Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen he brought me back the way of the gate of the outward sanctuary which looketh toward the east; and it was shut.
1TSKCOMഅനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അതു അടെച്ചിരുന്നു.
1TSKCOMAnantharam avan enne vishudhamandirathinte kizhakkottu darshanamulla purathe gopurathilekku matakkikkontuvannu; ennaal athu atechirunnu.
1TSKCOMफिर वह मुझे पवित्रस्यान के उस बाहरी फाटक के पास लौटा ले गया, जो पूर्वमुखी है; और वह बन्द या।
2TSKCOMThen said the LORD unto me; This gate shall be shut, it shall not be opened, and no man shall enter in by it; because the LORD, the God of Israel, hath entered in by it, therefore it shall be shut.
2TSKCOMഅപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
2TSKCOMAppol yahova ennotu arulicheythathu: ee gopuram thurakkaathe atechirikkenam; aarum athilkooti katakkaruthu; yisraayelinre daivamaaya yahova athilkooti akathu katannathukontu athu atechirikkenam.
2TSKCOMतब यहोवा ने मुझ से कहा, यह फाटक बन्द रहे और खेला न जाए; कोई इस से होकर भीतर जाने न पाए; क्योंकि इस्राएल का परमेश्वर यहोवा इस से होकर भीतर आया है; इस कारण यह बन्द रहे।
3TSKCOMIt is for the prince; the prince, he shall sit in it to eat bread before the LORD; he shall enter by the way of the porch of that gate, and shall go out by the way of the same.
3TSKCOMപ്രഭുവോ അവൻ പ്രഭുവായിരിക്കയാൽ യഹോവയുടെ സന്നിധിയിൽ ഭോജനം കഴിപ്പാൻ അവിടെ ഇരിക്കേണം; അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതിൽകൂടി പുറത്തു പോകയും വേണം.
3TSKCOMPrabhuvo avan prabhuvaayirikkayaal yahovayute sannidhiyil bhojanam kazhippaan avite irikkenam; avan aa gopurathinte poomukhathukooti akathu katakkayum athilkooti purathu pokayum venam.
3TSKCOMकेवल प्रधान ही, प्रधान होने के कारण, मेरे साम्हने भोजन करने को वहां बैठेगा; वह फाटक के ओसारे से होकर भीतर जाए, और इसी से होकर निकले।
4TSKCOMThen brought he me the way of the north gate before the house: and I looked, and, behold, the glory of the LORD filled the house of the LORD: and I fell upon my face.
4TSKCOMപിന്നെ അവൻ എന്നെ വടക്കെ ഗോപുരംവഴിയായി ആലയത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.
4TSKCOMPinne avan enne vatakke gopuramvazhiyaayi aalayathinte mumpil kontuchennu; njaan nokki, yahovayute thejassu yahovayute aalayathil niranjnjirikkunnathu kantu kavinnuveenu.
4TSKCOMफिर वह उत्तरी फाटक के पास होकर मुझे भवन के साम्हने ले गया; तब मैं ने देश कि यहोवा का भवन यहोवा के तेज से भर गया है; और मैं मुंह के बल गिर पड़ा।
5TSKCOMAnd the LORD said unto me, Son of man, mark well, and behold with thine eyes, and hear with thine ears all that I say unto thee concerning all the ordinances of the house of the LORD, and all the laws thereof; and mark well the entering in of the house, with every going forth of the sanctuary.
5TSKCOMഅപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകല വ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവെച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേൾക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തിൽനിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊൾക.
5TSKCOMAppol yahova ennotu arulicheythathu: manushyaputhraa, yahovayute aalayathinte sakala vyavasthakaleyum niyamangaleyum kurichu njaan ninnotu kalpikkunnathokkeyum nee nallavannam shradhavechu kannukontu nokki chevikontu kelkka; aalayathilekkulla praveshanatheyum vishudhamandirathilninnulla purappaatukaleyum nee nallavannam kurikkolka.
