Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass in the seventh year, in the fifth month, the tenth day of the month, that certain of the elders of Israel came to enquire of the LORD, and sat before me.
1TSKCOMഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്നു എന്റെ മുമ്പിൽ ഇരുന്നു.
1TSKCOMEzhaam aantu anjchaam maasam pathaam thiyyathi yisraayelmooppanmaaril chilar yahovayotu arulappaatu chodippaan vannu enre mumpil irunnu.
1TSKCOMसातवें वर्ष के पांचवें महीने के दसवें दिन को इस्राएल के कितने पुरनिथे यहोवा से प्रश्न करने को आए, और मेरे साम्हने बैठ गए।
2TSKCOMThen came the word of the LORD unto me, saying,
2TSKCOMഅപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2TSKCOMAppol yahovayute arulappaatu enikkundaayathenthennaal:
2TSKCOMतब यहोवा का यह वचन मेरे पास पहुंचा,
3TSKCOMSon of man, speak unto the elders of Israel, and say unto them, Thus saith the Lord GOD; Are ye come to enquire of me? As I live, saith the Lord GOD, I will not be enquired of by you.
3TSKCOMമനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോടു അരുളപ്പാടു ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.
3TSKCOMManushyaputhraa, nee yisraayelmooppanmaarotu samsaarichu: yahovayaaya karthaavu iprakaaram arulicheyyunnu: ningal ennotu arulappaatu chodippaan vannirikkunnuvo? ningal ennotu chodichaal, ennaana, njaan utharamarulukayilla ennu yahovayaaya karthaavinre arulappaatu ennu avarotu parayenam.
3TSKCOMहे मनुष्य के सन्तान, इस्राएली पुरनियोंसे यह कह, प्रभु यहोवा योंकहता है, क्या तुम मुझ से प्रश्न करने को आए हो? प्रभु यहोवा की यह वाणी है कि मेरे जीवन की सौगन्ध, तुम मुझ से प्रश्न करने न पाओगे।
4TSKCOMWilt thou judge them, son of man, wilt thou judge them? cause them to know the abominations of their fathers:
4TSKCOMമനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു:
4TSKCOMManushyaputhraa, nee avare nyaayam vidhikkumo? nee avare nyaayam vidhikkumo? nee avarute pithaakkanmaarute mlechhathakale avarotu ariyichuparayendathu:
4TSKCOMहे मनुष्य के सन्तान, क्या तू उनका न्याय न करेगा? क्या तू उनका न्याय न करेगा? उनके पुरखाओं के घिनौने काम उन्हें जता दे,
5TSKCOMAnd say unto them, Thus saith the Lord GOD; In the day when I chose Israel, and lifted up mine hand unto the seed of the house of Jacob, and made myself known unto them in the land of Egypt, when I lifted up mine hand unto them, saying, I am the LORD your God;
5TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബുഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യം ചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവർക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയർത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
5TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan yisraayeline thiranjnjetuthu, yaakkobugrihathinte santhathiyotu kai uyarthi sathyam cheythu, misrayeemdeshathuvechu ennethanne avarkku velippetuthiya naalil: njaan ningalute daivamaaya yahovayaakunnu ennu kai uyarthiyumkontu avarotu arulicheythu.
5TSKCOMऔर उन से कह, प्रभु यहोवा योंकहता है, जिस दिन मैं ने इस्राएल को चुन लिया, और याकूब के घराने के वंश से शपय खाई, और मिस्र देख में अपके को उन पर प्रगट किया, और उन से शपय खाकर कहा, मैं तुम्हारा परमेश्वर यहोवा हूँ,
6TSKCOMIn the day that I lifted up mine hand unto them, to bring them forth of the land of Egypt into a land that I had espied for them, flowing with milk and honey, which is the glory of all lands:
6TSKCOMഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു.
6TSKCOMNjaan avare misrayeemdeshathuninnu purappetuvikkumennum njaan avarkkuventi nokkivechirunnathum paalum thenum ozhukunnathum sarvvadeshangaluteyum mahathvamaayirikkunnathumaaya deshathilekku avare kontuvarumennum aa naalil kai uyarthi sathyamcheythu.
6TSKCOMउसी दिन मैं ने उन से यह भी शपय खाई, कि मैं तुम को मिस्र देश से निकालकर एक देश में पहुंचाऊंगा, जिसे मैं ने तुम्हारे लिथे चुन लिया है; वह सब देशोंका शिरोमणि है, और उस में दूध और मधु की धराएं बहती हैं।
7TSKCOMThen said I unto them, Cast ye away every man the abominations of his eyes, and defile not yourselves with the idols of Egypt: I am the LORD your God.
