Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWoe to the rebellious children, saith the LORD, that take counsel, but not of me; and that cover with a covering, but not of my spirit, that they may add sin to sin:
1TSKCOMപാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും
1TSKCOMPaapathotu paapam koottuvaan thakkavannam enne kootaathe aalochana kazhikkayum enre aathmaavine kootaathe sakhyatha cheykayum
1TSKCOMयहोवा की यह वाणी है, हाथ उन बलवा करनेवाले लड़कोंपर जो युक्ति तो करते परन्तु मेरी ओर से नहीं; वाचा तो बान्धते परन्तु मेरे आत्मा के सिखाथे नहीं; और इस प्रकार पाप पर पाप बढ़ाते हैं।
2TSKCOMThat walk to go down into Egypt, and have not asked at my mouth; to strengthen themselves in the strength of Pharaoh, and to trust in the shadow of Egypt!
2TSKCOMഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നേ സംരക്ഷിക്കേണ്ടതിന്നും മിസ്രയീമിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.
2TSKCOMPharavonre samrakshanayil thangalethanne samrakshikkendathinnum misrayeeminre nizhalil sharanam praapikkendathinnum enre arulappaatu chodikkaathe misrayeemilekku pokayum cheyyunna mathsaramulla makkalkku ayyo kashtam ennu yahova arulicheyyunnu.
2TSKCOMवे मुझ से बिन पूछे मिस्र को जाते हैं कि फिरौन की रझा में रहे और मिस्र की छाया में शरण लें।
3TSKCOMTherefore shall the strength of Pharaoh be your shame, and the trust in the shadow of Egypt your confusion.
3TSKCOMഎന്നാൽ ഫറവോന്റെ സംരക്ഷണ നിങ്ങൾക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.
3TSKCOMEnnaal pharavonre samrakshana ningalkku naanamaayum misrayeeminre nizhalile sharanam lajjayaayum bhavikkum.
3TSKCOMइसलिथे फिरौन का शरणस्यान तुम्हारी लज्जा का, और मिस्र की छाया में शरण लेना तुम्हारी निन्दा का कारण होगा।
4TSKCOMFor his princes were at Zoan, and his ambassadors came to Hanes.
4TSKCOMഅവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.
4TSKCOMAvanre prabhukkanmaar sovanil aayi avanre doothanmaar haanesil ethiyirikkunnu.
4TSKCOMउसके हाकिम सोअन में आए तो हैं और उसके दूत अब हानेस में पहुंचे हैं।
5TSKCOMThey were all ashamed of a people that could not profit them, nor be an help nor profit, but a shame, and also a reproach.
5TSKCOMഅവർ ഒക്കെയും തങ്ങൾക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.
5TSKCOMAvar okkeyum thangalkku lajjayum apamaanavum allaathe upakaaramo sahaayamo prayojanamo onnum varaatha oru jaathinimitham lajjichupokum.
5TSKCOMवे सब एक ऐसी जाति के कारण लज्जित होंगे जिस से उनका कुछ लाभ न होगा, जो सहाथता और लाभ के बदले लज्जा और नामधराई का कारण होगी।।
6TSKCOMThe burden of the beasts of the south: into the land of trouble and anguish, from whence come the young and old lion, the viper and fiery flying serpent, they will carry their riches upon the shoulders of young asses, and their treasures upon the bunches of camels, to a people that shall not profit them.
6TSKCOMതെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവർ ഇളം കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങൾക്കു ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കൽ കൊണ്ടുപോകുന്നു.
6TSKCOMThekke deshathile mrigangalekkurichulla pravaachakam: simhi, kesari, anali, parakkunna agnisarppam enniva varunnathaayi kashtavum kleshavum ulla deshathukooti, avar ilam kazhuthappurathu thangalute sampathum ottakappurathu thangalute nikshepangalum kayarri thangalkku upakaaram varaatha oru jaathiyute atukkal kontupokunnu.
6TSKCOMदक्खिन देश के पशुओं के विषय भारी वचन। वे अपक्की धन सम्पति को जवान गदहोंकी पीठ पर, और अपके खजानोंको ऊंटोंके कूबड़ोंपर लादे हुए, संकट और सकेती के देश में होकर, जहां सिंह और सिंहनी, नाग और उड़नेवाले तेज विषधर सर्प रहते हैं, उन लोगोंके पास जा रहे हैं जिन से उनको लाभ न होगा।
7TSKCOMFor the Egyptians shall help in vain, and to no purpose: therefore have I cried concerning this, Their strength is to sit still.