5TSKCOMतब यहोवा ने मुझ से कहा, हे मनुष्य के सन्तान, ध्यान देकर अपक्की आंखोंसे देख, और जो कुछ मैं तुझ से अपके भवन की सब विधियोंऔर नियमोंके विषय में कहूं, वह सब अपके कानोंसे सुन; और भवन के पैठाव और पवित्रस्यान के सब निकासोंपर ध्यान दे।
6TSKCOMAnd thou shalt say to the rebellious, even to the house of Israel, Thus saith the Lord GOD; O ye house of Israel, let it suffice you of all your abominations,
6TSKCOMയിസ്രായേൽഗൃഹക്കരായ മത്സരികളോടു നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും മതിയാക്കുവിൻ.
6TSKCOMYisraayelgrihakkaraaya mathsarikalotu nee parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: yisraayelgrihame, ningalute sakala mlechhathakalum mathiyaakkuvin.
6TSKCOMऔर उन बलवाइयोंअर्यात्‌ इस्राएल के घराने से कहना, परमेश्वर यहोवा योंकहता है, हे इस्राएल के घराने, अपके सब घृणित कामोंसे अब हाथ उठा।
7TSKCOMIn that ye have brought into my sanctuary strangers, uncircumcised in heart, and uncircumcised in flesh, to be in my sanctuary, to pollute it, even my house, when ye offer my bread, the fat and the blood, and they have broken my covenant because of all your abominations.
7TSKCOMനിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങൾ ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാൻ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ലേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
7TSKCOMNingal enre aahaaramaaya medassum rakthavum arppikkumpol, enre aalayathe ashudhamaakkendathinnu ningal hridayathilum maamsathilum agracharmmikalaaya anyajaathikkaare enre vishudhamandirathil irippaan kontuvannathinaal ningalute sakala mlechhathakalkkum purame ningal enre niyamavum lamghichirikkunnu.
7TSKCOMजब तुम मेरा भोजन अर्यात्‌ चक्कीं और लोहू चढ़ाते थे, तब तुम बिराने लोगोंको जो मन और तन दोनोंके खतनाहीन थे, मेरे पवित्रस्यान में आने देते थे कि वे मेरा भवन अपवित्र करें; और उन्होंने मेरी वाचा को तोड़ दिया जिस से तुम्हारे सब घृणित काम बढ़ गए।
8TSKCOMAnd ye have not kept the charge of mine holy things: but ye have set keepers of my charge in my sanctuary for yourselves.
8TSKCOMനിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്റെ വിശുദ്ധമന്ദിരത്തിൽ കാര്യവിചാരണെക്കു ആക്കിയിരിക്കുന്നു.
8TSKCOMNingal enre vishudhavasthukkalute kaaryam vichaarikkaathe avare enre vishudhamandirathil kaaryavichaaranekku aakkiyirikkunnu.
8TSKCOMऔर तूम ने मेरी पवित्र वस्तुओं की रझा न की, परन्तु तुम ने अपके ही मन से अन्य लोगोंको मेरे पवित्रस्यान में मेरी वस्तुओं की रझा करनेवाले ठहराया।
9TSKCOMThus saith the Lord GOD; No stranger, uncircumcised in heart, nor uncircumcised in flesh, shall enter into my sanctuary, of any stranger that is among the children of Israel.
9TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതു.
9TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: yisraayelmakkalute itayilulla yaathoru anyajaathikkaaranum, hridayathilum maamsathilum agracharmmiyaaya yaathoru anyajaathikkaaranum thanne, enre vishudhamandirathil praveshikkaruthu.
9TSKCOMइसलिथे परमेश्वर यहोवा योंकहता है, कि इस्राएलियोंके बीच जितने अन्य लोग हों, जो मन और तन दोनोंके खतनाहीन हैं, उन में से कोई मेरे पवित्रस्यान में न आने पाए।
10TSKCOMAnd the Levites that are gone away far from me, when Israel went astray, which went astray away from me after their idols; they shall even bear their iniquity.
10TSKCOMയിസ്രായേൽ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേർന്നവരുമായ ലേവ്യർ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.
10TSKCOMYisraayel therrippoya kaalathu enne vittakannu poyavarum enne vittu therri vigrahangalotu chernnavarumaaya levyar thanne thangalute akrithyam vahikkenam.
10TSKCOMपरन्तु लेवीय लोग जो उस समय मुझ से दूर हो गए थे, जब इस्राएली लोग मुझे छोड़कर अपक्की मूरतोंके पीछे भटक गए थे, वे अपके अधर्म का भार उठाएंगे।
11TSKCOMYet they shall be ministers in my sanctuary, having charge at the gates of the house, and ministering to the house: they shall slay the burnt offering and the sacrifice for the people, and they shall stand before them to minister unto them.
11TSKCOMഅവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതിൽക്കൽ എല്ലാം ശുശ്രൂഷകന്മാരായി കാവൽനിന്നു ആലയത്തിൽ ശുശ്രൂഷ ചെയ്യേണം; അവർ ജനത്തിന്നുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്തു അവർക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ മുമ്പിൽ നിൽക്കേണം.
11TSKCOMAvar enre vishudhamandirathil aalayathinte pativaathilkkal ellaam shushrooshakanmaaraayi kaavalninnu aalayathil shushroosha cheyyenam; avar janathinnuventi homayaagavum hananayaagavum aruthu avarkku shushroosha cheyyendathinnu avarute mumpil nilkkenam.
11TSKCOMपरन्तु वे मेरे पवित्रस्यान में टहलुए होकर भवन के फाटकोंका पहरा देनेवाले और भवन के टहलुग रहें; वे होमबलि और मेलबलि के पशु लोगोंके लिथे वध करें, और उनकी सेवा टहल करने को उनके साम्हने खड़े हुआ करें।
12TSKCOMBecause they ministered unto them before their idols, and caused the house of Israel to fall into iniquity; therefore have I lifted up mine hand against them, saith the Lord GOD, and they shall bear their iniquity.
12TSKCOMഅവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്തു, യിസ്രായേൽഗൃഹത്തിന്നു അകൃത്യഹേതുവായ്തീർന്നതുകൊണ്ടു ഞാൻ അവർക്കു വിരോധമായി കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവർ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
12TSKCOMAvar avarute vigrahangalute mumpaake shushrooshacheythu, yisraayelgrihathinnu akrithyahethuvaaytheernnathukontu njaan avarkku virodhamaayi kai uyarthi sathyam cheythirikkunnu; avar thangalute akrithyam vahikkenam ennu yahovayaaya karthaavinre arulappaatu.
12TSKCOMक्योंकि इस्राएल के घराने की सेवा टहल वे उनकी मूरतोंके साम्हने करते थे, और उनके ठोकर खाने और अधर्म में फंसने का कारण हो गए थे; इस कारण मैं ने उनके विषय में शपय खाई है कि वे अपके अधर्म का भार उठाएं, परमेश्वर यहोवा की यही वाणी है।
13TSKCOMAnd they shall not come near unto me, to do the office of a priest unto me, nor to come near to any of my holy things, in the most holy place: but they shall bear their shame, and their abominations which they have committed.
13TSKCOMഅവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങൾ ചെയ്ത മ്ലേച്ഛതകളും വഹിക്കേണം.
13TSKCOMAvar enikku purohithashushroosha chey‍vaanum athivishudhangalaaya enre sakala vishudhavasthukkaleyum thotuvaanum ennotu atuthuvaraathe thangalute lajjayum thangal cheytha mlechhathakalum vahikkenam.
13TSKCOMवे मेरे समीप न आएं, और न मेरे लिथे याजक का काम करें; और न मेरी किसी पवित्र पस्तु, वा किसी परमपवित्र वसतु को छूने पाएं; वे अपक्की लज्जा का और जो घृणित काम उन्होंने किए, उनका भी भार उठाएं। तौभी मैं उन्हें भवन में की सौंपी हुई वस्तुओं का रझक ठहराऊंगा;
14TSKCOMBut I will make them keepers of the charge of the house, for all the service thereof, and for all that shall be done therein.
14TSKCOMഎന്നാൽ ആലയത്തിന്റെ എല്ലാ വേലെക്കും അതിൽ ചെയ്‍വാനുള്ള എല്ലാറ്റിന്നും ഞാൻ അവരെ അതിൽ കാര്യവിചാരകന്മാരാക്കി വെക്കും.
14TSKCOMEnnaal aalayathinte ellaa velekkum athil chey‍vaanulla ellaarrinnum njaan avare athil kaaryavichaarakanmaaraakki vekkum.
