Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe vision of Obadiah. Thus saith the Lord GOD concerning Edom; We have heard a rumour from the LORD, and an ambassador is sent among the heathen, Arise ye, and let us rise up against her in battle.
1TSKCOMഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്നു ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരെ യുദ്ധത്തിന്നു പറപ്പെടുക.
1TSKCOMObadyaavinre darshanam. yahovayaaya karthaavu edominekkurichu iprakaaram arulicheyyunnu; naam yahovayingkalninnu oru varthamaanam kettirikkunnu; jaathikalute itayil oru doothane ayachirikkunnu; ezhunnelpin; naam avalute nere yudhathinnu parappetuka.
1TSKCOMओबद्याह का दर्शन।। हम लोगोंने यहोवा की ओर से समाचार सुना है, और एक दूत अन्यजातियोंमें यह कहने को भेजा गया है:
2TSKCOMBehold, I have made thee small among the heathen: thou art greatly despised.
2TSKCOMഞാൻ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.
2TSKCOMNjaan ninne jaathikalute itayil alpamaakkiyirikkunnu; nee athyantham dhikkarikkappettirikkunnu.
2TSKCOMउठो! हम उस से लड़ने को उठें! मैं तुझे जातियोंमें छोटा कर दूंगा, तू बहुत तुच्छ गिना जाएगा।
3TSKCOMThe pride of thine heart hath deceived thee, thou that dwellest in the clefts of the rock, whose habitation is high; that saith in his heart, Who shall bring me down to the ground?
3TSKCOMപാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
3TSKCOMPaarappilarppukalil paarkkunnavanum unnathavaasamullavanum aar enne nilathu thalliyitum ennu hridayathil parayunnavanumaayavane, ninre hridayathinte ahangkaaram ninne chathichirikkunnu.
3TSKCOMहे पहाड़ोंकी दरारोंमें बसनेवाले, हे ऊंचे स्यान में रहनेवाले, तेरे अभिमान ने तुझे धोखा दिया है; तू मन में कहता है,
4TSKCOMThough thou exalt thyself as the eagle, and though thou set thy nest among the stars, thence will I bring thee down, saith the LORD.
4TSKCOMനീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
4TSKCOMNee kazhukaneppole uyarnnaalum, nakshathrangalute itayil kootuvechaalum, aviteninnu njaan ninne irakkum ennu yahovayute arulappaatu.
4TSKCOMकौन मुझे भूमि पर उतार देगा? परन्तु चाहे तू उकाब की नाईं ऊंचा उड़ता हो, वरन तारागण के बीच अपना घोंसला बनाए हो, तौभी मैं तुझे वहां से नीचे गिराऊंगा, यहोवा की यही वाणी है।।
5TSKCOMIf thieves came to thee, if robbers by night, (how art thou cut off!) would they not have stolen till they had enough? if the grapegatherers came to thee, would they not leave some grapes?
5TSKCOMകള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ--നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു--അവർ തങ്ങൾക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?
5TSKCOMKallanmaar ninre atukkal vannaalo, raathriyil pitichuparikkaar vannaalo--nee engane nashichupoyirikkunnu--avar thangalkku mathiyaakuvolam moshtikkayillayo? munthirippazham parikkunnavar ninre atukkal vannaal avar ethaanum kaalaappazham sheshippikkayillayo?
5TSKCOMयदि चोर-डाकू रात को तेरे पास आते, (हाथ, तू कैसे मिटा दिया गया है!) तो क्या वे चुराए हुए धन से तृप्त होकर चले न जाते? और यदि दाख के तोड़नेवाले तेरे पास आते, तो क्या वे कहीं कहीं दाख न छोड़ जाते?
6TSKCOMHow are the things of Esau searched out! how are his hidden things sought up!
6TSKCOMഏശാവിന്നുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?
6TSKCOMEshaavinnullavare kantupitichirikkunnathum avanre nikshepangale thiranjnju kantirikkunnathum engane?