7TSKCOMഅവരോടു: നിങ്ങൾ ഓരോരുത്തനും താന്താന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
7TSKCOMAvarotu: ningal ororuthanum thaanthaanre kanninmumpil irikkunna mlechhavigrahangale erinjnjukalavin; misrayeemya bimbangalekkontu ningale malinamaakkaruthu, njaanathre ningalute daivamaaya yahova ennu kalpichu.
7TSKCOMफिर मैं ने उन से कहा, जिन घिनौनी वस्तुओं पर तुम में से हर एक की आंखें लगी हैं, उन्हें फेंक दो; और मिस्र की मूरतोंसे अपके को अशुद्ध न करो; मैं ही तुम्हारा परमेश्वर यहोवा हूँ।
8TSKCOMBut they rebelled against me, and would not hearken unto me: they did not every man cast away the abominations of their eyes, neither did they forsake the idols of Egypt: then I said, I will pour out my fury upon them to accomplish my anger against them in the midst of the land of Egypt.
8TSKCOMഅവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നും അരുളിച്ചെയ്തു.
8TSKCOMAvaro ennotu mathsarichu, enre vaakku kelppaan manassillaathe irunnu; avaril oruthanum thanre kanninmumpil irunna mlechhavigrahangale erinjnjukalakayo misrayeemyabimbangale upekshikkayo cheythilla; aakayaal njaan: misrayeemdeshathinte natuvilvechu enre krodham avarutemel pakarnnu enre kopam avaril nivarthikkum ennum arulicheythu.
8TSKCOMपरन्तु वे मुझ से बिगड़ गए और मेरी सुननी न चाही; जिन घिनौनी वस्तुओं पर उनकी आंखें लगी यीं, उनकी किसी ने फेंका नहीं, और न मिस्र की मूरतोंको छोड़ा। तब मैं ने कहा, मैं यहीं, मिस्र देश के बीच मुम पर अपक्की जलजलाहट भड़काऊंगा। और पूरा कोप दिखाऊंगा।
9TSKCOMBut I wrought for my name’s sake, that it should not be polluted before the heathen, among whom they were, in whose sight I made myself known unto them, in bringing them forth out of the land of Egypt.
9TSKCOMഎങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു.
9TSKCOMEngkilum avarute churrum paarkkayum njaan avare misrayeemdeshathuninnu purappetuvichu ennethanne velippetuthiyathu kaanukayum cheytha jaathikalute mumpaake enre naamam ashudhamaakaathe irikkendathinnu njaan enre naamamnimitham pravarthichu.
9TSKCOMतौभी मैं ने अपके नाम के निमित्त ऐसा किया कि जिनके बीच वे थे, और जिनके देखते हुए मैं ने उनको मिस्र देश से निकलने के लिथे अपके को उन पर प्रगट किया या उन जातियोंके साम्हने वे अपवित्र न ठहरे।
10TSKCOMWherefore I caused them to go forth out of the land of Egypt, and brought them into the wilderness.
10TSKCOMഅങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു.
10TSKCOMAngane njaan avare misrayeemdeshathuninnu purappetuvichu marubhoomiyil kontuvannu.
10TSKCOMमैं उनको मिस्र देश से निकालकर जंगल में ले आया।
11TSKCOMAnd I gave them my statutes, and shewed them my judgments, which if a man do, he shall even live in them.
11TSKCOMഞാൻ എന്റെ ചട്ടങ്ങളെ അവർക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.
11TSKCOMNjaan enre chattangale avarkku kotuthu, enre vidhikale avare ariyichu; avaye cheyyunna manushyan avayaal jeevikkum.
11TSKCOMवहां उनको मैं ने अपक्की विधियां बताई और अपके नियम भी बताए कि जो मतुष्य उनको माने, वह उनके कारण जीवित रहेगा।
12TSKCOMMoreover also I gave them my sabbaths, to be a sign between me and them, that they might know that I am the LORD that sanctify them.
12TSKCOMഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവർക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു.
12TSKCOMNjaan avare vishudheekarikkunna yahova ennu avar ariyendathinnu enikkum avarkku itayil atayaalamaayirippaan thakkavannam enre shabbathukaleyum njaan avarkku kotuthu.
12TSKCOMफिर मैं ने उनके लिथे अपके विश्रमदिन ठहराए जो मेरे और उनके बीच चिन्ह ठहरें; कि वे जानें कि मैं यहोवा उनका पवित्र करनेवाला हूँ।
13TSKCOMBut the house of Israel rebelled against me in the wilderness: they walked not in my statutes, and they despised my judgments, which if a man do, he shall even live in them; and my sabbaths they greatly polluted: then I said, I would pour out my fury upon them in the wilderness, to consume them.
13TSKCOMയിസ്രായേൽഗൃഹമോ മരുഭൂമിയിൽവെച്ചു എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.
