Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Elisha the prophet called one of the children of the prophets, and said unto him, Gird up thy loins, and take this box of oil in thine hand, and go to Ramoth-gilead:
1TSKCOMഎലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതു: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.
1TSKCOMEleeshaapravaachakan oru pravaachakashishyane vilichu avanotu paranjnjathu: nee araketti ee thailapaathram etuthukontu gileyaadile raamothilekku poka.
1TSKCOMतब एलीशा भविष्यद्वक्ता ने भविष्यद्वक्ताओं के चेलोंमें से एक को बुलाकर उस से कहा, कमर बान्ध, और हाथ में तेल की यह कुप्पी लेकर गिलाद के रामोत को जा।
2TSKCOMAnd when thou comest thither, look out there Jehu the son of Jehoshaphat the son of Nimshi, and go in, and make him arise up from among his brethren, and carry him to an inner chamber;
2TSKCOMഅവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്നു അവന്റെ സഹോദരന്മാരുടെ നടുവിൽനിന്നു അവനെ എഴുന്നേല്പിച്ചു ഉൾമുറിയിലേക്കു കൊണ്ടുപോക.
2TSKCOMAvite ethiyashesham nimshiyute makanaaya yehoshaaphaathinte makan yehoo evite irikkunnu ennu nokki akathu chennu avanre sahodaranmaarute natuvilninnu avane ezhunnelpichu ulmuriyilekku kontupoka.
2TSKCOMऔर वहां पहूंचकर थेहू को जो यहोशापात का पुत्र और निमशी का पोता है, ढूंढ़ लेना; तब भीतर जा, उसकी खड़ा कराकर उसके भइयोंसे अलग एक भीतरी कोठरी में ले जाना।
3TSKCOMThen take the box of oil, and pour it on his head, and say, Thus saith the LORD, I have anointed thee king over Israel. Then open the door, and flee, and tarry not.
3TSKCOMപിന്നെ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക.
3TSKCOMPinne thailapaathram etuthu avanre thalayil ozhichu: njaan ninne yisraayelinnu raajaavaayi abhishekam cheythirikkunnu ennu yahova arulicheyyunnu ennu paranjnjittu vaathil thurannu thaamasikkaathe otipporika.
3TSKCOMतब तेल की यह कुप्पी लेकर तेल को उसके सिर पर यह कह कर डालना, यहोवा योंकहता है, कि मैं इस्राएल का राजा होने के लिथे तेरा अभिषेक कर देता हूँ। तब द्वार खोलकर भागना, विलम्ह न करना।
4TSKCOMSo the young man, even the young man the prophet, went to Ramoth-gilead.
4TSKCOMഅങ്ങനെ പ്രവാചകനായ ആ യൌവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.
4TSKCOMAngane pravaachakanaaya aa yauvanakkaaran gileyaadile raamothilekku poyi.
4TSKCOMतब वह जवान भविष्यद्वक्ता गिलाद के रामोत को गया।
5TSKCOMAnd when he came, behold, the captains of the host were sitting; and he said, I have an errand to thee, O captain. And Jehu said, Unto which of all us? And he said, To thee, O captain.
5TSKCOMഅവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ മരുമിച്ചു ഇരിക്കുന്നതു കണ്ടു: നായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവൻ പറഞ്ഞതിന്നു: ഞങ്ങൾ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവൻ ഉത്തരം പറഞ്ഞു.
5TSKCOMAvan avite ethiyappol patanaayakanmaar marumichu irikkunnathu kantu: naayakaa, enikku ninnotu oru kaaryam ariyippaanuntu ennu avan paranjnjathinnu: njangal ellaavarilumvechu aarotu ennu yehoo chodichu. ninnotu thanne, naayakaa ennu avan utharam paranjnju.
5TSKCOMवहां पहुंचकर उस ने क्या देखा, कि सेनापति बैठे हए हैं; तब उस ने कहा, हे सेनापति, मुझे तुझ से कुछ कहना है। थेहू ने पूछा, हम सभोंमें किस से ? उस ने कहा हे सेनापति, तुझी से !