6TSKCOMपरन्तु एसाव का धन कैसे खोजकर लूटा गया है, उसका गुप्त धन कैसे पता लगा लगाकर निकाला गया है!
7TSKCOMAll the men of thy confederacy have brought thee even to the border: the men that were at peace with thee have deceived thee, and prevailed against thee; they that eat thy bread have laid a wound under thee: there is none understanding in him.
7TSKCOMനിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവർ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
7TSKCOMNinnotu sakhyathayullavarokkeyum ninne athirolam ayachukalanjnju; ninnotu sandhiyullavar ninne chathichu tholpichirikkunnu; ninre aahaaram bhakshikkunnavar ninakku kanivekkunnu; avannu budhi ottum illa.
7TSKCOMजितनोंने तुझ से वाचा बान्धी यी, उन सभोंने तुझे सिवाने तक ढकेल दिया है; जो लोग तुझ से मेल रखते थे, वे तुझ को धोका देकर तुझ पर प्रबल हुए हैं; वे तेरी रोटी खाते हैं, वे तेरे लिथे फन्दा लगाते हैं-- उस में कुछ समझ नहीं है।
8TSKCOMShall I not in that day, saith the LORD, even destroy the wise men out of Edom, and understanding out of the mount of Esau?
8TSKCOMഅന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
8TSKCOMAnnaalil njaan edomilninnu jnjaanikaleyum eshaavinre parvvathathil ninnu vivekatheyum nashippikkum ennu yahovayute arulappaatu.
8TSKCOMयहोवा की यह वाणी है, क्या मैं उस समय एदोम में से बुद्धिमानोंको, और एसाव के पहाड़ में से चतुराई को नाश न करूंगा?
9TSKCOMAnd thy mighty men, O Teman, shall be dismayed, to the end that every one of the mount of Esau may be cut off by slaughter.
9TSKCOMഏശാവിന്റെ പർവ്വതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും.
9TSKCOMEshaavinre parvvathathil evanum kolayaal chhedikkappetuvaan thakkavannam themaane, ninre veeranmaar bhramichupokum.
9TSKCOMऔर हे तेमान, तेरे शूरवीरोंका मन कच्चा न हो जाएगा, और योंएसाव के पहाड़ पर का हर एक पुरूष घात होकर नाश हो जाएगा।
10TSKCOMFor thy violence against thy brother Jacob shame shall cover thee, and thou shalt be cut off for ever.
10TSKCOMനിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
10TSKCOMNinre sahodaranaaya yaakkobinotu nee cheytha saahasamnimitham lajja ninne mootum; nee sadaakaalathekkum chhedikkappetum.
10TSKCOMहे एसाव, एक उपद्रव के कारण जो तू ने अपके भाई याकूब पर किया, तू लज्जा से ढंपेगा; और सदा के लिथे नाश हो जाएगा।
11TSKCOMIn the day that thou stoodest on the other side, in the day that the strangers carried away captive his forces, and foreigners entered into his gates, and cast lots upon Jerusalem, even thou wast as one of them.
11TSKCOMനീ എതിരെ നിന്ന നാളിൽ അന്യജാതിക്കാർ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളിൽ തന്നേ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.
11TSKCOMNee ethire ninna naalil anyajaathikkaar avanre sampathu apaharichu kontupokayum anyadeshakkaar avanre gopurangalil katannu yerooshaleminnu cheettitukayum cheytha naalil thanne, neeyum avaril oruthaneppole aayirunnu.
11TSKCOMजिस दिन परदेशी लोग उसकी धन सम्पत्ति छीनकर ले गए, और बिराने लोगोंने उसके फाटकोंसे घुसकर यरूशलेम पर चिट्ठी डाली, उस दिन तू भी उन में से एक या।
12TSKCOMBut thou shouldest not have looked on the day of thy brother in the day that he became a stranger; neither shouldest thou have rejoiced over the children of Judah in the day of their destruction; neither shouldest thou have spoken proudly in the day of distress.
12TSKCOMനിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.