13TSKCOMYisraayelgrihamo marubhoomiyilvechu ennotu mathsarichu; avar enre chattangale anusarichunatakkaathe enre vidhikale dhikkarichu; avaye cheyyunna manushyan avayaal jeevikkum; enre shabbathukaleyum avar erravum ashudhamaakki; aakayaal njaan marubhoomiyilvechu enre krodham avarutemel pakarnnu avare samharikkumennu arulicheythu.
13TSKCOMतौभी इस्राएल के घराने ने जंगल में मुझ से बलवा किया; वे मेरी विधियोंपर न चले, और मेरे नियमोंको तुच्छ जाना, जिन्हें यदि मनुष्य माने तो वह उनके कारण जीवित रहेगा; और उन्होंने मेरे विश्रमदिनोंको अति अपवित्र किया। तब मैं ने कहा, मैं जंगल में इन पर अपक्की जलजलाहट भड़काकर इनका अन्त कर डालूंगा।
14TSKCOMBut I wrought for my name’s sake, that it should not be polluted before the heathen, in whose sight I brought them out.
14TSKCOMഎങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാൻ അതിൻ നിമിത്തം പ്രവർത്തിച്ചു.
14TSKCOMEngkilum njaan avare purappetuvichathu kanda jaathikalute mumpaake enre naamam ashudhamaakaatheyirikkendathinnu njaan athin nimitham pravarthichu.
14TSKCOMपरन्तु मैं ने अपके नाम के निमित्त ऐसा किया कि वे उन जातियोंके साम्हने, जिनके देखते मैं उनको निकाल लाया या, अपवित्र न ठहरे।
15TSKCOMYet also I lifted up my hand unto them in the wilderness, that I would not bring them into the land which I had given them, flowing with milk and honey, which is the glory of all lands;
15TSKCOMഅവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ
15TSKCOMAvarute hridayam avarute vigrahangalotu chernnirunnathukontu avar enre vidhikale dhikkarichu enre chattangalil natakkaathe enre shabbathukale ashudhamaakkukayaal
15TSKCOMफिर मैं ने जंगल में उन से शपय खाई कि जो देश मैं ने उनको दे दिया, और जो सब देशोंका शिरोमणि है, जिस में दूध और मधु की धराएं बहती हैं, उस में उन्हें न पहुंचाऊंगा,
16TSKCOMBecause they despised my judgments, and walked not in my statutes, but polluted my sabbaths: for their heart went after their idols.
16TSKCOMഞാൻ അവർക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടുവരികയില്ല എന്നു ഞാൻ മരുഭൂമിയിൽവെച്ചു കൈ ഉയർത്തി സത്യം ചെയ്തു.
16TSKCOMNjaan avarkku kotuthirunnathum paalum thenum ozhukunnathum sarvvadeshangaluteyum mahathvamaayirikkunnathum aaya deshathekku avare kontuvarikayilla ennu njaan marubhoomiyilvechu kai uyarthi sathyam cheythu.
16TSKCOMक्योंकि उन्होंने मेरे नियम तुच्छ जाने और मेरी विधियोंपर न चले, और मेरे विश्रमदिन अपवित्र किए थे; इसलिथे कि उनका मन उनकी मूरतोंकी ओर लगा रहा।
17TSKCOMNevertheless mine eye spared them from destroying them, neither did I make an end of them in the wilderness.
17TSKCOMഎങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽവെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
17TSKCOMEngkilum avare nashippikkayum marubhoomiyilvechu avare mutichukalakayum cheyyaathavannam enikku avarotu ayyobhaavam thonni.
17TSKCOMलौभी मैं ने उन पर कृपा की दृष्टि की, और उन्हें नाश न किया, और न जंगल में पूरी रीति से उनका अन्त कर डाला।
18TSKCOMBut I said unto their children in the wilderness, Walk ye not in the statutes of your fathers, neither observe their judgments, nor defile yourselves with their idols:
18TSKCOMഞാൻ മരുഭൂമിയിൽവെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;
18TSKCOMNjaan marubhoomiyilvechu avarute makkalotu: ningalute pithaakkanmaarute chattangalil natakkaruthu; avarute vidhikale pramaanikkaruthu; avarute vigrahangalekkontu ningalethanne ashudhamaakkukayum aruthu;
18TSKCOMफिर मैं ने जंगल में उनकी सन्तान से कहा, अपके पुरखाओं की विधियोंपर न चलो, न उनकी ीिति योंको मानो और न उनकी मूरतें पूजकर अपके को अशुुद्ध करो।
19TSKCOMI am the LORD your God; walk in my statutes, and keep my judgments, and do them;
19TSKCOMഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിൻ;
19TSKCOMNjaan ningalute daivamaaya yahovayaakunnu; ningal enre chattangale anusarichu natannu enre vidhikale pramaanichu anushthippin;
19TSKCOMमैं तुम्हारा परमेश्वर यहोवा हूँ, मेरी विधियोंपर चलो, ओर मेरे नियमोंके मानने में चौकसी करो,
20TSKCOMAnd hallow my sabbaths; and they shall be a sign between me and you, that ye may know that I am the LORD your God.
