Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow will I sing to my wellbeloved a song of my beloved touching his vineyard. My wellbeloved hath a vineyard in a very fruitful hill:
1TSKCOMഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
1TSKCOMNjaan enre priyathamannu avanre munthirithottathekkurichu enre priyanre paattupaatum; enre priyathamannu erravum phalavathaayoru kunninmel oru munthirithottam undaayirunnu.
1TSKCOMअब मैं अपके प्रिय के लिथे और उसकी दाख की बारी के विषय में गीत गाऊंगा: एक अति उपजाऊ टीले पर मेरे प्रिय की एक दाख की बरी यी।
2TSKCOMAnd he fenced it, and gathered out the stones thereof, and planted it with the choicest vine, and built a tower in the midst of it, and also made a winepress therein: and he looked that it should bring forth grapes, and it brought forth wild grapes.
2TSKCOMഅവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.
2TSKCOMAvan athinnu veli ketti, athile kallu perukkikkalanjnju, athil nallavaka munthirivalli nattu, natuvil oru gopuram panithu, oru chakkum ittu, munthiringa kaayakkum ennu avan kaathirunnu; kaayichatho kaattumunthiringayathre.
2TSKCOMउस ने उसकी मिट्टी खोदी और उसके पत्यर बीनकर उस में उत्तम जाति की एक दाखलता लगाई; उसके बीच में उस ने एक गुम्मट बनाया, और दाखरस के लिथे एक कुण्ड भी खोदा; तब उस ने दाख की आशा की, परन्तु उस में निकम्मी दाखें ही लगीं।।
3TSKCOMAnd now, O inhabitants of Jerusalem, and men of Judah, judge, I pray you, betwixt me and my vineyard.
3TSKCOMആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിൻ.
3TSKCOMAakayaal yerooshalemnivaasikalum yehoodaapurushanmaarum aayullore, enikkum enre munthirithottathinnum madhye vidhippin.
3TSKCOMअब हे यरूशलेम के निवासियोंऔर हे यहूदा के मनुष्यों, मेरे और मेरी दाख की बारी के बीच न्याय करो।
4TSKCOMWhat could have been done more to my vineyard, that I have not done in it? wherefore, when I looked that it should bring forth grapes, brought it forth wild grapes?
4TSKCOMഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളു? മുന്തിരിങ്ങ കായക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാൽ വരുവിൻ;
4TSKCOMNjaan enre munthirithottathil cheythittullathallaathe ini athil enthu chey‍vaanullu? munthiringa kaayakkumennu njaan kaathirunnaare athu kaattumunthiringa kaayichathu enthu? aakayaal varuvin;
4TSKCOMमेरी दाख की बारी के लिथे और क्या करना रह गया जो मैं ने उसके लिथे न किया हो? फिर क्या कारण है कि जब मैं ने दाख की आशा की तब उस में निकम्मी दाखें लगीं?
5TSKCOMAnd now go to; I will tell you what I will do to my vineyard: I will take away the hedge thereof, and it shall be eaten up; and break down the wall thereof, and it shall be trodden down:
5TSKCOMഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
5TSKCOMNjaan enre munthirithottathotu enthu cheyyum ennu ningalotu ariyikkaam; njaan athinre veli polichukalayum; athu thinnu pokum; njaan athinre mathil itichukalayum; athu chavitti methichupokum.
5TSKCOMअब मैं तुम को जताता हूं कि अपक्की दाख की बारी से क्या करूंगा। मैं उसके कांटेवाले बाड़े को उखाड़ दूंगा कि वह चट की जाए, और उसकी भीत को ढा दूंगा कि वह रौंदी जाए।
6TSKCOMAnd I will lay it waste: it shall not be pruned, nor digged; but there shall come up briers and thorns: I will also command the clouds that they rain no rain upon it.
6TSKCOMഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും.
6TSKCOMNjaan athine shoonyamaakkum; athu vallithala murikkaatheyum kilekkaatheyum irikkum; parakkaarayum mullum athil mulekkum; athil mazha peyyikkaruthennu njaan meghangalotu kalpikkum.