12TSKCOMNinre sahodaranre divasam, avanre anarthadivasam thanne, nee kantu rasikkendathalla; nee yehoodyarekkurichu avarute apaayadivasathil santhoshikkendathalla; avarute kashtadivasathil nee vampu parayendathalla.
12TSKCOMपरन्तु तुझे उचित न या कि तू अपके भाई के दिन में, अर्यात्‌ उसकी विपत्ति के दिन में उसकी ओर देखता रहता, और यहूदियोंके नाश होने के दिन उनके ऊपर आनन्द करता, और उनके संकट के दिन बड़ा बोल बोलता।
13TSKCOMThou shouldest not have entered into the gate of my people in the day of their calamity; yea, thou shouldest not have looked on their affliction in the day of their calamity, nor have laid hands on their substance in the day of their calamity;
13TSKCOMഎന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കേണ്ടതല്ല.
13TSKCOMEnre janathinte apaayadivasathil nee avarute vaathilinnakathu katakkendathalla; avarute apaayadivasathil nee avarute anartham kantu rasikkendathalla; avarute apaayadivasathil avarute sampathinmel nee kai vekkendathalla.
13TSKCOMतुझे उचित न या कि मेरी प्रजा की विपत्ति के दिन तू उसके फाटक से घुसता, और उसकी विपत्ति के दिन उसकी धन सम्पत्ति पर हाथ लगाता।
14TSKCOMNeither shouldest thou have stood in the crossway, to cut off those of his that did escape; neither shouldest thou have delivered up those of his that did remain in the day of distress.
14TSKCOMഅവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലെക്കൽ നിൽക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
14TSKCOMAvanre palaayithanmaare chhedichukalavaan nee vazhithalekkal nilkkendathalla; kashtadivasathil avannu sheshichavare nee elpichukotukkendathumalla.
14TSKCOMतुझे उचित न या कि तिरमुहाने पर उसके भागनेवालोंको मार डालने के लिथे खड़ा होता, और संकट के दिन उसके बचे हुओं को पकड़ाता।।
15TSKCOMFor the day of the LORD is near upon all the heathen: as thou hast done, it shall be done unto thee: thy reward shall return upon thine own head.
15TSKCOMസകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.
15TSKCOMSakalajaathikalkkum yahovayute naal atuthirikkunnu; nee cheythirikkunnathupole ninnotum cheyyum; ninre pravrithi ninre thalamel thanne matangivarum.
15TSKCOMक्योंकि सारी अन्यजातियोंपर यहोवा के दिन का आना निकट है। जैसा तु ने किया है, वैसा ही तुझ से भी किया जाएगा, तेरा व्यवहार लौटकर तेरे ही सिर पर पकेगा।
16TSKCOMFor as ye have drunk upon my holy mountain, so shall all the heathen drink continually, yea, they shall drink, and they shall swallow down, and they shall be as though they had not been.
16TSKCOMനിങ്ങൾ എന്റെ വിശുദ്ധപർവ്വതത്തിൽവെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.
16TSKCOMNingal enre vishudhaparvvathathilvechu kutichathupole sakalajaathikalum itavitaathe kutikkum; avar monthikkutikkayum janikkaathavareppole aakayum cheyyum.
16TSKCOMजिस प्रकार तू ने मेरे पवित्र पर्वत पर पिया, उसी प्रकार से सारी अन्यजातियां लगातार पीती रहेंगी, वरन वे सुड़क-सुड़ककर पीएंगी, और एसी हो जाएंगी जैसी कभी हुई ही नहीं।
17TSKCOMBut upon mount Zion shall be deliverance, and there shall be holiness; and the house of Jacob shall possess their possessions.
17TSKCOMഎന്നാൽ സീയോൻ പർവ്വതത്തിൽ ഒരു രക്ഷിത ഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബുഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
17TSKCOMEnnaal seeyon parvvathathil oru rakshitha ganam undaakum; athu vishudhamaayirikkum; yaakkobugriham thangalute avakaashangale kaivashamaakkum.
