Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the ark of the LORD was in the country of the Philistines seven months.
1TSKCOMയഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്തു ആയിരുന്നു.
1TSKCOMYahovayute pettakam ezhu maasam phelisthyadeshathu aayirunnu.
1TSKCOMयहोवा का सन्दूक पलिश्तियोंके देश में सात महीने तक रहा।
2TSKCOMAnd the Philistines called for the priests and the diviners, saying, What shall we do to the ark of the LORD? tell us wherewith we shall send it to his place.
2TSKCOMഎന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങൾക്കു പറഞ്ഞുതരുവിൻ എന്നു ചോദിച്ചു.
2TSKCOMEnnaal phelisthyar purohithanmaareyum prashnakkaareyum varuthi: naam yahovayute pettakam sambandhichu enthu cheyyentu? athine athinre sthalathekku vittayakkendathengane ennu njangalkku paranjnjutharuvin ennu chodichu.
2TSKCOMतब पलिश्तियोंने याजकोंऔर भावी करनेवालोंको बुलाकर पूछा, कि यहोवा के सन्दूक से हम क्या करें? हमें बताओं की क्या प्रायश्चित देकर हम उसे उसके स्यान पर भेजें?
3TSKCOMAnd they said, If ye send away the ark of the God of Israel, send it not empty; but in any wise return him a trespass offering: then ye shall be healed, and it shall be known to you why his hand is not removed from you.
3TSKCOMഅതിന്നു അവർ: നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയക്കുന്നു എങ്കിൽ വെറുതെ അയക്കാതെ ഒരു പ്രായശ്ചിത്തവും അവന്നു കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്കു സൌഖ്യം വരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നതു എന്തു എന്നു നിങ്ങൾക്കു അറിയാം എന്നു പറഞ്ഞു.
3TSKCOMAthinnu avar: ningal yisraayelyarute daivathinte pettakam vittayakkunnu engkil veruthe ayakkaathe oru praayashchithavum avannu kotuthayakkenam; appol ningalkku saukhyam varum; avanre kai ningale vittu neengaathe irikkunnathu enthu ennu ningalkku ariyaam ennu paranjnju.
3TSKCOMवे बोले, यदि तुम इस्राएल के देवता का सन्दूक वहां भेजा, जो उसे वैसे ही न भेजना; उसकी हानि भरने के लिथे अवश्य ही दोषबलि देना। तब तुम चंगे हो जाओगे, और तुम जान लोगोंकि उसका हाथ तुम पर से क्योंनहीं उठाया गया।
4TSKCOMThen said they, What shall be the trespass offering which we shall return to him? They answered, Five golden emerods, and five golden mice, according to the number of the lords of the Philistines: for one plague was on you all, and on your lords.
4TSKCOMഞങ്ങൾ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവർ പറഞ്ഞതു: ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു.
4TSKCOMNjangal avannu kotuthayakkentunna praayashchitham enthu ennu chodichathinnu avar paranjnjathu: phelisthya prabhukkanmaarute ennathinnu othavannam ponnukontu anjchu moolakkuruvum ponnukontu anjchu eliyum thanne; ningalkkellaavarkkum ningalute prabhukkanmaarkkum ore baadhayallo undaayirunnathu.
4TSKCOMउन्होंने पूछा, हम उसकी हानि भरने के लिथे कोन सा दोषबलि दें? वे बोले, पलिश्ती सरदारोंकी गिनती के अनुसार सोने की पांच गिलटियां, और सोने के पांच चूहे; क्योंकि तुम सब और तुम्हारे सरदार दोनोंएक ही रोग से ग्रसित हो।
5TSKCOMWherefore ye shall make images of your emerods, and images of your mice that mar the land; and ye shall give glory unto the God of Israel: peradventure he will lighten his hand from off you, and from off your gods, and from off your land.
5TSKCOMആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന്നു തിരുമുൽക്കാഴ്ചവെക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെ മേൽനിന്നും നിങ്ങളുടെ ദേവന്മാരുടെ മേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽനിന്നും നീക്കും.
5TSKCOMAakayaal ningal ningalute moolakkuruvinreyum ningalute deshathe shoonyamaakkunna eliyuteyum prathimakal undaakki, yisraayelyarute daivathinnu thirumulkkaazhchavekkenam; pakshe avan thanre kai ningalute melninnum ningalute devanmaarute melninnum ningalute deshathinmelninnum neekkum.
