे लिथे जीवित रहने से मरना ही भला है।
4TSKCOMThen said the LORD, Doest thou well to be angry?
4TSKCOMനീ കോപിക്കുന്നതു വിഹിതമോ എന്നു യഹോവ ചോദിച്ചു.
4TSKCOMNee kopikkunnathu vihithamo ennu yahova chodichu.
4TSKCOMयहोवा ने कहा, तेरा जो क्रोध भड़का है, क्या वह उचित है?
5TSKCOMSo Jonah went out of the city, and sat on the east side of the city, and there made him a booth, and sat under it in the shadow, till he might see what would become of the city.
5TSKCOMഅനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്തു ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം അതിൻ കീഴെ തണലിൽ പാർത്തു.
5TSKCOMAnantharam yonaa nagaram vittuchennu nagarathinte kizhakkevashathu irunnu; avite oru kutilundaakki nagarathinnu enthu bhavikkum ennu kaanuvolam athin keezhe thanalil paarthu.
5TSKCOMइस पर योना उस नगर से निकलकर, उसकी पूरब ओर बैठ गया; और वहां एक छप्पर बनाकर उसकी छाया में बैठा हुआ यह देखने लगा कि नगर को क्या होगा?
6TSKCOMAnd the LORD God prepared a gourd, and made it to come up over Jonah, that it might be a shadow over his head, to deliver him from his grief. So Jonah was exceeding glad of the gourd.
6TSKCOMയോനയെ അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാൻ തക്കവണ്ണം അവന്റെ തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി, അതു അവന്നു മീതെ വളർന്നു പൊങ്ങി; യോനാ ആവണക്കു നിമിത്തം അത്യന്തം സന്തോഷിച്ചു.
6TSKCOMYonaye avanre sangkatathilninnu vituvippaan thakkavannam avanre thalekku thanal aayirikkendathinnu yahovayaaya daivam oru aavanakku kalpichundaakki, athu avannu meethe valarnnu pongi; yonaa aavanakku nimitham athyantham santhoshichu.
6TSKCOMतब यहोवा परमेश्वर ने एक रेंड़ का पेड़ लगाकर ऐसा बढ़ाया कि योना के सिर पर छाया हो, जिस से उसका दु:ख दूर हो। योना उस रेंड़ के पेड़ के कारण बहुत ही आनन्दित हुआ।
7TSKCOMBut God prepared a worm when the morning rose the next day, and it smote the gourd that it withered.
7TSKCOMപിറ്റെന്നാൾ പുലർന്നപ്പോൾ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അതു ആവണക്കു കുത്തിക്കളഞ്ഞു, അതു വാടിപ്പോയി.
7TSKCOMPirrennaal pularnnappol daivam oru puzhuvine kalpichaakki; athu aavanakku kuthikkalanjnju, athu vaatippoyi.
7TSKCOMबिहान को जब पौ फटने लगी, तब परमेश्वर ने एक कीड़े को भेजा, जिस ने रेंड़ का पेड़ एसा काटा कि वह सूख गया।
8TSKCOMAnd it came to pass, when the sun did arise, that God prepared a vehement east wind; and the sun beat upon the head of Jonah, that he fainted, and wished in himself to die, and said, It is better for me to die than to live.
8TSKCOMസൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ളോരു കിഴക്കൻ കാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്നു ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാൽ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
8TSKCOMSooryan udichappol daivam athyashnamulloru kizhakkan kaarru kalpichuvaruthi; veyil yonayute thalayil kollukayaal avan ksheenichu marichaal kollaam ennu ichhichu: jeevichirikkunnathinekkaal marikkunnathu enikku nannu ennu paranjnju.
8TSKCOMजब सूर्य उगा, तब परमेश्वर ने पुरवाई बहाकर लू चलाई, और घाम योना के सिर पर ऐसा लगा कि वह मूर्च्छा खाने लगा; और उस ने यह कहकर मृत्यु मांगी, मेरे लिथे जीवित रहने से मरना ही अच्छा है।
9TSKCOMAnd God said to Jonah, Doest thou well to be angry for the gourd? And he said, I do well to be angry, even unto death.
9TSKCOMദൈവം യോനയോടു: നീ ആവണക്കു നിമിത്തം കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു.
9TSKCOMDaivam yonayotu: nee aavanakku nimitham kopikkunnathu vihithamo ennu chodichathinnu avan: njaan maranaparyantham kopikkunnathu vihitham thanne ennu paranjnju.
9TSKCOMपरमेश्वर ने योना से कहा, तेरा क्रोध, जो रेंड़ के पेड़ के कारण भड़का है, क्या वह उचित है? उस ने कहा, हां, मेरा जो क्रोध भड़का है वह अच्छा ही है, वरन क्रोध के मारे मरना भी अच्छा होता।
10TSKCOMThen said the LORD, Thou hast had pity on the gourd, for the which thou hast not laboured, neither madest it grow; which came up in a night, and perished in a night:
10TSKCOMഅതിന്നു യഹോവ നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്‍വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ.
10TSKCOMAthinnu yahova nee adhvaanikkayo valarthukayo cheyyaathe oru raathriyil undaay‍varikayum oru raathriyil nashichupokayum cheythirikkunna aavanakkinekkurichu ninakku ayyobhaavam thonnunnuvallo.
10TSKCOMतब यहोवा ने कहा, जिस रेंड़ के पेड़ के लिथे तू ने कुछ परिश्र्म नहीं किया, न उसको बढ़ाया, जो एक ही रात में हुआ, और एक ही रात में नाश भी हुआ; उस पर तू ने तरस खाई है।
11TSKCOMAnd should not I spare Nineveh, that great city, wherein are more than sixscore thousand persons that cannot discern between their right hand and their left hand; and also much cattle?
11TSKCOMഎന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.
11TSKCOMEnnaal valangkayyum itangkayyum thammil thiricharinjnjukootaatha orulakshathirupathinaayirathil chil‌vaanam manushyarum anekam mrigangalumulla mahaanagaramaaya neeneveyotu enikku ayyobhaavam thonnarutho ennu chodichu.
11TSKCOMफिर यह बड़ा नगर नीनवे, जिस में एक लाख बीस हजार से अधिम मनुष्य हैं, जो अपके दहिने बाएं हाथोंका भेद नहीं पहिचानते, और बहुत घरेलू पशु भी उस में रहते हैं, तो क्या मैं उस पर तरस न खाऊं?