20TSKCOMഎന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.
20TSKCOMEnre shabbathukale vishudheekarippin; njaan ningalute daivamaaya yahova ennu ningal ariyendathinnu ava enikkum ningalkkum itayil atayaalamaayirikkatte ennu kalpichu.
20TSKCOMऔर मेरे विश्रमदिनोंको पवित्र मानो कि वे मेरे और तुम्हारे बीच चिन्ह ठहरें, और जिस से तुम जानो कि मैं तुम्हारा परमेश्वर यहोवा हूँ।
21TSKCOMNotwithstanding the children rebelled against me: they walked not in my statutes, neither kept my judgments to do them, which if a man do, he shall even live in them; they polluted my sabbaths: then I said, I would pour out my fury upon them, to accomplish my anger against them in the wilderness.
21TSKCOMഎന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നു അരുളിച്ചെയ്തു.
21TSKCOMEnnaal makkalum ennotu mathsarichu; avar enre chattangale anusarichilla; enre vidhikale pramaanichunatannathumilla; avaye cheyyunna manushyan avayaal jeevikkum; avar enre shabbathukale ashudhamaakki; aakayaal njaan: marubhoomiyilvechu enre krodham avarutemel pakarnnu enre kopam avaril nivarthikkum ennu arulicheythu.
21TSKCOMपरन्तु उनकी सन्तान ने भी मुझ से बलवा किया; वे मेरी विधियोंपर न चले, न मेरे नियमोंके मानने में चौकसी की; जिन्हें यदि मनुष्य माने तो वह उनके कारण जीवित रहेगा; मेरे विश्रमदिनोंको उन्होंने अपवित्र किया। तब मैं ने कहा, मैं जंगल में उन पर अपक्की जलजलाहट भड़काकर अपना कोप दिखलाऊंगा।
22TSKCOMNevertheless I withdrew mine hand, and wrought for my name’s sake, that it should not be polluted in the sight of the heathen, in whose sight I brought them forth.
22TSKCOMഎങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവർത്തിക്കയും ചെയ്തു.
22TSKCOMEngkilum njaan enre kai pinvalikkayum njaan avare purappetuvichathu kanda jaathikalute mumpaake enre naamam ashudhamaakaathe irikkendathinnu athunimitham pravarthikkayum cheythu.
22TSKCOMतौभी मैं ने हाथ खींच लिया, और अपके नाम के निमित्त ऐसा किया, कि उन जातियोंके साम्हने जिनके देखते हुए मैं उन्हें निकाल लाया या, वे अपवित्र न ठहरे।
23TSKCOMI lifted up mine hand unto them also in the wilderness, that I would scatter them among the heathen, and disperse them through the countries;
23TSKCOMഅവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,
23TSKCOMAvar enre vidhikale anushthikkaathe enre chattangale dhikkarichu enre shabbathukale ashudhamaakkukayum avarute kannu avarute pithaakkanmaarute vigrahangalilekku chellukayum cheythathukontu,
23TSKCOMफिर मैं ने जंगल में उन से शपय खाई, कि मैं तुम्हें जाति जाति में तितर-बितर करूंगा, और देश देश में छितरा दूंगा,
24TSKCOMBecause they had not executed my judgments, but had despised my statutes, and had polluted my sabbaths, and their eyes were after their fathers’ idols.
24TSKCOMഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്നു മരുഭൂമിയിൽവെച്ചു കൈ ഉയർത്തി അവരോടു സത്യം ചെയ്തു.
24TSKCOMNjaan avare jaathikalute itayil chinnichu raajyangalil chitharichukalayumennu marubhoomiyilvechu kai uyarthi avarotu sathyam cheythu.
24TSKCOMक्योंकि उन्होंने मेरे नियम न माने, मेरी विधियोंको तुच्छ जाना, मेरे विश्रमदिनोंको अपवित्र किया, और अपके पुरखाओं की मूरतोंकी ओर उनकी आंखें लगी रहीं।
25TSKCOMWherefore I gave them also statutes that were not good, and judgments whereby they should not live;
25TSKCOMഞാൻ അവർക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു.
25TSKCOMNjaan avarkku kollaruthaatha chattangaleyum jeevaraksha praapippaan uthakaatha vidhikaleyum kotuthu.
25TSKCOMफिर मैं ने उनके लिथे ऐसी ऐसी विधियां ठहराई जो अच्छी न यी और ऐसी ऐसी रीतियां जिनके कारण वे जीवित न रह सकें;
26TSKCOMAnd I polluted them in their own gifts, in that they caused to pass through the fire all that openeth the womb, that I might make them desolate, to the end that they might know that I am the LORD.