6TSKCOMAnd he arose, and went into the house; and he poured the oil on his head, and said unto him, Thus saith the LORD God of Israel, I have anointed thee king over the people of the LORD, even over Israel.
6TSKCOMഅവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.
6TSKCOMAvan ezhunnerru murikkakathu katannu; appol avan thailam avanre thalayil ozhichu avanotu paranjnjathenthennaal: yisraayelinre daivamaaya yahova iprakaaram arulicheyyunnu; njaan ninne yahovayute janamaaya yisraayelinnu raajaavaayittu abhishekam cheythirikkunnu.
6TSKCOMतब वह उठकर घर में गया; और उस ने यह कहकर उसके सिर पर तेल डाला कि इस्राएल का परमेश्वर यहोवा योंकहता है, मैं अपक्की प्रजा इस्राएल पर राजा होने के लिथे तेरा अभिषेक कर देता हूँ।
7TSKCOMAnd thou shalt smite the house of Ahab thy master, that I may avenge the blood of my servants the prophets, and the blood of all the servants of the LORD, at the hand of Jezebel.
7TSKCOMഎന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.
7TSKCOMEnre daasanmaaraaya pravaachakanmaarute rakthathinnum yahovayute sakaladaasanmaaruteyum rakthathinnum eesebelinotu njaan prathikaaram cheyyendathinnu ninre yajamaananaaya aahaabinre grihathe nee samharichukalayenam.
7TSKCOMतो तू अपके स्वामी अहाब के घराने को मार डालना, जिस से मुझे अपके दास भविष्यद्वक्ताओं के वरन अपके सब दासोंके खून का जो हेज़ेबेल ने बहाथा, पलटा मिले।
8TSKCOMFor the whole house of Ahab shall perish: and I will cut off from Ahab him that pisseth against the wall, and him that is shut up and left in Israel:
8TSKCOMആഹാബുഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലിൽ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ ഛേദിച്ചുകളയും.
8TSKCOMAahaabugriham ashesham mutinjnjupokenam; yisraayelil aahaabinnulla svathanthranum asvathanthranumaaya purushaprajaye okkeyum njaan chhedichukalayum.
8TSKCOMक्योंकि अहाब का समस्त घराना नाश हो जाएगा, और मैं अहाब के वंश के हर बक लड़के को और इस्राएल में के क्या बन्धुए, क्या स्वाधीन, हर एक को नाश कर डालूंगा।
9TSKCOMAnd I will make the house of Ahab like the house of Jeroboam the son of Nebat, and like the house of Baasha the son of Ahijah:
9TSKCOMഞാൻ ആഹാബുഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
9TSKCOMNjaan aahaabugrihathe nebaathinte makanaaya yorobeyaaminre grihatheppoleyum aheeyaavinre makanaaya bayeshayute grihatheppoleyum aakkum.
9TSKCOMऔर मैं अहाब का घराना नबात के पुत्र यारोबाम का सा, और अहिय्याह के पुत्र बाशा का सा कर दूंगा।
10TSKCOMAnd the dogs shall eat Jezebel in the portion of Jezreel, and there shall be none to bury her. And he opened the door, and fled.
10TSKCOMഈസേബെലിനെ യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‍വാൻ ആരും ഉണ്ടാകയില്ല. പിന്നെ അവൻ വാതിൽ തുറന്നു ഓടിപ്പോയി.
10TSKCOMEesebeline yisreyel pradeshathuvechu naaykkal thinnukalayum; avale atakkam chey‍vaan aarum undaakayilla. pinne avan vaathil thurannu otippoyi.
10TSKCOMऔर हेज़ेबेल को यिज्रैल की भ्ूमि में कुत्ते खाएंगे, और उसको मिट्टी देनेवाला कोई न होगा। तब वह द्वार खोलकर भाग गया।
11TSKCOMThen Jehu came forth to the servants of his lord: and one said unto him, Is all well? wherefore came this mad fellow to thee? And he said unto them, Ye know the man, and his communication.
11TSKCOMയേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോടു: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവൻ അവരോടു: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞകാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
11TSKCOMYehoothanre yajamaananre bhrithyanmaarute atukkal purathu vannappol oruthan avanotu: enthaakunnu vishesham? aa bhraanthan ninre atukkal vannathenthinnu? ennu chodichu. athinnu avan avarotu: ningal aa purushaneyum avan paranjnjakaaryatheyum ariyunnuvallo ennu paranjnju.
11TSKCOMतब थेहू अपके स्वामी के कर्मचारियोंके पास निकल आया, और एक ने उस से पूछा, क्या कुशल है, वह बावला क्योंतेरे पास आया या? उस ने उन से कहा, तुम को मालूम होगा कि वह कौन है और उस से क्या बातचीत हुई।
12TSKCOMAnd they said, It is false; tell us now. And he said, Thus and thus spake he to me, saying, Thus saith the LORD, I have anointed thee king over Israel.
12TSKCOMഎന്നാറെ അവർ: അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന്നു അവൻ: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോടു സംസാരിച്ചു എന്നു പറഞ്ഞു.
12TSKCOMEnnaare avar: athu neralla; nee njangalotu parayenam ennu paranjnjathinnu avan: njaan ninne yisraayelinnu raajaavaayittu abhishekam cheythirikkunnu ennu yahova arulicheyyunnu ennaadiyaayi inninna kaaryangal avan ennotu samsaarichu ennu paranjnju.
12TSKCOMउन्होंने कहा फूठ है, हमें बता दे। उस ने कहा, उस ने मुझ से कहा तो बहुत, परन्तु मतलब यह है कि यहोवा योंकहता है कि मैं इस्राएल का राजा होने के लिथे तेरा अभिषेक कर देता हूँ।
13TSKCOMThen they hasted, and took every man his garment, and put it under him on the top of the stairs, and blew with trumpets, saying, Jehu is king.
13TSKCOMഉടനെ അവർ ബദ്ധപ്പെട്ടു ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്റെ കാൽക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു.
13TSKCOMUtane avar badhappettu ororuthan thaanthaanre vasthram etuthu kovanippatikalinmel avanre kaalkkal virichu. kaahalam oothi: yehoo raajaavaayi ennu paranjnju.
13TSKCOMतब उन्होंने फट अपना अपना वस्त्र उतार कर उसके तीचे सीढ़ी ही पर बिछाया, और नरसिंगे फूंककर कहने लगे, थेहू राजा है।
14TSKCOMSo Jehu the son of Jehoshaphat the son of Nimshi conspired against Joram. (Now Joram had kept Ramoth-gilead, he and all Israel, because of Hazael king of Syria.
14TSKCOMഅങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേൽനിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.
14TSKCOMAngane nimshiyute makanaaya yehoshaaphaathinte makan yehoo yoraaminnu virodhamaayi koottukettundaakki. yoraamum ellaayisraayelum araamraajaavaaya hasaayelnimitham gileyaadile raamothine kaaval aakki sookshichirunnu.
14TSKCOMयोंथेहू जो निमशी का पोता और यहोशापात का पुत्र या, उस ने योराम से राजद्रोह की गोष्ठी की। ( योराम तो सब इस्राएल समेत अराम के राजा हजाएल के कराण गिलाद के रामोत की रझा कर रहा या;
15TSKCOMBut king Joram was returned to be healed in Jezreel of the wounds which the Syrians had given him, when he fought with Hazael king of Syria.) And Jehu said, If it be your minds, then let none go forth nor escape out of the city to go to tell it in Jezreel.
15TSKCOMഅരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യർ തനിക്കു ഏല്പിച്ച മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രെയേലിൽ ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.
15TSKCOMAraamraajaavaaya hasaayelinotulla yudhathil araamyar thanikku elpicha murivukalkku yisreyelilvechu chikithsacheyyendathinnu yoraamraajaavu matangipponnirunnu. ennaal yehoo: ningalkku sammathamengkil yisreyelil chennu ithu ariyikkendathinnu aarum pattanam vittupokaathe sookshikkenam ennu paranjnju.