6TSKCOMमैं उसे उजाड़ दूंगा; वह न तो फिर छांटी और न खोदी जाएगी और उस में भांति भांति के कटीले पेड़ उगेंगे; मैं मेघोंको भी आज्ञा दूंगा कि उस पर जल न बरसाएं।।
7TSKCOMFor the vineyard of the LORD of hosts is the house of Israel, and the men of Judah his pleasant plant: and he looked for judgment, but behold oppression; for righteousness, but behold a cry.
7TSKCOMസൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി!
7TSKCOMSainyangalute yahovayute munthirithottam yisraayel grihavum avanre manoharamaaya natuthala yehoodaapurushanmaarum aakunnu; avan nyaayathinnaayi kaathirunnu; ennaal ithaa, anyaayam! neethikkaayi nokkiyirunnu; ennaal ithaa bheethi!
7TSKCOMक्योंकि सेनाओं के यहोवा की दाख की बारी इस्राएल का घराना, और उसका मनभाऊ पौधा यहूदा के लोग है; और उस ने उन में न्याय की आशा की परन्तु अन्याय देख पड़ा; उस ने धर्म की आशा की, परन्तु उसे चिल्लाहट ही सुन पक्की!
8TSKCOMWoe unto them that join house to house, that lay field to field, till there be no place, that they may be placed alone in the midst of the earth!
8TSKCOMതങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
8TSKCOMThangal maathram deshamadhye paarkkathakkavannam marraarkkum sthalam illaathaakuvolavum veetotu veetu cherkkukayum vayalotu vayal koottukayum cheyyunnavarkku ayyo kashtam!
8TSKCOMहाथ उन पर जो घर से घर, और खेत से खेत यहां तक मिलाते जाते हैं कि कुछ स्यान नहीं बचता, कि तुम देश के बीच अकेले रह जाओ।
9TSKCOMIn mine ears said the LORD of hosts, Of a truth many houses shall be desolate, even great and fair, without inhabitant.
9TSKCOMഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.
9TSKCOMNjaan kelkke sainyangalute yahova arulicheythathu: valiyathum nallathumaayirikkunna pala veetukalum aal paarppillaathe shoonyamaakum nishchayam.
9TSKCOMसेनाओं के यहोवा ने मेरे सुनते कहा है: निश्चय बहुत से घर सुनसान हो जाएंगे, और बड़ें बड़े और सुन्दर घर निर्जन हो जाएंगे।
10TSKCOMYea, ten acres of vineyard shall yield one bath, and the seed of an homer shall yield an ephah.
10TSKCOMപത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും.
10TSKCOMPathu kaani munthirithottathilninnu oru bathum oru homar vithilninnu oru ephayum maathram kittum.
10TSKCOMक्योंकि दस बीघे की दाख की बारी से एक ही बत दाखमधु मिलेगा, और होमेर भर के बीच से एक ही एपा अन्न उत्पन्न होगा।।
11TSKCOMWoe unto them that rise up early in the morning, that they may follow strong drink; that continue until night, till wine inflame them!
11TSKCOMഅതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
11TSKCOMAthikaalathu ezhunnerru madyam theti otukayum veenjnju kutichu matharaayi sandhyaasamayathu vaiki irikkayum cheyyunnavarkku ayyo kashtam!
11TSKCOMहाथ उन पर जो बड़े तड़के उठकर मदिरा पीने लगते हैं और बड़ी रात तक दाखमधु पीते रहते हैं जब तक उनको गर्मी न चढ़ जाए!
12TSKCOMAnd the harp, and the viol, the tabret, and pipe, and wine, are in their feasts: but they regard not the work of the LORD, neither consider the operation of his hands.
12TSKCOMഅവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
12TSKCOMAvarute virunnukalil kinnaravum veenayum thappum kuzhalum veenjnjum untu; ennaal yahovayute pravrithiye avar nokkunnilla, avanre kaivelaye vichaarikkunnathumilla.