5TSKCOMतो तुम अपक्की गिलटियोंऔर अपके देश के नाश करनेवाले चूहोंकी भी मूरतें बनाकर इस्राएल के देवता की महिमा मानो; सम्भव है वह अपना हाथ तुम पर से और तुम्हारे देवताओं और देश पर से उठा ले।
6TSKCOMWherefore then do ye harden your hearts, as the Egyptians and Pharaoh hardened their hearts? when he had wrought wonderfully among them, did they not let the people go, and they departed?
6TSKCOMമിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയക്കയും അവർ പോകയും ചെയ്തതു?
6TSKCOMMisrayeemyarum pharavonum thangalute hridayathe kathinamaakkiyathupole ningalute hridayathe kathinamaakkunnathu enthinnu? avarute itayil athbhutham pravrithichasheshamallayo avar avare vittayakkayum avar pokayum cheythathu?
6TSKCOMतुम अपके मन क्योंऐसे हठीले करते हो जैसे मिस्रियोंऔर फिरौन ने अपके मन हठीले कर दिए थे? जब उस ने उनके मध्य में अचम्भित काम किए, तब क्या उन्होंने उन लोगोंको जाने न दिया, और क्या वे चले न गए?
7TSKCOMNow therefore make a new cart, and take two milch kine, on which there hath come no yoke, and tie the kine to the cart, and bring their calves home from them:
7TSKCOMആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടു പോകുവിൻ.
7TSKCOMAakayaal ningal ippol oru puthiya vanti undaakki nukam vechittillaatha karavulla rantu pashukkale kontuvannu vantikku ketti avayute kitaakkale avayute atukkalninnu veettil matakkikkontu pokuvin.
7TSKCOMसो अब तुम एक नई गाड़ी बनाओ, और ऐसी दो दुधार गाथें लो जो सुए तले न आई हों, और उन गायोंको उस गाड़ी में जोतकर उनके बच्चोंको उनके पास से लेकर घर को लौटा दो।
8TSKCOMAnd take the ark of the LORD, and lay it upon the cart; and put the jewels of gold, which ye return him for a trespass offering, in a coffer by the side thereof; and send it away, that it may go.
8TSKCOMപിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വെപ്പിൻ; നിങ്ങൾ അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാൻ വിടുവിൻ.
8TSKCOMPinne yahovayute pettakam etuthu vantiyil veppin; ningal avannu praayashchithamaayi kotuthayakkunna ponnuruppatikalum oru chellathil athinnarike vechu athu thanichupokuvaan vituvin.
8TSKCOMतब यहोवा का सन्दूक लेकर उस गाड़ी पर धर दो, और साने की जो वस्तुएं तुम उसकी हाति भरने के लिथे दोषबलि की रीति से दोगे उन्हें दूसरे सन्दूक में घर के उसके पास रख दो। फिर उसे रवाना कर दो कि चक्की जाए।
9TSKCOMAnd see, if it goeth up by the way of his own coast to Beth-shemesh, then he hath done us this great evil: but if not, then we shall know that it is not his hand that smote us; it was a chance that happened to us.
9TSKCOMപിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നേയാകുന്നു നമുക്കു ഈ വലിയ അനർത്ഥം വരുത്തിയതു; അല്ലെങ്കിൽ നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം.
9TSKCOMPinne nokkuvin: athu beth-shemeshilekkulla vazhiyaayi svadeshathekku pokunnu engkil avan thanneyaakunnu namukku ee valiya anartham varuthiyathu; allengkil namme baadhichathu avanre kayyalla, yadrichhayaa namukku bhavichathathre ennu arinjnjukollaam.
9TSKCOMऔर देखते रहना; यदि वह अपके देश के मार्ग से होकर बेतशेमेश को चले, तो जानो कि हमारी यह बड़ी हानि उसी की ओर से हुई: और यदि नहीं, तो हम को निश्चय होगा कि यह मार हम पर उसकी ओर से नहीं, परन्तु संयोग ही से हुई।
10TSKCOMAnd the men did so; and took two milch kine, and tied them to the cart, and shut up their calves at home:
10TSKCOMഅവർ അങ്ങനെ തന്നേ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ടു അടെച്ചു.
10TSKCOMAvar angane thanne cheythu; karavulla rantu pashukkale varuthi vantikku ketti, avayute kitaakkale veettil ittu atechu.
10TSKCOMउन मनुष्योंने वैसा ही किया; अर्यात्‌ दो दुधार गाथें लेकर उस गाड़ी में जोतीं, और उनके बच्चोंको घर में बन्द कर दिया।
11TSKCOMAnd they laid the ark of the LORD upon the cart, and the coffer with the mice of gold and the images of their emerods.
11TSKCOMപിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വെച്ചു.
11TSKCOMPinne avar yahovayute pettakavum ponnukontulla elikalum moolakkuruvinre prathimakalum ittirunna chellavum vantiyil vechu.
11TSKCOMऔर यहोवा का सन्दूक, और दूसरा सन्दूक, और सोने के चूहोंऔर अपक्की गिलटियोंकी मूरतोंको गाड़ी पर रख दिया।
12TSKCOMAnd the kine took the straight way to the way of Beth-shemesh, and went along the highway, lowing as they went, and turned not aside to the right hand or to the left; and the lords of the Philistines went after them unto the border of Beth-shemesh.
12TSKCOMആ പശുക്കൾ നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി: അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു.
12TSKCOMAa pashukkal nere beth-shemeshilekkulla vazhikku poyi: ava karanjnjumkontu valathotto itathotto maaraathe peruvazhiyil kooti thanne poyi; phelisthyaprabhukkanmaarum beth-shemeshinre athirvare pinnaale chennu.
12TSKCOMतब गायोंने बेतशमेश को सीधा मार्ग लिया; वे सड़क ही सड़क बम्बाती हुई चक्की गई, और न दहिने मुड़ी और न बाथें; और पलिश्तियोंके सरदार उनके पीछे पीछे बेतशेमेश के सिवाने तक गए।
13TSKCOMAnd they of Beth-shemesh were reaping their wheat harvest in the valley: and they lifted up their eyes, and saw the ark, and rejoiced to see it.
13TSKCOMഅന്നേരം ബേത്ത്-ശേമെശ്യർ താഴ്വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.
13TSKCOMAnneram beth-shemeshyar thaazhvarayil kothampu koyyukayaayirunnu: avar thala uyarthi pettakam kantu; kantittu santhoshichu.
13TSKCOMऔर बेतशेमेश के लोग तराई में गेहूं काट रहे थे; और जब उन्होंने आंखें उठाकर सन्दूक को देखा, तब उसके देखने से आनन्दित हुए।
14TSKCOMAnd the cart came into the field of Joshua, a Beth-shemite, and stood there, where there was a great stone: and they clave the wood of the cart, and offered the kine a burnt offering unto the LORD.
14TSKCOMവണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു: അവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവെക്കു ഹോമയാഗം കഴിച്ചു.
14TSKCOMVanti beth-shemeshyanaaya yoshuvayute vayalil vannuninnu: avite oru valiya kallu undaayirunnu; avar vantiyute maram vettikkeeri pashukkale yahovekku homayaagam kazhichu.
14TSKCOMऔर गाड़ी यहोशू नाम एक बेतशेमेशी के खेत में जाकर वहां ठहर गई, जहां एक बड़ा पत्यर या। तब उन्होंने गाड़ी की लकड़ी को चीरा और गायोंको होमबलि करके यहोवा के लिथे चढ़ाया।
15TSKCOMAnd the Levites took down the ark of the LORD, and the coffer that was with it, wherein the jewels of gold were, and put them on the great stone: and the men of Beth-shemesh offered burnt offerings and sacrificed sacrifices the same day unto the LORD.
15TSKCOMലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
15TSKCOMLevyar yahovayute pettakavum ponnuruppatikal ulla chellavum irakki aa valiya kallinmel vechu; beth-shemeshyar annu yahovekku homayaagangalum hananayaagangalum arppichu.
15TSKCOMऔर लेवीयोंने यहोवा के सन्दूक को उस सन्दूक के समेत जो साय या, जिस में सोने की वस्तुएं यी, उतारके उस बड़े पत्यर पर धर दिया; और बेतशेमेश के लोगोंने उसी दिन यहोवा के लिथे होमबलि और मेलबलि चढ़ाए।
16TSKCOMAnd when the five lords of the Philistines had seen it, they returned to Ekron the same day.
16TSKCOMഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി.
16TSKCOMPhelisthyaprabhukkanmaar evarum ithu kandashesham annu thanne ekronilekku matangippoyi.
16TSKCOMयह देखकर पलिश्तियोंके पांचोंसरदार उसी दिन एक्रोन को लौट गए।।
17TSKCOMAnd these are the golden emerods which the Philistines returned for a trespass offering unto the LORD; for Ashdod one, for Gaza one, for Askelon one, for Gath one, for Ekron one;
17TSKCOMഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേർക്കു ഒന്നു, ഗസ്സയുടെ പേർക്കു ഒന്നു, അസ്കലോന്റെ പേർക്കു ഒന്നു, ഗത്തിന്റെ പേർക്കു ഒന്നു, എക്രോന്റെ പേർക്കു ഒന്നു ഇങ്ങനെയായിരുന്നു.