26TSKCOMഞാൻ യഹോവ എന്നു അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന്നു അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.
26TSKCOMNjaan yahova ennu avar arivaan thakkavannam njaan avare shoonyamaakkendathinnu avar ellaakatinjnjoolukaleyum agnipravesham cheyyichathil njaan avare avarute svanthavazhipaatukalaal ashudhamaakki.
26TSKCOMअर्यात्‌ वे अपके सब पहिलौठोंको आग में होम करने लगे; इस रीति मैं ने उन्हें उनहीं की भेंटोंके द्वारा अशुद्ध किया जिस से उन्हें निर्वश कर डालूं; और तब वे जान लें कि मैं यहोवा हूँ।
27TSKCOMTherefore, son of man, speak unto the house of Israel, and say unto them, Thus saith the Lord GOD; Yet in this your fathers have blasphemed me, in that they have committed a trespass against me.
27TSKCOMഅതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
27TSKCOMAthukontu marushyaputhraa nee yisraayelgrihathotu parayendathenthennaal: yahovayaaya karthaavu iprakaaram arulicheyyunnu: ningalute pithaakkanmaar ennotu droham cheythirikkunnathil enne dushikkayumkoote cheythirikkunnu.
27TSKCOMहे मनुष्य के सन्तान, तू इस्राएल के घराने से कह, प्रभु यहोवा योंकहता है, तुम्हारे पुरखाओं ने इस में भी मेरी निन्दा की कि उन्होंने मेरा विश्वासघात किया।
28TSKCOMFor when I had brought them into the land, for the which I lifted up mine hand to give it to them, then they saw every high hill, and all the thick trees, and they offered there their sacrifices, and there they presented the provocation of their offering: there also they made their sweet savour, and poured out there their drink offerings.
28TSKCOMഅവർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ: ഉയർന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അർപ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
28TSKCOMAvarkku kotukkumennu njaan kai uyarthi sathyamcheytha deshathekku njaan avare kontuvannashesham avar: uyarnna ellaakunnum thazhecha sakalavrikshavum nokki, avite hananabalikale arppikkayum kopa hethukamaaya vazhipaatu kazhikkayum saurabhyavaasana nivedikkayum paaniyabalikale pakarukayum cheythu.
28TSKCOMक्योंकि जब मैं ने उनको उस देश में पहुंचाया, जिसके उन्हें देने की शपय मैं ने उन से खाई यी, तब वे हर एक ऊंचे टीले और हर एक घने वृझ पर दृष्टि करके वहीं अपके मेलबलि करने लगे; और वहीं रिस दिलानेवाली अपक्की भेंटें चढ़ाने लगे और वहीं अपना सुखदायक सुगन्धद्रव्य जलाने लगे, और वहीं अपके तपावन देने लगे।
29TSKCOMThen I said unto them, What is the high place whereunto ye go? And the name thereof is called Bamah unto this day.
29TSKCOMനിങ്ങൾ പോകുന്ന പൂജാഗിരി എന്തു എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേർ പറഞ്ഞുവരുന്നു.
29TSKCOMNingal pokunna poojaagiri enthu ennu njaan avarotu chodichu; innuvareyum athinnu poojaagiri ennu per paranjnjuvarunnu.
29TSKCOMतब मैं ने उन से पूछा, जिस ऊंचे स्यान को तुम लोग जाते हो, उस से क्या प्रयोजन है? इसी से उसका नाम आज तक बामा कहलाता है।
30TSKCOMWherefore say unto the house of Israel, Thus saith the Lord GOD; Are ye polluted after the manner of your fathers? and commit ye whoredom after their abominations?
30TSKCOMഅതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ?
30TSKCOMAthukontu nee yisraayelgrihathotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: ningal ningalute pithaakkanmaarute maryaadaprakaaram ningalethanne ashudhamaakkuvaanum avarute mlechhavigrahangalotu chernnu parasamgam chey‍vaanum pokunnuvo?
30TSKCOMइसलिथे इस्राएल के घराने से कह, प्रभु यहोवा तुम से यह पूछता है, क्या तुम भी अपके पुरखाओं की रीति पर चलकर अशुद्ध होकर, और उनके घिनौने कामोंके अनुसार व्यभिचारिणी की नाई काम करते हो?
31TSKCOMFor when ye offer your gifts, when ye make your sons to pass through the fire, ye pollute yourselves with all your idols, even unto this day: and shall I be enquired of by you, O house of Israel? As I live, saith the Lord GOD, I will not be enquired of by you.
31TSKCOMനിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവശേം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
31TSKCOMNingalute vazhipaatukale kazhikkunnathinaalum ningalute makkale agnipravashem cheyyikkunnathinaalum ningal innuvare ningalute sakalavigrahangaleyum kontu ningalethanne ashudhamaakkunnu; yisraayelgrihame, ningal chodichaal njaan utharamarulumo? ningal chodichaal, ennaana njaan utharamarulukayilla ennu yahovayaaya karthaavinre arulappaatu.