7TSKCOMമിസ്രയീമ്യരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രെ; അതുകൊണ്ടു ഞാൻ അതിന്നു: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേർ വിളിക്കുന്നു.
7TSKCOMMisrayeemyarute sahaayam vyarthavum nishphalavumathre; athukontu njaan athinnu: anangaathirikkunna saahasakkaar ennu per vilikkunnu.
7TSKCOMक्योंकि मिस्र की सहाथता व्यर्य और निकम्मी है, इस कारण मैं ने उसको बैठी रहनेवाली रहब कहा है।।
8TSKCOMNow go, write it before them in a table, and note it in a book, that it may be for the time to come for ever and ever:
8TSKCOMനീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്കു ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.
8TSKCOMNee ippol chennu, varungkaalathekku oru shaashvathasaakshyamaayirikkendathinnu avarute mumpaake athine oru palakayil ezhuthi oru rekhayaayi kurichuvekkuka.
8TSKCOMअब आकर इसको उनके साम्हने पत्यर पर खोद, और पुस्तक में लिख, कि वह भविष्य के लिथे वरन सदा के लिथे साझी बनी रहे।
9TSKCOMThat this is a rebellious people, lying children, children that will not hear the law of the LORD:
9TSKCOMഅവർ മത്സരമുള്ളോരു ജനവും ഭോഷ്കു പറയുന്നമക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.
9TSKCOMAvar mathsaramulloru janavum bhoshku parayunnamakkalum yahovayute nyaayapramaanam anusarikkaatha santhathiyumallo.
9TSKCOMक्योंकि वे बलवा करनेवाले लोग और फूठ बोलनेवाले लड़के हैं जो यहोवा की शिझा को सुनना नहीं चाहते।
10TSKCOMWhich say to the seers, See not; and to the prophets, Prophesy not unto us right things, speak unto us smooth things, prophesy deceits:
10TSKCOMഅവർ ദർശകന്മാരോടു: ദർശിക്കരുതു; പ്രവാചകന്മാരോടു: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുതു; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിൻ; വ്യാജങ്ങളെ പ്രവചിപ്പിൻ;
10TSKCOMAvar darshakanmaarotu: darshikkaruthu; pravaachakanmaarotu: nerullathu njangalotu pravachikkaruthu; madhuravaakku njangalotu samsaarippin; vyaajangale pravachippin;
10TSKCOMवे दशिर्योंसे कहते हैं, दर्शी मत बनो; और नबियोंसे कहते हैं, हमारे लिथे ठीक नबूवत मत करो; हम से चिकनी चुपक्की बातें बोलो, धोखा देनेवाली नबूवत करो।
11TSKCOMGet you out of the way, turn aside out of the path, cause the Holy One of Israel to cease from before us.
11TSKCOMവഴി വിട്ടു നടപ്പിൻ; പാത തെറ്റി നടപ്പിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ എന്നു പറയുന്നു.
11TSKCOMVazhi vittu natappin; paatha therri natappin; yisraayelinre parishudhane njangalute mumpilninnu neengumaaraakkuvin ennu parayunnu.
11TSKCOMमार्ग से मुड़ो, पय से हटो, और इस्राएल के पवित्र को हमारे साम्हने से दूर करो।
12TSKCOMWherefore thus saith the Holy One of Israel, Because ye despise this word, and trust in oppression and perverseness, and stay thereon:
12TSKCOMആകയാൽ യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനിൽക്കയും ചെയ്യുന്നതു കൊണ്ടു,
12TSKCOMAakayaal yisraayelinre parishudhan iprakaaram arulicheyyunnu: ningal ee vachanathe nirasichukalakayum peedanathilum vakrathayilum aashrayichu chaarinilkkayum cheyyunnathu kontu,
12TSKCOMइस कारण इस्राएल का पवित्र योंकहता है, तुम लोग जो मेरे इस वचन को निकम्मा जानते और अन्धेर और कुटिलता पर भरोसा करके उन्हीं पर टेक लगाते हो;
13TSKCOMTherefore this iniquity shall be to you as a breach ready to fall, swelling out in a high wall, whose breaking cometh suddenly at an instant.
13TSKCOMഈ അകൃത്യം നിങ്ങൾക്കു ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടന്നു ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽ പോലെ ആയിരിക്കും.