12TSKCOMउनकी जेवनारोंमें वीणा, सारंगी, डफ, बांसली और दाखमधु, थे सब पाथे जाते हैं; परन्तु वे यहोवा के कार्य की ओर दृष्टि नहीं करते, और उसके हाथोंके काम को नहीं देखते।।
13TSKCOMTherefore my people are gone into captivity, because they have no knowledge: and their honourable men are famished, and their multitude dried up with thirst.
13TSKCOMഅങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.
13TSKCOMAngane enre janam arivillaaykayaal pravaasathilekku pokunnu; avarute maanyanmaar pattinikitakkunnu; avarute janasamooham daahathaal varantupokunnu.
13TSKCOMइसलिथे अज्ञानता के कारण मेरी प्रजा बंधुआई में जाती है, उसके प्रतिष्ठित पुरूष भूखोंमरते और साधारण लोग प्यास से ब्याकुल होते हैं।
14TSKCOMTherefore hell hath enlarged herself, and opened her mouth without measure: and their glory, and their multitude, and their pomp, and he that rejoiceth, shall descend into it.
14TSKCOMഅതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു.
14TSKCOMAthukontu paathaalam thonda thurannu, visthaaramaayi vaay pilarnnirikkunnu; avarute mahimayum aaravavum ghoshavum avayil ullasikkunnavarum athilekku irangippokunnu.
14TSKCOMइसलिथे अधोलोक ने अत्यन्त लालसा करके अपना मुंह बेपरिमाण पसारा है, और उनका विभव और भीड़ भाड़ और आनन्द करनेवाले सब के सब उसके मुंह में जा पड़ते हैं।
15TSKCOMAnd the mean man shall be brought down, and the mighty man shall be humbled, and the eyes of the lofty shall be humbled:
15TSKCOMഅങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.
15TSKCOMAngane manushyan kuniyukayum purushan vanangukayum nigalikalute kannu thaazhukayum cheyyum.
15TSKCOMसाधारण मनुष्य दबाए जाते और बड़े मनुष्य नीचे किए जाते हैं, और अभिमानियोंकी आंखें नीची की जाती हैं।
16TSKCOMBut the LORD of hosts shall be exalted in judgment, and God that is holy shall be sanctified in righteousness.
16TSKCOMഎന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും.
16TSKCOMEnnaal sainyangalute yahova nyaayavidhiyil unnathanaayirikkayum parishudhadaivam neethiyil thannethaan parishudhanaayi kaanikkayum cheyyum.
16TSKCOMपरन्तु सेनाओं का यहोवा न्याय करने के कारण महान ठहरता, और पवित्र परमेश्वर धर्मी होने के कारण पवित्र ठहरता है!
17TSKCOMThen shall the lambs feed after their manner, and the waste places of the fat ones shall strangers eat.
17TSKCOMഅപ്പോൾ കുഞ്ഞാടുകൾ മേച്ചൽപുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും.
17TSKCOMAppol kunjnjaatukal mechalpurathennapole meyum; pushtiyullavarute shoonyapradeshangale sanjchaarikal anubhavikkum.
17TSKCOMतब भेड़ोंके बच्चे मानो अपके खेत में चरेंगे, परन्तु ह्रृष्टपुष्टोंके उजड़े स्यान परदेशियोंको चराई के लिथे मिलेंगे।।
18TSKCOMWoe unto them that draw iniquity with cords of vanity, and sin as it were with a cart rope:
18TSKCOMവ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും
18TSKCOMVyaajapaashamkontu akrithyatheyum vantikkayarukontu ennapole paapatheyum valikkayum
18TSKCOMहाथ उन पर जो अधर्म को अनर्य की रस्सिक्कों और पाप को मानो गाड़ी के रस्से से खींच ले आते हैं,
19TSKCOMThat say, Let him make speed, and hasten his work, that we may see it: and let the counsel of the Holy One of Israel draw nigh and come, that we may know it!
19TSKCOMഅവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
19TSKCOMAvan badhappettu thanre pravrithiye vegathil nivarthikkatte; kaanaamallo; yisraayelin parishudhanre aalochana atuthuvaratte; namukku ariyaamallo ennu parakayum cheyyunnavarkku ayyo kashtam!