14TSKCOMउस में सेवा का जितना काम हो, और जो कुछ उस में करना हो, उसके करनेवाले वे ही हों
15TSKCOMBut the priests the Levites, the sons of Zadok, that kept the charge of my sanctuary when the children of Israel went astray from me, they shall come near to me to minister unto me, and they shall stand before me to offer unto me the fat and the blood, saith the Lord GOD:
15TSKCOMയിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അർപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നിൽക്കയും വേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15TSKCOMYisraayelmakkal enne vittu therrippoya kaalathu enre vishudhamandirathinte kaaryavichaarana natathiyirunna saadokkinre puthranmaaraaya levyapurohithanmaar enikku shushroosha cheyyendathinnu ennotu atuthuvarikayum medassum rakthavum enikku arppikkendathinnu enre mumpaake nilkkayum venam ennu yahovayaaya karthaavinre arulappaatu.
15TSKCOMफिर लेवीय याजक जो सादोक की सन्तान हैं, और जिन्होंने उस समय मेरे पवित्रस्यान की रझा की जब इस्राएली मेरे पास से भटक गए थे, वे मेरी सेवा टहल करने को मेरे समीप आया करें, और मुझे चक्कीं और लोहू चढ़ाने को मेरे सम्मुख खड़े हुआ करें, परमेश्वर यहोवा की यही वाणी है।
16TSKCOMThey shall enter into my sanctuary, and they shall come near to my table, to minister unto me, and they shall keep my charge.
16TSKCOMഅവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്റെ മേശയുടെ അടുക്കൽ വരികയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
16TSKCOMAvar enre vishudhamandirathil katannu enikku shushroosha cheyyendathinnu enre meshayute atukkal varikayum enre kaaryavichaarana natathukayum venam.
16TSKCOMवे मेरे पवित्रस्यान में आया करें, और मेरी मेज़ के पास मेरी सेवा टहल करने को आएं और मेरी वस्तुओं की रझा करें।
17TSKCOMAnd it shall come to pass, that when they enter in at the gates of the inner court, they shall be clothed with linen garments; and no wool shall come upon them, whiles they minister in the gates of the inner court, and within.
17TSKCOMഎന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്റെ വാതിൽക്കലും ആലയത്തിന്നകത്തും ശുശ്രൂഷചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുതു.
17TSKCOMEnnaal akathe praakaarathinte vaathilukalkkakathu katakkumpol avar shanavasthram dharikkenam; akathe praakaarathinte vaathilkkalum aalayathinnakathum shushrooshacheyyumpol aattin romamkontulla vasthram dharikkaruthu.
17TSKCOMऔर जब वे भीतरी आंगन के फाटकोंसे होकर जाया करें, तब सन के वस्त्र पहिने हुए जाएं, और जब वे भीतरी आंगन के फाटकोंमें वा उसके भीतर सेवा टहल करते हों, तब कुछ ऊन के वस्त्र न पहिनें।
18TSKCOMThey shall have linen bonnets upon their heads, and shall have linen breeches upon their loins; they shall not gird themselves with any thing that causeth sweat.
18TSKCOMഅവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കേണം; വിയർപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുതു.
18TSKCOMAvarute thalayil shanamkontulla thalappaavum arayil shanamkontulla kaalkkuppaayavum undaayirikkenam; viyarppundaakunna yaathonnum avar dharikkaruthu.
18TSKCOMवे सिर पर सन की सुन्दर टोपियां पहिनें और कमर में सन की जांघिया बान्धें हों; किसी ऐसे कपके से वे कमर न बांधें जिस से पक्कीना होता है।
19TSKCOMAnd when they go forth into the utter court, even into the utter court to the people, they shall put off their garments wherein they ministered, and lay them in the holy chambers, and they shall put on other garments; and they shall not sanctify the people with their garments.
19TSKCOMഅവർ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങൾ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.
19TSKCOMAvar purathe praakaarathilekku, purathe praakaarathil janathinte atukkalekku thanne, chellumpol thangalute vasthrathaal janathe vishudheekarikkaathirikkendathinnu thangal shushrooshacheytha samayam dharichirunna vasthram neekki vishudhamandapangalil vechittu vere vasthram dharikkenam.
19TSKCOMऔर जब वे बाहरी आंगन में लोगोंके पास निकलें, तब जो वस्त्र पहिने हुए वे सेवा टहल करते थे, उन्हें उतारकर और पवित्र कोठरियोंमें रखकर दूसरे वस्त्र पहिनें, जिस से लोग उनके वस्त्रें के कारण पवित्र न ठहरें।
20TSKCOMNeither shall they shave their heads, nor suffer their locks to grow long; they shall only poll their heads.