13TSKCOMEe akrithyam ningalkku uyarnna chuvaril unthinilkkunnathum pettannu oru maathrakontu veezhunnathum aaya oru pottal pole aayirikkum.
13TSKCOMइस कारण यह अधर्म तुम्हारे लिथे ऊंची भीत का टूटा हुआ भाग होगा जो फटकर गिरने पर हो, और वह अचानक पल भर में टूटकर गिर पकेगा,
14TSKCOMAnd he shall break it as the breaking of the potters’ vessel that is broken in pieces; he shall not spare: so that there shall not be found in the bursting of it a sherd to take fire from the hearth, or to take water withal out of the pit.
14TSKCOMഅടുപ്പിൽനിന്നു തീ എടുപ്പാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാതവണ്ണം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടെച്ചുകളയുന്നതു പോലെ അവൻ അതിനെ ഉടെച്ചുകളയും.
14TSKCOMAtuppilninnu thee etuppaano kulathilninnu vellam koruvaano kollaakunna oru kashanampolum sheshikkaathavannam oruvan kushavanre pottakkalam ganyamaakkaathe utechukalayunnathu pole avan athine utechukalayum.
14TSKCOMऔर कुम्हार के बर्तन की नाई फूटकर ऐसा चकनाचूर होगा कि उसके टुकड़ोंका एक ठीकरा भी न मिलेगा जिस से अंगेठी में से आग ली जाए वा हौद में से जल निकाला जाए।।
15TSKCOMFor thus saith the Lord GOD, the Holy One of Israel; In returning and rest shall ye be saved; in quietness and in confidence shall be your strength: and ye would not.
15TSKCOMയിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനന്തിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്കു മനസ്സാകാതെ: അല്ല;
15TSKCOMYisraayelinre parishudhanaayi yahovayaaya karthaavu iprakaaram arulicheyyunnu: mananthirinjnju atangiyirunnaal ningal rakshikkappetum. vishramikkunnathilum aashrayikkunnathilum ningalute balam; engkilum ningalkku manassaakaathe: alla;
15TSKCOMप्रभु यहोवा, इस्राएल का पवित्र योंकहता है, लौट आने और शान्त रहने में तुम्हारा उद्धार है; शान्त रहते और भरोसा रखने में तुम्हारी वीरता है। परन्तु तुम ने ऐसा नहीं किया,
16TSKCOMBut ye said, No; for we will flee upon horses; therefore shall ye flee: and, We will ride upon the swift; therefore shall they that pursue you be swift.
16TSKCOMഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ടു നിങ്ങൾ ഓടിപ്പോകേണ്ടിവരും; ഞങ്ങൾ തുരഗങ്ങളിന്മേൽ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.
16TSKCOMNjangal kuthirappurathu kayari otippokum ennu ningal paranjnju; athukontu ningal otippokentivarum; njangal thuragangalinmel kayarippokum ennum paranjnju; athukontu ningale pinthutarunnavarum vegathayullavaraayirikkum.
16TSKCOMतुम ने कहा, नहीं, हम तो घोड़ोंपर चढ़कर भागेंगे, इसलिथे तुम भागोगे; और यह भी कहा कि हम तेज सवारी पर चलेंगे, सो तुम्हारा पीछा करनेवाले उस से भी तेज होंगे।
17TSKCOMOne thousand shall flee at the rebuke of one; at the rebuke of five shall ye flee: till ye be left as a beacon upon the top of a mountain, and as an ensign on an hill.
17TSKCOMമലമുകളിൽ ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങൾ ഒക്കെയും ഓടിപ്പോകും.
17TSKCOMMalamukalil oru kotimaram poleyum kunnimpurathu oru kotipoleyum ningal sheshikkunnathuvare, ekanre bheeshaniyaal aayiram perum anjchuperute bheeshaniyaal ningal okkeyum otippokum.
17TSKCOMएक ही की धमकी से एक हजार भागेंगे, और पांच की धमकी से तुम ऐसा भागोगे कि अन्त में तुम पहाड़ की चोटी के डण्डे वा टीले के ऊपर की ध्वजा के समान रह जाओगे जो चिन्ह के लिथे गाड़े जाते हैं।
18TSKCOMAnd therefore will the LORD wait, that he may be gracious unto you, and therefore will he be exalted, that he may have mercy upon you: for the LORD is a God of judgment: blessed are all they that wait for him.
