Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNevertheless the dimness shall not be such as was in her vexation, when at the first he lightly afflicted the land of Zebulun and the land of Naphtali, and afterward did more grievously afflict her by the way of the sea, beyond Jordan, in Galilee of the nations.
1TSKCOMഎന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നിൽക്കയില്ല; പണ്ടു അവൻ സെബൂലൂൻദേശത്തിന്നും നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
1TSKCOMEnnaal kashtathayil irunna deshathinnu thimiram nilkkayilla; pantu avan sebooloondeshathinnum naphthaalideshathinnum heenatha varuthiyengkilum pinnathethil avan katalvazhiyaayi yorddaannakkareyulla jaathikalute mandalathinnu mahathvam varuthum.
1TSKCOMतौभी संकट-भरा अन्धकार जाता रहेगा। पहिले तो उस ने जबूलून और नप्ताली के देशोंका अपमान किया, परन्तु अन्तिम दिनोंमें ताल की ओर यरदन के पार की अन्यजातियोंके गलील को महिमा देगा।
2TSKCOMThe people that walked in darkness have seen a great light: they that dwell in the land of the shadow of death, upon them hath the light shined.
2TSKCOMഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.
2TSKCOMIruttil natanna janam valiyoru velicham kantu; andhathamassulla deshathu paarthavarute mel prakaasham shobhichu.
2TSKCOMजो लोग अन्धिक्कारने में चल रहे थे उन्होंने बड़ा उजियाला देखा; और जो लोग घोर अन्धकार से भरे हुए मृत्यु के देश में रहते थे, उन पर ज्योति चमकी।
3TSKCOMThou hast multiplied the nation, and not increased the joy: they joy before thee according to the joy in harvest, and as men rejoice when they divide the spoil.
3TSKCOMനീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു പോലെയും ആകുന്നു.
3TSKCOMNee vardhippichittillaatha jaathiye vardhippikkunnu; avar ninre sannidhiyil santhoshikkunna santhosham koythukaalathile santhoshampoleyum kollapangkitumpol aanandikkunnathu poleyum aakunnu.
3TSKCOMतू ने जाति को बढ़ाया, तू ने उसको बहुत आनन्द दिया; वे तेरे साम्हने कटनी के समय का सा आनन्द करते हैं, और ऐसे मगन हैं जैसे लोग लूट बांटने के समय मगन रहते हैं।
4TSKCOMFor thou hast broken the yoke of his burden, and the staff of his shoulder, the rod of his oppressor, as in the day of Midian.
4TSKCOMഅവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.
4TSKCOMAvan chumakkunna nukavum avanre chumalile kolum avane dandippikkunnavanre vatiyum midyaanre naalileppole nee otichukalanjnjirikkunnu.
4TSKCOMक्योंकि तू ने उसकी गर्दन पर के भारी जूए और उसके बहंगे के बांस, उस पर अंधेर करनेवाले की लाठी, इन सभोंको ऐसा तोड़ दिया है जेसे मिद्यानियोंके दिन में किया या।
5TSKCOMFor every battle of the warrior is with confused noise, and garments rolled in blood; but this shall be with burning and fuel of fire.
5TSKCOMഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്കു ഇരയായിത്തീരും.
5TSKCOMOchayote chavitti natakkunna yodhaavinre cherippokkeyum rakthampiranda vasthravum virakupole theekku irayaayitheerum.
5TSKCOMक्योंकि युद्ध में लड़नेवाले सिपाहियोंके जूते और लोहू में लयड़े हुए कपके सब आग का कौर हो जाएंगे।
6TSKCOMFor unto us a child is born, unto us a son is given: and the government shall be upon his shoulder: and his name shall be called Wonderful, Counsellor, The mighty God, The everlasting Father, The Prince of Peace.
6TSKCOMനമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.
6TSKCOMNamukku oru shishu janichirikkunnu; namukku oru makan nalkappettirikkunnu; aadhipathyam avanre tholil irikkum; avannu athbhuthamanthri, veeranaam daivam, nithyapithaavu, samaadhaana prabhu ennu per vilikkappetum.
6TSKCOMक्योंकि हमारे लिथे एक बालक उत्पन्न हुआ, हमें एक पुत्र दिया गया है; और प्रभुता उसके कांधे पर होगी, और उसका नाम अद्‌भुत युक्ति करनेवाला पराक्रमी परमेश्वर, अनन्तकाल का पिता, और शान्ति का राजकुमार रखा जाएगा।
7TSKCOMOf the increase of his government and peace there shall be no end, upon the throne of David, and upon his kingdom, to order it, and to establish it with judgment and with justice from henceforth even for ever. The zeal of the LORD of hosts will perform this.
7TSKCOMഅവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
7TSKCOMAvanre aadhipathyathinte vardhanekkum samaadhaanathinnum avasaanam undaakayilla; daaveedinre simhaasanathilum avanre raajathvathilum innumuthal ennennekkum avan athine nyaayathotum neethiyotum koote sthaapichu nilanirthum; sainyangalute yahovayute theekshnatha athine nivarthikkum.
7TSKCOMउसकी प्रभुता सर्वदा बढ़ती रहेगी, और उसकी शान्ति का अन्त न होगा, इसलिथे वि उसको दाऊद की राजगद्दीपर इस समय से लेकर सर्वदा के लिथे न्याय और धर्म के द्वारा स्यिर किए ओर संभाले रहेगा। सेनाओं के यहोवा की धुन के द्वारा यह हो जाएगा।।
8TSKCOMThe Lord sent a word into Jacob, and it hath lighted upon Israel.
8TSKCOMകർത്താവു യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.
8TSKCOMKarthaavu yaakkobil oru vachanam ayachu; athu yisraayelinmel veenum irikkunnu.
8TSKCOMप्रभु ने याकूब के पास एक संदेश भेजा है, और वह इस्राएल पर प्रगट हुआ है;
9TSKCOMAnd all the people shall know, even Ephraim and the inhabitant of Samaria, that say in the pride and stoutness of heart,
9TSKCOMഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവെക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും
9TSKCOMIshtikakal veenupoyi engkilum njangal vettukallukontu paniyum; kaattathikale vettikkalanjnju engkilum njangal avekku pakaram devadaarukkale nattukollum
9TSKCOMऔर सारी प्रजा को, एप्रैमियोंऔर शोमरोनवासिक्कों मालूम हो जाएगा जो गर्व और कठोरता से बोलते हैं: ईंटें तो गिर गई हैं,
10TSKCOMThe bricks are fallen down, but we will build with hewn stones: the sycomores are cut down, but we will change them into cedars.
10TSKCOMഎന്നിങ്ങനെ ഡംഭത്തോടും ഹൃദയഗർവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമർയ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
10TSKCOMEnningane dambhathotum hridayagarvvathotumkoote parayunna ephrayeemum shamaryyanivaasikalumaaya janamokkeyum athu ariyum.
10TSKCOMपरन्तु हम गढ़ें हुए पत्यरोंसे घर बनाएंगे; गूलर के वृझ तो कट गए हैं परन्तु हम उनकी सन्ती देवदारोंसे काम लेंगे।
11TSKCOMTherefore the LORD shall set up the adversaries of Rezin against him, and join his enemies together;
11TSKCOMഅതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
11TSKCOMAthukontu yahova reseenre vairikale avanre nere uyarthi, avanre shathrukkale ilakkivittirikkunnu.
11TSKCOMइस कारण यहोवा उन पर रसीन के बैरियोंको प्रबल करेगा,
12TSKCOMThe Syrians before, and the Philistines behind; and they shall devour Israel with open mouth. For all this his anger is not turned away, but his hand is stretched out still.
12TSKCOMഅരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നേ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
12TSKCOMAraamyar kizhakkum phelisthyar patinjnjaarum thanne; avar yisraayeline vaay pilarnnu vizhungikkalayum. ithellaamkontum avanre kopam atangaathe avanre kai iniyum neettiyirikkum.
12TSKCOMऔर उनके शत्रुओं को अर्यात्‌ पहिले आराम को और तब पलिश्तियोंको उभारेगा, और वे मुंह खोलकर इस्राएलियोंको निगल लेंगे। इतने पर भी उसका क्रोध शान्त नहीं हुआ और उसका हाथ अब तक बढ़ा हुआ है।।
13TSKCOMFor the people turneth not unto him that smiteth them, neither do they seek the LORD of hosts.
13TSKCOMഎന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
13TSKCOMEnnittum janam thangale atikkunnavangkalekku thiriyunnilla; sainyangalute yahovaye anveshikkunnathumilla.
13TSKCOMतौभी थे लोग अपके मारनेवाले की ओर नहीं फिरे और न सेनाओं के यहोवा की खोज करते हैं।
14TSKCOMTherefore the LORD will cut off from Israel head and tail, branch and rush, in one day.
14TSKCOMഅതുകൊണ്ടു യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നേ ഛേദിച്ചുകളയും.
14TSKCOMAthukontu yahova yisraayelilninnu thalayum vaalum panampattayum pottappullum oru divasathil thanne chhedichukalayum.
14TSKCOMइस कारण यहोवा इस्राएल में से सिर और पूंछ को, खजूर की डालियोंऔर सरकंडे को, एक ही दिन में काट डालेगा।
15TSKCOMThe ancient and honourable, he is the head; and the prophet that teacheth lies, he is the tail.
15TSKCOMമൂപ്പനും മാന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നേ വാൽ.