20TSKCOMഅവർ തല ക്ഷൌരം ചെയ്കയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്ക മാത്രമേ ചെയ്യാവു.
20TSKCOMAvar thala kshauram cheykayo thalamuti neettukayo cheyyaathe kathrikka maathrame cheyyaavu.
20TSKCOMऔर न तो वे सिर मुण्डाएं, और न बाल लम्बे होने दें; वे केवल अपके बाल कटाएं।
21TSKCOMNeither shall any priest drink wine, when they enter into the inner court.
21TSKCOMയാതൊരു പുരോഹിതനും വീഞ്ഞു കുടിച്ചു അകത്തെ പ്രാകാരത്തിൽ കടക്കരുതു.
21TSKCOMYaathoru purohithanum veenjnju kutichu akathe praakaarathil katakkaruthu.
21TSKCOMऔर भीतरी आंगन में जाने के समय कोई याजक दाखमधु न पीए।
22TSKCOMNeither shall they take for their wives a widow, nor her that is put away: but they shall take maidens of the seed of the house of Israel, or a widow that had a priest before.
22TSKCOMവിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവർ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.
22TSKCOMVidhavayeyo upekshikkappettavaleyo bhaaryayaayi etukkaathe avar yisraayelgrihathile santhathiyilulla kanyakamaareyo oru purohithanre bhaaryayaayirunna vidhavayeyo vivaaham kazhikkenam.
22TSKCOMवे विधवा वा छोड़ी हुई सत्री को ब्याह न लें; केवल इस्राएल के घराने के पंश में से कुंवारी वा ऐसी विधवा बयाह लें जो किसी याजक की स्त्री हुई हो।
23TSKCOMAnd they shall teach my people the difference between the holy and profane, and cause them to discern between the unclean and the clean.
23TSKCOMഅവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.
23TSKCOMAvar vishudhamaayathinnum saamaanyamaayathinnum thammilulla vyathyaasam enre janathinnu upadeshichu, malinamaayathum nirmmalamaayathum avare thirichariyumaaraakkenam.
23TSKCOMवे मेरी प्रजा को पवित्र अपवित्र का भेद सिखाया करें, और शुद्ध अशुद्ध का अन्तर बताया करें।
24TSKCOMAnd in controversy they shall stand in judgment; and they shall judge it according to my judgments: and they shall keep my laws and my statutes in all mine assemblies; and they shall hallow my sabbaths.
24TSKCOMവ്യവഹാരത്തിൽ അവർ ന്യായം വിധിപ്പാൻ നിൽക്കേണം; എന്റെ വിധികളെ അനുസരിച്ചു അവർ ന്യായം വിധിക്കേണം; അവർ ഉത്സവങ്ങളിലൊക്കെയും എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.
24TSKCOMVyavahaarathil avar nyaayam vidhippaan nilkkenam; enre vidhikale anusarichu avar nyaayam vidhikkenam; avar uthsavangalilokkeyum enre pramaanangalum chattangalum aacharikkayum enre shabbathukale vishudheekarikkayum venam.
24TSKCOMऔर जब कोई मुक़द्दमा हो तब न्याय करने को भी वे ही बैठें, और मेरे नियमोंके अनुसार न्याय करें। मेरे सब नियत पबॉं के विषय भी वे मेरी व्यवस्या और विधियां पालन करें, और मेरे विश्रमदिनोंको पवित्र मानें।
25TSKCOMAnd they shall come at no dead person to defile themselves: but for father, or for mother, or for son, or for daughter, for brother, or for sister that hath had no husband, they may defile themselves.
25TSKCOMഅവർ മരിച്ച ആളുടെ അടുക്കൽ ചെന്നു അശുദ്ധരാകരുതു; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭർത്താവില്ലാത്ത സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം.
25TSKCOMAvar maricha aalute atukkal chennu ashudharaakaruthu; engkilum appan, amma, makan, makal, sahodaran, bharthaavillaatha sahodari ennivarkkuventi ashudharaakaam.