18TSKCOMഅതുകൊണ്ടു യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു; അതുകൊണ്ടു അവൻ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാർ.
18TSKCOMAthukontu yahova ningalotu kripa kaanippaan thaamasikkunnu; athukontu avan ningalotu karuna kaanikkaathavannam uyarnnirikkunnu; yahova nyaayathinte daivamallo; avannaayi kaathirikkunnavarokkeyum; bhaagyavaanmaar.
18TSKCOMतौभी यहोवा इसलिथे विलम्ब करता है कि तुम पर अनुग्रह करे, और इसलिथे ऊंचे उठेगा कि तुम पर दया करे। क्योंकि यहोवा न्यायी परमेश्वर है; क्या ही धन्य हैं वे जो उस पर आशा लगाए रहते हैं।।
19TSKCOMFor the people shall dwell in Zion at Jerusalem: thou shalt weep no more: he will be very gracious unto thee at the voice of thy cry; when he shall hear it, he will answer thee.
19TSKCOMയെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും.
19TSKCOMYerooshalemyaraaya seeyon nivaasikale, ini karanjnjukontirikkendaa; ningalute nilaviliyute shabdathingkal avannu nishchayamaayittu karuna thonnum; athu kelkkumpol thanne avan utharam arulum.
19TSKCOMहे सिय्योन के लोगोंतुम यरूशलेम में बसे रहो; तुम फिर कभी न रोओगे, वह तुम्हारी दोहाई सुनते ही तुम पर निश्चय अनुग्रह करेगा: वह सुनते ही तुम्हारी मानेगा।
20TSKCOMAnd though the Lord give you the bread of adversity, and the water of affliction, yet shall not thy teachers be removed into a corner any more, but thine eyes shall see thy teachers:
20TSKCOMകർത്താവു നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.
20TSKCOMKarthaavu ningalkku kashtathinte appavum njerukkathinte vellavum maathram thannaalum ini ninre upadeshtaavu maranjnjirikkayilla; ninre kannu ninre upadeshtaavine kantukontirikkum.
20TSKCOMऔर चाहे प्रभु तुम्हें विपत्ति की रोटी और दु:ख का जल भी दे, तौभी तुम्हारे उपकेशक फिर न छिपें, और तुम अपक्की आंखोंसे अपके उपकेशकोंको देखते रहोगे।
21TSKCOMAnd thine ears shall hear a word behind thee, saying, This is the way, walk ye in it, when ye turn to the right hand, and when ye turn to the left.
21TSKCOMനിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.
21TSKCOMNingal valathotto itathotto thiriyumpol: vazhi ithaakunnu, ithil natannukolvin ennoru vaakku pirakilninnu kelkkum.
21TSKCOMऔर जब कभी तुम दहिनी वा बाई ओर मुड़ने लगो, तब तुम्हारे पीछे से यह वचन तुम्हारे कानोंमें पकेगा, मार्ग यही है, इसी पर चलो।
22TSKCOMYe shall defile also the covering of thy graven images of silver, and the ornament of thy molten images of gold: thou shalt cast them away as a menstruous cloth; thou shalt say unto it, Get thee hence.
22TSKCOMവെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങൾ അശുദ്ധമാക്കും; അവയെ മലിനമായോരു വസ്തുപോലെ എറിഞ്ഞുകളകയും പൊയ്ക്കൊ എന്നു പറകയും ചെയ്യും.
22TSKCOMVelli pothinjnjirikkunna bimbangaleyum ponnu pothinjnjirikkunna vigrahangaleyum ningal ashudhamaakkum; avaye malinamaayoru vasthupole erinjnjukalakayum poykko ennu parakayum cheyyum.
22TSKCOMतब तुम वह चान्दी जिस से तुम्हारी खुदी हुई मूत्तियां मढ़ी हैं, और वह सोना जिस से तुम्हारी ढली हुई मूत्तियां आभूषित हैं, अशुद्ध करोगे। तुम उनको मैले कुचैले वस्त्र की नाईं फेंक दोगे और कहोगे, दूर हो।
23TSKCOMThen shall he give the rain of thy seed, that thou shalt sow the ground withal; and bread of the increase of the earth, and it shall be fat and plenteous: in that day shall thy cattle feed in large pastures.
23TSKCOMനീ നിലത്തു വിതെക്കുന്ന വിത്തിന്നു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും.