15TSKCOMMooppanum maanyapurushanum thanne thala; asathyam upadeshikkunna pravaachakan thanne vaal.
15TSKCOMपुरनिया और प्रतिष्ठित पुरूष तो सिर हैं, और फूठी बातें सिखानेवाला नबी पूंछ है;
16TSKCOMFor the leaders of this people cause them to err; and they that are led of them are destroyed.
16TSKCOMഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.
16TSKCOMEe janathe natathunnavar avare therrichukalayunnu; avaraal natathappetunnavar nashichupokunnu.
16TSKCOMक्योंकि जो इन लोगोंकी अगुवाई करते हैं वे इनको भटका देते हैं, और जिनकी अगुवाई होती है वे नाश हो जाते हैं।
17TSKCOMTherefore the Lord shall have no joy in their young men, neither shall have mercy on their fatherless and widows: for every one is an hypocrite and an evildoer, and every mouth speaketh folly. For all this his anger is not turned away, but his hand is stretched out still.
17TSKCOMഅതുകൊണ്ടു കർത്താവു അവരുടെ യൌവനക്കാരിൽ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
17TSKCOMAthukontu karthaavu avarute yauvanakkaaril santhoshikkayilla; avarute anaathanmaarotum vidhavamaarotum avannu karuna thonnukayumilla; ellaavarum vashalanmaarum dushkarmmikalum aakunnu; ellaavaayum bhoshathvam samsaarikkunnu. ithu ellaam kontum avanre kopam atangaathe avanre kai iniyum neettiyirikkum.
17TSKCOMइस कारण प्रभु न तो इनके जवानोंसे प्रसन्न होगा, और न इनके अनाय बालकोंऔर विधवाओं पर दया करेगा; क्योंकि हर एक के मुख से मूर्खता की बातें निकलती हैं। इतने पर भी उसका क्रोध शान्त नहीं हुआ और उसका हाथ अब तक बढ़ा हुआ है।।
18TSKCOMFor wickedness burneth as the fire: it shall devour the briers and thorns, and shall kindle in the thickets of the forest, and they shall mount up like the lifting up of smoke.
18TSKCOMദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും.
18TSKCOMDushtatha theepole jvalikkunnu; athu parakkaarayum mullum dahippikkunnu; vanathile pallakkaatukalil kathunnu; pukathoonukalaayi uruntupongum.
18TSKCOMक्योंकि दुष्टता आग की नाई धधकती है, वह ऊंटकटारोंऔर कांटोंको भस्म करती है, वरन वह घने वन की फाडिय़ोंमें आग लगाती है और वह धुंआ में चकरा चकराकर ऊपर की ओर उठती है।
19TSKCOMThrough the wrath of the LORD of hosts is the land darkened, and the people shall be as the fuel of the fire: no man shall spare his brother.
19TSKCOMസൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.
19TSKCOMSainyangalute yahovayute kopamnimitham desham dahichupoyirikkunnu; janavum theekku irayaayirikkunnu; oruthanum thanre sahodarane aadarikkunnilla.
19TSKCOMसेनाओं के यहोवा के रोष के मारे यह देश जलाया गया है, और थे लोग आग की ईंधन के समान हैं; वे आपस में एक दूसरे से दया का व्यवहार नहीं करते।
20TSKCOMAnd he shall snatch on the right hand, and be hungry; and he shall eat on the left hand, and they shall not be satisfied: they shall eat every man the flesh of his own arm:
20TSKCOMഒരുത്തൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഓരോരുത്തൻ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.
20TSKCOMOruthan valathubhaagam katichuparichittum vishannirikkum; itathubhaagavum thinnum; thripthivarikayumilla; ororuthan thaanthaanre bhujathinte maamsam thinnukalayunnu.
20TSKCOMवे दहिनी ओर से भोजनवस्तु छीनकर भी भूखे रहते, और बाथें ओर से खाकर भी तृप्त नहीं होते; उन में से प्रत्थेक मनुष्य अपक्की अपक्की बांहोंका मांस खाता है,
21TSKCOMManasseh, Ephraim; and Ephraim, Manasseh: and they together shall be against Judah. For all this his anger is not turned away, but his hand is stretched out still.
21TSKCOMമനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവർ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
21TSKCOMManashshe ephrayeemineyum ephrayeem manashsheyeyum thanne; avar iruvarum yehoodekku virodhamaayirikkunnu. ithellaamkontum avanre kopam atangaathe avanre kai iniyum neettiyirikkum.
21TSKCOMमनश्शे एप्रैम को और एप्रैम मनश्शे को खाता है, और वे दोनोंमिलकर यहूदा के विरूद्ध हैं इतने पर भी उसका क्रोध शान्त नहीं हुआ, और उसका हाथ अब तक बढ़ा हुआ है।।