25TSKCOMवे किसी मनुष्य की लोय के पास न जाएं कि अशुद्ध हो जाएं; केवल माता-पिता, बेटे-बेटी; भाई, और ऐसी बहिन की लोय के कारण जिसका विवाह न हुआ हो वे अपके को अशुद्ध कर सकते हैं।
26TSKCOMAnd after he is cleansed, they shall reckon unto him seven days.
26TSKCOMഅവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം.
26TSKCOMAvanre shudheekaranam kazhinjnjashesham ezhu divasam ennenam.
26TSKCOMऔर जब वे अशुद्ध हो जाएं, तब उनके लिथे सात दिन गिने जाएं और तब वे शुद्ध ठहरें,
27TSKCOMAnd in the day that he goeth into the sanctuary, unto the inner court, to minister in the sanctuary, he shall offer his sin offering, saith the Lord GOD.
27TSKCOMവിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യേണ്ടതിന്നു അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അർപ്പിക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
27TSKCOMVishudhamandirathil shushrooshacheyyendathinnu avan akathe praakaarathil vishudhamandirathilekku pokunna divasathil avan paapayaagam arppikkenam ennu yahovayaaya karthaavinre arulappaatu.
27TSKCOMऔर जिस दिन वे पवित्रस्यान अर्यात्‌ भीतरी आंगन में सेवा टहल करने को फिर प्रवेश करें, उस निद अपके लिथे पापबलि चढ़ाएं, परमेश्वर यहोवा की यही वाणी हे।
28TSKCOMAnd it shall be unto them for an inheritance: I am their inheritance: and ye shall give them no possession in Israel: I am their possession.
28TSKCOMഅവരുടെ അവകാശമോ, ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങൾ അവർക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു.
28TSKCOMAvarute avakaashamo, njaan thanne avarute avakaasham; ningal avarkku yisraayelil svathu onnum kotukkaruthu; njaan thanne avarute svathaakunnu.
28TSKCOMऔर उनका एक ही निज भाग होगा, अर्यात्‌ उनका भाग मैं ही हूँ; तुम उन्हें इस्राएल के बीच कुछ ऐसी भूमि न देना जो उनकी निज हो; उनकी निज भूमि मैं ही हूँ।
29TSKCOMThey shall eat the meat offering, and the sin offering, and the trespass offering; and every dedicated thing in Israel shall be theirs.
29TSKCOMഅവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ടു ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായതൊക്കെയും അവർക്കുള്ളതായിരിക്കേണം.
29TSKCOMAvar bhojanayaagam, paapayaagam, akrithyayaagam ennivakontu upajeevanam kazhikkenam; yisraayelil nivedithamaayathokkeyum avarkkullathaayirikkenam.
29TSKCOMवे अन्नबलि, पापबलि और दोषबलि खाया करें; और इस्राएल में जो वस्तु अर्पण की जाए, वह उनको मिला करे।
30TSKCOMAnd the first of all the firstfruits of all things, and every oblation of all, of every sort of your oblations, shall be the priest’s: ye shall also give unto the priest the first of your dough, that he may cause the blessing to rest in thine house.
30TSKCOMസകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാർക്കുള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം.
30TSKCOMSakalavidha aadyaphalangalilum uthamamaayathum vazhipaataayi varunna ellaavaka vazhipaatum purohithanmaarkkullathaayirikkenam; ninre veettinmel anugraham varuthendathinnu ningalute tharimaavinre aadyabhaagavum purohithannu kotukkenam.
30TSKCOMऔर सब प्रकार की सब से पहिली उपज और सब प्रकार की उठाई हुई वस्तु जो तुम उठाकर चढ़ाओ, याजकोंको मिला करे; और नथे अन्न का पहिला गूंधा हुआ आटा भी याजक को दिया करना, जिस से तुम लोगोंके घर में आशीष हो।
31TSKCOMThe priests shall not eat of any thing that is dead of itself, or torn, whether it be fowl or beast.
31TSKCOMതാനേ ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുതു.
31TSKCOMThaane chathathum parichukeerippoyathumaaya pakshiyeyo mrigatheyo onnineyum purohithan thinnaruthu.
31TSKCOMजो कुछ अपके आप मरे वा फाड़ा गया हो, चाहे पक्की हो या पशु उसका मांस याजक न खाए।