23TSKCOMNee nilathu vithekkunna vithinnu mazhayum nilathile vilavaaya appavum avan ninakku tharum; athu pushtiyum samridhiyum ullathaayirikkum; annu ninre kannukaalikal visthaaramaaya mechalpurangalil meyum.
23TSKCOMऔर वह तुम्हारे लिथे जल बरसाएगा कि तुम खेत में बीज बो सको, और भूमि की उपज भी उत्तम और बहुतायत से होगी। उस समय तुम्हारे जानवरोंको लम्बी-चौड़ी चराई मिलेगी।
24TSKCOMThe oxen likewise and the young asses that ear the ground shall eat clean provender, which hath been winnowed with the shovel and with the fan.
24TSKCOMനിലം ഉഴുന്ന കാളകളും കഴുതകളും മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും ഉപ്പു ചേർത്തതുമായ തീൻ തിന്നും.
24TSKCOMNilam uzhunna kaalakalum kazhuthakalum muramkontum pallikontum veeshi vetippaakkiyathum uppu cherthathumaaya theen thinnum.
24TSKCOMऔर बैल और गदहे जो तुम्हारी खेती के काम में आएंगे, वे सूप और डलिया से फटका हुआ स्वादिष्ट चारा खाएंगे।
25TSKCOMAnd there shall be upon every high mountain, and upon every high hill, rivers and streams of waters in the day of the great slaughter, when the towers fall.
25TSKCOMമഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാകുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.
25TSKCOMMahaasamhaaradivasathil gopurangal veezhumpol, uyaramulla ellaamalayilum pokkamulla ellaakunninmelum thotukalum neerozhukkukalum undaakum.
25TSKCOMऔर उस महासंहार के समय जब गुम्मट गिर पकेंगे, सब ऊंचे ऊंचे पहाड़ोंऔर पहाडिय़ोंपर नालियां और सोते पाए जाएंगे।
26TSKCOMMoreover the light of the moon shall be as the light of the sun, and the light of the sun shall be sevenfold, as the light of seven days, in the day that the LORD bindeth up the breach of his people, and healeth the stroke of their wound.
26TSKCOMയഹോവ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.
26TSKCOMYahova thanre janathinte murivu kettukayum avarute atippinar poruppikkayum cheyyunna naalil chandranre prakaasham sooryanre prakaasham poleyaakum; sooryanre prakaasham ezhu pakalinre prakaashampole ezhirattiyaayirikkum.
26TSKCOMउस समय यहोवा अपक्की प्रजा के लोगोंका घाव बान्धेगा और उनकी चोट चंगा करेगा; तब चन्द्रमा का प्रकाश सूर्य का सा, और सूर्य का प्रकाश सातगुना होगा, अर्यात्‌ अठवारे भर का प्रकाश एक दिन में होगा।।
27TSKCOMBehold, the name of the LORD cometh from far, burning with his anger, and the burden thereof is heavy: his lips are full of indignation, and his tongue as a devouring fire:
27TSKCOMഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവു ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.
27TSKCOMIthaa, kopam jvalichum kanatha puka purappetuvichumkontu yahovayute naamam doorathuninnu varunnu; avanre adharangalil ugrakopam niranjnjirikkunnu; avanre naavu dahippikkunna theepoleyum irikkunnu.
27TSKCOMदेखो, यहोवा दूर से चला आता है, उसका प्रकोप भड़क उठा है, और धूएं का बादल उठ रहा है; उसके होंठ क्रोध से भरे हुए और उसकी जीभ भस्म करनेवाली आग के समान है।
28TSKCOMAnd his breath, as an overflowing stream, shall reach to the midst of the neck, to sift the nations with the sieve of vanity: and there shall be a bridle in the jaws of the people, causing them to err.
28TSKCOMജാതികളെ നാശത്തിന്റെ അരിപ്പകൊണ്ടു അരിക്കേണ്ടതിന്നു അവന്റെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജാതികളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.
28TSKCOMJaathikale naashathinte arippakontu arikkendathinnu avanre shvaasam kavinjnjozhukunnathum kazhutholam vellamullathum aaya thotupoleyum jaathikalute vaayil avare therrichukalayunna oru katinjnjaanaayum irikkunnu.