31TSKCOMआज तक जब जब तुम अपक्की भेंटें चढ़ाते और अपके लड़केबालोंको होम करके आग में चढ़ाते हो, तब तब तुम अपक्की मूरतोंके निमित्त अशुद्ध ठहरते हो। हे इस्राएल के घराने, क्या तुम मुझ से पूघने पाओगे? प्रभु यहोवा की यह वाणी है, मेरे जीवन की शपय तुम मुझ से पूछने न पाओगे।
32TSKCOMAnd that which cometh into your mind shall not be at all, that ye say, We will be as the heathen, as the families of the countries, to serve wood and stone.
32TSKCOMനാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.
32TSKCOMNaam maratheyum kallineyum sevichu, jaathikaleppoleyum deshangalile vamshangaleppoleyum aayitheeruka ennu ningal parayunnathaayi ningalute manassile vichaaram orikkalum natakkayilla.
32TSKCOMजो बात तुम्हारे मन में आती है कि हम काठ और पत्यर के उपासक होकर अन्यजातियोंऔर देश देश के कुलोंके समान हो जाएंगे, वह किसी भांति पूरी नहीं होने की।
33TSKCOMAs I live, saith the Lord GOD, surely with a mighty hand, and with a stretched out arm, and with fury poured out, will I rule over you:
33TSKCOMഎന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
33TSKCOMEnnaana, balamulla kaikontum neettiya bhujamkontum choriyunna krodhamkontum njaan ningale bharikkum ennu yahovayaaya karthaavinre arulappaatu.
33TSKCOMप्रभु यहोवा योंकहता है, मेरे जीवन की शपय मैं निश्चय बली हाथ और बढ़ाई हुई भुजा से, और भड़काई इुई जलजलाहट के साय तुम्हारे ऊपर राज्य करूंगा।
34TSKCOMAnd I will bring you out from the people, and will gather you out of the countries wherein ye are scattered, with a mighty hand, and with a stretched out arm, and with fury poured out.
34TSKCOMബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും.
34TSKCOMBalamulla kaikontum neettiya bhujamkontum choriyunna krodhamkontum njaan ningale jaathikalilninnu purappetuvikkayum ningal chitharippoyirikkunna raajyangalilninnu shekharikkayum cheyyum.
34TSKCOMमैं बली हाथ और बढ़ाई हुई भुजा से, और भड़काई हुई जलजलाहट के साय तुम्हें देश देश के लोगोंमें से अलग करूंगा, और उन देशें से जिन में तुम तितर-बितर हो गए थे, इकट्ठा करूंगा;
35TSKCOMAnd I will bring you into the wilderness of the people, and there will I plead with you face to face.
35TSKCOMഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.
35TSKCOMNjaan ningale jaathikalute marubhoomiyilekku kontuchennu avitevechu mukhaamukhamaayi ningalotu vyavaharikkum.
35TSKCOMऔर मैं तुम्हें देश देश के लोगोंके जंगल में ले जाकर, वहां आम्हने-साम्हने तुम से मुक़द्दमा लड़ूंगा।
36TSKCOMLike as I pleaded with your fathers in the wilderness of the land of Egypt, so will I plead with you, saith the Lord GOD.
36TSKCOMമിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
36TSKCOMMisrayeemdeshathinte marubhoomiyilvechu ningalute pithaakkanmaarotu njaan vyavaharichathupole ningalotum vyavaharikkum ennu yahovayaaya karthaavinre arulappaatu.
36TSKCOMजिस प्रकार मैं तुम्हारे पूर्वजोंसे मिस्र देशरूपी जंगल में मुक़द्दमा लड़ता या, उसी प्रकार तुम से मुक़द्दमा लड़ूंगा, प्रभु यहोवा की यही वाणी है।
37TSKCOMAnd I will cause you to pass under the rod, and I will bring you into the bond of the covenant:
37TSKCOMഞാൻ നിങ്ങളെ കോലിൻ കീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും.
37TSKCOMNjaan ningale kolin keezhe katathi niyamathinte bandhanathil ulppetuthum.
37TSKCOMमैं तुम्हें लाठी के तले चलाऊंगा। और तुम्हें वाचा के बन्धन में डालूंगा।
38TSKCOMAnd I will purge out from among you the rebels, and them that transgress against me: I will bring them forth out of the country where they sojourn, and they shall not enter into the land of Israel: and ye shall know that I am the LORD.
38TSKCOMഎന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്തു അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
38TSKCOMEnnotu mathsarichu athikramikkunnavare njaan ningalute itayilninnu neekkikkalayum; avar chennu paarkkunna raajyathuninnu njaan avare purappetuvikkum; engkilum yisraayeldeshathu avar katakkayilla; njaan yahova ennu ningal ariyum.