19TSKCOMजो कहते हैं, वह फुर्ती करे और अपके काम को शीघ्र करे कि हम उसको देखें; और इस्राएल के पवित्र की युक्ति प्रगट हो, वह निकट आए कि हम उसको समझें!
20TSKCOMWoe unto them that call evil good, and good evil; that put darkness for light, and light for darkness; that put bitter for sweet, and sweet for bitter!
20TSKCOMതിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
20TSKCOMThinmekku nanma ennum nanmekku thinma ennum per parakayum iruttine velichavum velichathe iruttum aakkukayum kaippine madhuravum madhurathe kaippum aakkukayum cheyyunnavarkku ayyo kashtam!
20TSKCOMहाथ उन पर जो बुरे को भला और भले को बुरा कहते, जो अंधिक्कारने को उजियाला और उजियाले को अंधिक्कारनेा ठहराते, और कडुवे को मीठा और मीठे को कड़वा करके मानते हैं!
21TSKCOMWoe unto them that are wise in their own eyes, and prudent in their own sight!
21TSKCOMതങ്ങൾക്കുതന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളായും തോന്നുന്നവർക്കു അയ്യോ കഷ്ടം!
21TSKCOMThangalkkuthanne jnjaanikalaayum thangalkku thanne vivekikalaayum thonnunnavarkku ayyo kashtam!
21TSKCOMहाथ उन पर जो अपक्की दृष्टि में ज्ञानी और अपके लेखे बुद्धिमान हैं!
22TSKCOMWoe unto them that are mighty to drink wine, and men of strength to mingle strong drink:
22TSKCOMവീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും
22TSKCOMVeenjnju kutippaan veeranmaarum madyam kalarthuvaan shooranmaarum aayullavarkkum
22TSKCOMहाथ उन पर जो दाखमधु पीने में वीर और मदिरा को तेज बनाने में बहादुर हैं,
23TSKCOMWhich justify the wicked for reward, and take away the righteousness of the righteous from him!
23TSKCOMസമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
23TSKCOMSammaanamnimitham dushtane neetheekarikkayum neethimaanre neethiye illaathaakkukayum cheyyunnavarkku ayyo kashtam!
23TSKCOMजो घूस लेकर दुष्टोंको निर्दोष, और निर्दोषोंको दोषी ठहराते हैं!
24TSKCOMTherefore as the fire devoureth the stubble, and the flame consumeth the chaff, so their root shall be as rottenness, and their blossom shall go up as dust: because they have cast away the law of the LORD of hosts, and despised the word of the Holy One of Israel.
24TSKCOMഅതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.
24TSKCOMAthukontu theenaavu thaalatiye thinnukalakayum vaikkol jvaalayaal dahichupokayum cheyyunnathupole avarute veru kettupokum; avarute pushpam potipole parannu pokum; avar sainyangalute yahovayute nyaayapramaanathe upekshichu, yisraayelin parishudhanre vachanathe nindichukalanjnjirikkunnu.
24TSKCOMइस कारण जैसे अग्नि की लौ से खूंटी भस्म होती है और सूखी घास जलकर बैठ जाती है, वैसे ही उनकी जड़ सड़ जाएगी और उनके फूल धूल होकर उड़ जाएंगे; क्योंकि उन्होंने सेनाओं के यहोवा की व्यवस्या को निकम्मी जाना, और इस्राएल के पवित्र के वचन को तुच्छ जाना है।
25TSKCOMTherefore is the anger of the LORD kindled against his people, and he hath stretched forth his hand against them, and hath smitten them: and the hills did tremble, and their carcases were torn in the midst of the streets. For all this his anger is not turned away, but his hand is stretched out still.
25TSKCOMഅതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവൻ അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറെക്കയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
25TSKCOMAthunimitham yahovayute kopam thanre janathinte nere jvalikkum; avan avarute nere kai neetti avare dandippikkum; appol malakal virekkayum avarute shavangal veethikalute natuvil chavarupole aayitheerukayum cheyyum; ithellaamkontum avanre kopam atangaathe avanre kai iniyum neettiyirikkum.