28TSKCOMउसकी सांस ऐसी उमण्डनेवाली नदी के समान है जो गले तक पहुंचक्की है; वह सब जातियोंको नाश के सूप से फटकेगा, और देश देश के लोगोंको भटकाने के लिथे उनके जभड़ोंमें लगाम लगाएगा।।
29TSKCOMYe shall have a song, as in the night when a holy solemnity is kept; and gladness of heart, as when one goeth with a pipe to come into the mountain of the LORD, to the mighty One of Israel.
29TSKCOMനിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂർവ്വം സന്തോഷിക്കയും ചെയ്യും.
29TSKCOMNingal uthsavaaghosharaathriyil ennapole paattupaatukayum yahovayute parvvathathil yisraayelin paarayaayavanre atukkal chellendathinnu kuzhalotukoote pokumpole hridayapoorvvam santhoshikkayum cheyyum.
29TSKCOMतब तुम पवित्र पर्व की रात का सा गीत गाओगे, और जैसा लोग यहोवा के पर्वत की ओर उस से मिलने को, जो इस्राएल की चट्टान है, बांसुली बजाते हुए जाते हैं, वैसे ही तुम्हारे मन में भी आनन्द होगा।
30TSKCOMAnd the LORD shall cause his glorious voice to be heard, and shall shew the lighting down of his arm, with the indignation of his anger, and with the flame of a devouring fire, with scattering, and tempest, and hailstones.
30TSKCOMയഹോവ തന്റെ മഹത്വമുള്ള മേഘനാദം കേൾപ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റു മഴക്കോൾ, കന്മഴ എന്നിവയോടും കൂടെ തന്റെ ഭുജത്തിന്റെ അവതരണം കാണിക്കയും ചെയ്യും.
30TSKCOMYahova thanre mahathvamulla meghanaadam kelppikkayum ugrakopathotum dahippikkunna agnijvaalayotum kotungkaarru mazhakkol, kanmazha ennivayotum koote thanre bhujathinte avatharanam kaanikkayum cheyyum.
30TSKCOMऔर यहोवा अपक्की प्रतापीवाणी सुनाएगा, और अपना क्रोध भड़काता और आग की लौ से भस्म करता हुआ, और प्रचण्ड आन्धी और अति वर्षा और ओलोंके साय अपना भुजबल दिखाएगा।
31TSKCOMFor through the voice of the LORD shall the Assyrian be beaten down, which smote with a rod.
31TSKCOMയഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; തന്റെ വടികൊണ്ടു അവൻ അവനെ അടിക്കും.
31TSKCOMYahovayute meghanaadathaal ashshoor thakarnnupokum; thanre vatikontu avan avane atikkum.
31TSKCOMअश्शूर यहोवा के शब्द की शक्ति से नाश हो जाएगा, वह उसे सोंटे से मारेगा।
32TSKCOMAnd in every place where the grounded staff shall pass, which the LORD shall lay upon him, it shall be with tabrets and harps: and in battles of shaking will he fight with it.
32TSKCOMയഹോവ അവനെ വിധിദണ്ഡുകൊണ്ടു അടിക്കുന്ന ഓരോ അടിയോടും കൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവൻ അവരോടു തകർത്ത പടവെട്ടും.
32TSKCOMYahova avane vidhidandukontu atikkunna oro atiyotum koote thappinreyum kinnarathinteyum naadam undaayirikkum; avan avarotu thakartha patavettum.
32TSKCOMऔर जब जब यहोवा उसको दण्ड देगा, तब तब साय ही डफ और वीणा बजेंगी; और वह हाथ बढ़ाकर उसको लगातार मारता रहेगा।
33TSKCOMFor Tophet is ordained of old; yea, for the king it is prepared; he hath made it deep and large: the pile thereof is fire and much wood; the breath of the LORD, like a stream of brimstone, doth kindle it.
33TSKCOMപണ്ടു തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.
33TSKCOMPantu thanne oru dahanasthalam orukkeettundallo; athu raajaavinnaayittum orukkiyirikkunnu; avan athine aazhavum vishaalavum aakkiyirikkunnu; athinre chithayil valare theeyum virakum untu; yahovayute shvaasam oru gandhakanadipole athine kathikkum.
33TSKCOMबहुत काल से तोपेत तैयार किया गया है, वह राजा की के लिथे ठहराया गया है, वह लम्बा चौड़ा और गहिरा भी बनाया गया है, वहां की चिता में आग और बहुत सी लकड़ी हैं; यहोवा की सांस जलती हुई गन्धक की धारा की नाईं उसको सुलगाएगी।।