17TSKCOMPhelisthyar yahovekku praayashchithamaayi kotuthayacha ponnukontulla moolakkurukkal asthodinre perkku onnu, gassayute perkku onnu, askalonre perkku onnu, gathinte perkku onnu, ekronre perkku onnu inganeyaayirunnu.
17TSKCOMसोने की गिलटियां जो पलिश्तियोंने यहोवा की हाति भरने के लिथे दोषबलि करके दे दी यी उन में से एक तो अशदोद की ओर से, एक अज्जा, एक अश्कलोन, एक गत, और एक एक्रोन की ओर से दी गई यी।
18TSKCOMAnd the golden mice, according to the number of all the cities of the Philistines belonging to the five lords, both of fenced cities, and of country villages, even unto the great stone of Abel, whereon they set down the ark of the LORD: which stone remaineth unto this day in the field of Joshua, the Beth-shemite.
18TSKCOMപൊന്നു കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു.
18TSKCOMPonnu kontulla elikal urappulla pattanangalum naattupurangalile graamangalum aayi anjchu prabhukkanmaarkkulla sakalaphelisthyapattanangaluteyum ennathinnu othavannam aayirunnu. avar yahovayute pettakam irakkivecha valiya kallu beth-shemeshyanaaya yoshuvayute vayalil innuvareyum untu.
18TSKCOMऔर वह सोने के चूहे, क्या शहरपनाहवाले नगर, क्या बिना शहरपनाह के गांव, वरन जिस बड़े पत्यर पर यहोवा का सन्दूक धरा गया या वहां पलिश्तियोंके पांचोंसरदारोंके अधिक्कारने तक की सब बस्तियोंकी गिनती के अनुसार दिए गए। वह पत्यर तो आज तक बेतशेमेशी यहोशू के खेत में है।
19TSKCOMAnd he smote the men of Beth-shemesh, because they had looked into the ark of the LORD, even he smote of the people fifty thousand and threescore and ten men: and the people lamented, because the LORD had smitten many of the people with a great slaughter.
19TSKCOMബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു:
19TSKCOMBeth-shemeshyar yahovayute pettakathil nokkukakontu avan avare samharichu; avan janathil ampathinaayirathezhupathupere samharichu. ingane yahova janathil oru mahaasamhaaram cheythathukontu janam vilapichu:
19TSKCOMफिर इस कारण से कि बेतशेमेश के लोगोंने यहोवा के सन्दूक के भीतर फांका या उस ने उन में से सत्तर मनुष्य, और फिर पचास हजार मनुष्य मार डाले; और वहां के लोगोंने इसलिथे विलाप किया कि यहोवा ने लोगोंका बड़ा ही संहार किया या।
20TSKCOMAnd the men of Beth-shemesh said, Who is able to stand before this holy LORD God? and to whom shall he go up from us?
20TSKCOMഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്കു കഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും എന്നു ബേത്ത്-ശേമെശ്യർ പറഞ്ഞു.
20TSKCOMEe parishudhadaivamaaya yahovayute mumpaake nilpaan aarkku kazhiyum? avan njangale vittu aarute atukkal pokum ennu beth-shemeshyar paranjnju.
20TSKCOMतब बेतशेमेश के लोग कहने लगे, इस पवित्र परमेश्वर यहोवा के साम्हने कौन खड़ा रह सकता है? और वह हमारे पास से किस के पास चला जाए?
21TSKCOMAnd they sent messengers to the inhabitants of Kirjath-jearim, saying, The Philistines have brought again the ark of the LORD; come ye down, and fetch it up to you.
21TSKCOMഅവർ കിർയ്യത്ത്-യെയാരീംനിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടു പോകുവിൻ എന്നു പറയിച്ചു.
21TSKCOMAvar kiryyath-yeyaareemnivaasikalute atukkal doothanmaare ayachu: phelisthyar yahovayute pettakam matakki ayachirikkunnu; ningal vannu athine ningalute atukkal kontu pokuvin ennu parayichu.
21TSKCOMतब उन्होंने किर्यत्यारीम के निवासियोंके पास योंकहने को दूत भेजे, कि पलिश्तियोंने यहोवा का सन्दूक लौटा दिया है; इसलिथे तुम आकर उसे अपके यहां ले जाओ।।