25TSKCOMइस कारण यहोवा का क्रोध अपक्की प्रजा पर भड़का है, और उस ने उनके विरूद्ध हाथ बढ़ाकर उनको मारा है, और पहाड़ कांप उठे; और लोगोंकी लोथें सड़कोंके बीच कूड़ा सी पक्की हैं। इतने पर भी उसका क्रोध शान्त नहीं हुआ और उसका हाथ अब तक बढ़ा हुआ है।।
26TSKCOMAnd he will lift up an ensign to the nations from far, and will hiss unto them from the end of the earth: and, behold, they shall come with speed swiftly:
26TSKCOMഅവൻ ദൂരത്തുള്ള ജാതികൾക്കു ഒരു കൊടി, ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്നു അവരെ ചൂളകുത്തിവിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.
26TSKCOMAvan doorathulla jaathikalkku oru koti, uyarthi, bhoomiyute arrathuninnu avare choolakuthivilikkum; avar badhappettu vegathil varum.
26TSKCOMवह दूर दूर की जातियोंके लिथे फण्डा खड़ा करेगा, और सींटी बजाकर उनको पृय्वी की छोर से बुलाएगा; देखो, वे फुर्ती करके वेग से आएंगे!
27TSKCOMNone shall be weary nor stumble among them; none shall slumber nor sleep; neither shall the girdle of their loins be loosed, nor the latchet of their shoes be broken:
27TSKCOMഅവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല.
27TSKCOMAvaril oruthanum ksheenikkayo itarukayo cheykayilla; oruthanum urakkam thoongukayilla, urangukayumilla; avarute arakkacha azhikayilla, cherippuvaaru pottukayumilla.
27TSKCOMउन में कोई यका नहीं न कोई ठोकर खाता है; कोई ऊंघने वा सोनेवाला नहीं, किसी का फेंटा नहीं खुला, और किसी के जूतोंका बन्धन नहीं टूटा;
28TSKCOMWhose arrows are sharp, and all their bows bent, their horses’ hoofs shall be counted like flint, and their wheels like a whirlwind:
28TSKCOMഅവരുടെ അമ്പു കൂർത്തും വില്ലു എല്ലാം കുലെച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.
28TSKCOMAvarute ampu koorthum villu ellaam kulechum irikkunnu; avarute kuthirakalute kulampu theekkallupoleyum avarute rathachakram chuzhalikkaarrupoleyum thonnum.
28TSKCOMउनके तीर चोखे और धनुष चढ़ाए हुए हैं, उनके घोड़ोंके खुर वज्र के से और रयोंके पहिथे बवण्डर सरीखे हैं।
29TSKCOMTheir roaring shall be like a lion, they shall roar like young lions: yea, they shall roar, and lay hold of the prey, and shall carry it away safe, and none shall deliver it.
29TSKCOMഅവരുടെ ഗർജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല.
29TSKCOMAvarute garjjanam simhathintethupole irikkum; avar baalasimhangaleppole garjjikkum; avar alari, irapitichu kontupokum; aarum vituvikkayum illa.
29TSKCOMवे सिंह वा जवान सिंह की नाई गरजते हैं; वे गुर्राकर अहेर को पकड़ लेते और उसको ले भागते हैं, और कोई उसे उन से नहीं छुड़ा सकता।
30TSKCOMAnd in that day they shall roar against them like the roaring of the sea: and if one look unto the land, behold darkness and sorrow, and the light is darkened in the heavens thereof.
30TSKCOMഅന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.
30TSKCOMAnnaalil avar katalinre alarchapole avarute nere alarum; deshathu nokkiyaal ithaa, andhakaaravum kashtathayum thanne; athinre meghangalil velicham iruntupokum.
30TSKCOMउस समय वे उन पर समुद्र के गर्जन की नाई गर्जेंगे और यदि कोई देश की ओर देखे, तो उसे अन्धकार और संकट देख पकेगा और ज्योति मेघोंसे छिप जाएगी।।