38TSKCOMमैं तुम में से सब बलवाइयोंको निकालकर जो मेरा अपराध करते है; तुम्हें शुद्ध करूंगा; और जिस देश में वे टिकते हैं उस में से मैं उन्हें निकाल दूंगा; परन्तु इस्राएल के देश में घुसने न दूंगा। तब तुम जान लोगे कि मैं यहोवा हूँ।
39TSKCOMAs for you, O house of Israel, thus saith the Lord GOD; Go ye, serve ye every one his idols, and hereafter also, if ye will not hearken unto me: but pollute ye my holy name no more with your gifts, and with your idols.
39TSKCOMയിസ്രായേൽഗൃഹമേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്നു ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെകൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
39TSKCOMYisraayelgrihame, yahovayaaya karthaavu iprakaaram arulicheyyunnu: ningal chennu ororuthan thaanthaanre vigrahangale sevichukolvin; ennaal pinnethethil ningal enre vaakku kelkkum; enre vishudhanaamathe ningalute vazhipaatukalekontum vigrahangalekkontum ini ashudhamaakkukayum illa.
39TSKCOMऔर हे इस्राएल के घराने तुम से तो प्रभु यहोवा योंकहता है कि जाकर अपक्की अपक्की मूरतोंकी उपासना करो; और यदि तुम मेरी न सुनोगे, तो आगे को भी यही किया करो; परन्तु मेरे पवित्र नाम को अपक्की भेंटोंओर मूरतोंके द्वारा फिर अपवित्र न करना।
40TSKCOMFor in mine holy mountain, in the mountain of the height of Israel, saith the Lord GOD, there shall all the house of Israel, all of them in the land, serve me: there will I accept them, and there will I require your offerings, and the firstfruits of your oblations, with all your holy things.
40TSKCOMഎന്റെ വിശുദ്ധപർവ്വതത്തിൽ യിസ്രായേലിന്റെ ഉന്നത പർവ്വതത്തിൽ തന്നേ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.
40TSKCOMEnre vishudhaparvvathathil yisraayelinre unnatha parvvathathil thanne, yisraayelgrihamokkeyum ottozhiyaathe avite deshathuvechu enne sevikkumennu yahovayaaya karthaavinre arulappaatu; avite njaan avare sveekarikkum; avite njaan ningalute vazhipaatukaleyum aadyadaanangaleyum sakalanivedyangaleyum aagrahikkum.
40TSKCOMक्योंकि प्रभु यहोवा की यह वाणी है कि इस्राएल का सारा घरानाा अपके देश में मेरे पवित्र पर्वत पर, इस्राएल के ऊंचे पर्वत पर, सब का सब मेरी उपासना करेगा; वही मैं उन से प्रसन्न हूंगा, और वहीं मैं तुम्हारी उठाई हुई भेंटें और चढ़ाई हुई उत्तम उत्तम वस्तुएं, और तुमहारी सब पवित्र की हुई वस्तुएं तुम से लिया करूंगा।
41TSKCOMI will accept you with your sweet savour, when I bring you out from the people, and gather you out of the countries wherein ye have been scattered; and I will be sanctified in you before the heathen.
41TSKCOMഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
41TSKCOMNjaan ningale jaathikalute itayilninnu purappetuvichu, ningal chitharippoyirikkunnaraajyangalil ninnu shekharikkumpol njaan ningale saurabhyavaasanayaayi sveekarikkum; angane njaan jaathikal kaanke ningalil vishudheekarikkappetum.
41TSKCOMजब मैं तुम्हें देश देश के लोगोंमें से अलग करूं और उन देशोंसे जिन में तुम तितर-बितर हुए हो, इकट्ठा करूं, तब तुम को सुखदायक सुगन्ध जानकर ग्रहण करूंगा, और अन्य जातियोंके साम्हने तुम्हारे द्वारा पवित्र ठहराया जाऊंगा।
42TSKCOMAnd ye shall know that I am the LORD, when I shall bring you into the land of Israel, into the country for the which I lifted up mine hand to give it to your fathers.
42TSKCOMനിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
42TSKCOMNingalute pithaakkanmaarkku kotukkumennu njaan kai uyarthi sathyamcheytha deshamaaya yisraayeldeshathekku ningale kontuvarumpol njaan yahova ennu ningal ariyum.
42TSKCOMऔर जब मैं तुम्हें इस्राएल के देश में पहुंचाऊं, जिसके देने की शपय मैं ने तुम्हारे पूर्वजोंसे खाई यी, तब तुम जान लोगे कि मैं यहोवा हूँ।
43TSKCOMAnd there shall ye remember your ways, and all your doings, wherein ye have been defiled; and ye shall lothe yourselves in your own sight for all your evils that ye have committed.