17TSKCOMपरन्तु उस समय सिय्योन पर्वत पर बचे हुए लोग रहेंगे, ओर वह पवित्रस्यान ठहरेगा; और याकूब का घराना अपके निज भागोंका अधिक्कारनेी होगा।
18TSKCOMAnd the house of Jacob shall be a fire, and the house of Joseph a flame, and the house of Esau for stubble, and they shall kindle in them, and devour them; and there shall not be any remaining of the house of Esau; for the LORD hath spoken it.
18TSKCOMഅന്നു യാക്കോബുഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
18TSKCOMAnnu yaakkobugriham theeyum yosephgriham jvaalayum eshaavugriham thaalatiyum aayirikkum; avar avare kathichu dahippichukalayum; eshaavugrihathinnu sheshippu undaakayilla; yahovayallo arulicheythirikkunnathu.
18TSKCOMतब याकूब का घराना आग, और यूसुफ का घराना लौ, और एसाव का घराना खूंटी बनेगा; और वे उन में आग लगाकर उनको भस्म करेंगे, और एसाव के घराने का कोई न बचेगा; क्योंकि यहोवा ही ने ऐसा कहा है।।
19TSKCOMAnd they of the south shall possess the mount of Esau; and they of the plain the Philistines: and they shall possess the fields of Ephraim, and the fields of Samaria: and Benjamin shall possess Gilead.
19TSKCOMതെക്കേ ദേശക്കാർ ഏശാവിന്റെ പർവ്വതവും താഴ്വീതിയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീംപ്രദേശത്തെയും ശമർയ്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
19TSKCOMThekke deshakkaar eshaavinre parvvathavum thaazhveethiyilullavar phelisthyadeshavum kaivashamaakkum; avar ephrayeempradeshatheyum shamaryyaapradeshatheyum kaivashamaakkum; benyaameeno gileyaadine kaivashamaakkum.
19TSKCOMदक्खिन देश के लोग एसाव के पहाड़ के अधिक्कारनेी हो जाएंगे, और नीचे के देश के लोग पलिश्तियोंके अधिक्कारनेी होंगे; और यहूदी, एप्रैम और समरिया के दिहात को अपके भाग में कर लेंगे, और बिन्यामीन गिलाद का अधिक्कारनेी होगा।
20TSKCOMAnd the captivity of this host of the children of Israel shall possess that of the Canaanites, even unto Zarephath; and the captivity of Jerusalem, which is in Sepharad, shall possess the cities of the south.
20TSKCOMഈ കോട്ടയിൽനിന്നു പ്രവാസികളായി പോയ യിസ്രായേൽമക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
20TSKCOMEe kottayilninnu pravaasikalaayi poya yisraayelmakkal saarephaath‌vare kanaanyarkkullathum sephaaradilulla yerooshalemyapravaasikal thekkedeshathe pattanangalum kaivashamaakkum.
20TSKCOMइस्राएलियोंके उस दल में से जो लाग बंधुआई में जाकर कनानियोंके बीच सारपत तक रहते हैं, और यरूशलेमियोंमें से जो लोग बंधुआई में जाकर सपारद में रहते हैं, वे सब दक्खिन देश के नगरोंके अधिक्कारनेी हो जाएंगे।
21TSKCOMAnd saviours shall come up on mount Zion to judge the mount of Esau; and the kingdom shall be the LORD’S.
21TSKCOMഏശാവിന്റെ പർവ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാർ സീയോൻ പർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവെക്കു ആകും.
21TSKCOMEshaavinre parvvathathe nyaayamvidhikkendathinnu rakshakanmaar seeyon parvvathathil kayarichellum; raajathvam yahovekku aakum.
21TSKCOMऔर उद्धार करनेवाले एसाव के पहाड़ का न्याय करने के लिथे सिय्योन पर्वत पर चढ़ आएंगे, और राज्य यहोवा ही का हो जाएगा।।