43TSKCOMഅവിടെവെച്ചു നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഓർക്കും; നിങ്ങൾ ചെയ്ത സകല ദോഷവുംനിമിത്തം നിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പുതോന്നും.
43TSKCOMAvitevechu ningal ningalute vazhikaleyum ningalethanne malinamaakkiya sakalakriyakaleyum orkkum; ningal cheytha sakala doshavumnimitham ningalkku ningalotu thanne verupputhonnum.
43TSKCOMऔर वहां तुम अपक्की चाल चलन और अपके सब कामोंको जिनके करने से तुम अशुद्ध हुए हो स्मरण करोगे, और अपके सब बुरे कामोंके कारण अपक्की दृष्टि में घिनौने ठहरोगे।
44TSKCOMAnd ye shall know that I am the LORD, when I have wrought with you for my name’s sake, not according to your wicked ways, nor according to your corrupt doings, O ye house of Israel, saith the Lord GOD.
44TSKCOMയിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
44TSKCOMYisraayelgrihame, ningalute doshamaayulla vazhikalkku thakkavannamalla, ningalute vashalaayulla pravrithikalkku thakkavannavumalla, enre naamamnimitham thanne njaan ningalotu pravarthikkumpol njaan yahova ennu ningal ariyum ennu yahovayaaya karthaavinre arulappaatu.
44TSKCOMऔर हे इस्राएल के घराने, जब मैं तुम्हारे साय तुत्हारे बुरे चालचलन और बिगड़े हुए कामोंके अनुसार नहीं, परन्तु अपके ही नाम के निमित्त बर्ताव करूं, तब तुम जान लोगे कि मेैं यहोवा हूँ, प्रभु यहोवा की यही वाणी है।
45TSKCOMMoreover the word of the LORD came unto me, saying,
45TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
45TSKCOMYahovayute arulappaatu enikkundaayathenthennaal:
45TSKCOMऔर यहोवा का यह वचन मेरे पास पहुंचा,
46TSKCOMSon of man, set thy face toward the south, and drop thy word toward the south, and prophesy against the forest of the south field;
46TSKCOMമനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു:
46TSKCOMManushyaputhraa, ninre mukham thekkottu thirichu dakshinadeshathotu prasamgichu thekkedikkile kaattinotu pravachichu thekkulla kaattinotu parayendathu:
46TSKCOMहे मनुष्य के सन्तान, अपना मुख दक्खिन की ओर कर, दक्खिन की ओर वचन सुना, और दक्खिन देश के वन के विषय में भविष्यद्वाणी कर;
47TSKCOMAnd say to the forest of the south, Hear the word of the LORD; Thus saith the Lord GOD; Behold, I will kindle a fire in thee, and it shall devour every green tree in thee, and every dry tree: the flaming flame shall not be quenched, and all faces from the south to the north shall be burned therein.
47TSKCOMയഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വെക്കും; അതു നിന്നിൽ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാലകെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.
47TSKCOMYahovayute vachanam kelkka; yahovayaaya karthaavu iprakaaram arulicheyyunnu: njaan ninakku thee vekkum; athu ninnil pachayaayulla sakalavrikshatheyum unangiyirikkunna sakalavrikshatheyum dahippichukalayum; jvalikkunna jvaalakettupokayilla; thekkumuthal vatakkuvareyulla mukhangalokkeyum athinaal karinjnjupokum.
47TSKCOMऔर दक्खिन देश के वन से कह, यहोवा का यह वचन सुन, प्रभु यहोवा योंकहता हेै, मैं तुझ में आग लगाऊंगा, और तुझ में क्या हरे, क्या सूखे, जितने पेड़ हैं, सब को वह भस्म करेगी; असकी धधकती ज्वाला न बुफेगी, और उसके कारण दक्खिन से उत्तर तक सब के मुख फुलस जाएंगे।
48TSKCOMAnd all flesh shall see that I the LORD have kindled it: it shall not be quenched.
48TSKCOMയഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.
48TSKCOMYahovayaaya njaan athu kathichu ennu sakalajadavum kaanum; athu kettupokayumilla.
48TSKCOMतब सब प्राणियोंको सूफ पकेगा कि वह आग यहोवा की लगाई हुई है; और वह कभी न बुफेगी।
49TSKCOMThen said I, Ah Lord GOD! they say of me, Doth he not speak parables?
49TSKCOMഅപ്പോൾ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നതു എന്നു അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.
49TSKCOMAppol njaan: ayyo, yahovayaaya karthaave, ivan maraporul allo parayunnathu ennu avar ennekkurichu parayunnu ennu paranjnju.
49TSKCOMतब मैं ने कहा, हाथ परमेश्वर यहोवा ! लोग तो मेरे विषय में कहा करते हैं कि क्या वह दृष्टान्त ही का कहनेवाला नहीं है?