15TSKCOMपरन्तु राजा योराम आप अपके घाव का जो अराम के राजा हजाएल से युद्ध करने के समय उसको अरामियोंसे लगे थे, उनका इलाज कराने के लिथे यिज्रैल को लौठ गया या। ) तब थेहू ने कहा, यदि तुम्हारा ऐसा मन हो, तो इस नगर में से कोई निकल कर यिज्रैल में सुनाने को न जाने पाए।
16TSKCOMSo Jehu rode in a chariot, and went to Jezreel; for Joram lay there. And Ahaziah king of Judah was come down to see Joram.
16TSKCOMഅങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
16TSKCOMAngane yehoo ratham kayari yisreyelilekku poyi; yoraam avite kitakkukayaayirunnu. yoraamine kaanmaan yehoodaaraajaavaaya ahasyaavum avite vannirunnu.
16TSKCOMतब थेहू रय पर चढ़कर, यिज्रैल को चला जहां योराम पड़ा हुआ या; और यहूदा का राजा अहज्याह योराम के देखने को वहां आया या।
17TSKCOMAnd there stood a watchman on the tower in Jezreel, and he spied the company of Jehu as he came, and said, I see a company. And Joram said, Take an horseman, and send to meet them, and let him say, Is it peace?
17TSKCOMയിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവൽക്കാരൻ നിന്നിരുന്നു; അവൻ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടു: ഞാൻ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവൻ ചെന്നു: സമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
17TSKCOMYisreyelile gopuramukalil oru kaavalkkaaran ninnirunnu; avan yevahoovinre koottam varunnathu kantittu: njaan oru koottathe kaanunnu ennu paranjnju. appol yoraam: nee oru kuthirachevakane vilichu avarute nere ayakkenam; avan chennu: samaadhaanamo ennu chodikkatte ennu kalpichu.
17TSKCOMयिज्रैल के गुम्मट पर, जो पहरुआ खड़ा या, उस ने थेहू के संग आते हुए दल को देखकर कहा, मुझे एक दल दीखता है; योराम ने कहा, एक सवार को बुलाकर उन लोगोंसे मिलने को भेज और वह उन से पूछे, क्या कुशल है?
18TSKCOMSo there went one on horseback to meet him, and said, Thus saith the king, Is it peace? And Jehu said, What hast thou to do with peace? turn thee behind me. And the watchman told, saying, The messenger came to them, but he cometh not again.
18TSKCOMഅങ്ങനെ ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു. അപ്പോൾ കാവൽക്കാരൻ: ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു.
18TSKCOMAngane oruthan kuthirappurathu kayari avane ethirerru chennu: samaadhaanamo ennu raajaavu chodikkunnu ennu paranjnju. samaadhaanam kontu ninakku enthu kaaryam? thirinjnju enre purakil varika ennu yehoo paranjnju. appol kaavalkkaaran: doothan avarute atukkalolam chennittum matangivarunnilla ennu ariyichu.
18TSKCOMतब बक सवार उस से मिलने को गया, और उस से कहा, राजा पूछता है, क्या कुशल है? थेहू ने कहा, कुशल से तेरा क्या काम? हटकर मेरे पीछे चल। तब पहरुए ने कहा, वह दूत उनके पास पहुंचा तो या, परन्तु लौटकर नहीं आया।
19TSKCOMThen he sent out a second on horseback, which came to them, and said, Thus saith the king, Is it peace? And Jehu answered, What hast thou to do with peace? turn thee behind me.
19TSKCOMഅവൻ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു.
19TSKCOMAvan marroruthane kuthirappurathu ayachu; avanum avarute atukkal chennu: samaadhaanamo ennu raajaavu chodikkunnu ennu paranjnju. samaadhaanamkontu ninakku enthu kaaryam? thirinjnju enre purakil varika ennu yehoo paranjnju.
19TSKCOMतब उसने दूसरा सवार भेजा, और उस ने उनके पास पहुंचकर कहा, राजा पूछता है, क्या कुशल है? थेहू ने कहा, कुशल से तेरा क्या काम? हटकर मेरे पीछे चल।
20TSKCOMAnd the watchman told, saying, He came even unto them, and cometh not again: and the driving is like the driving of Jehu the son of Nimshi; for he driveth furiously.
20TSKCOMഅപ്പോൾ കാവൽക്കാരൻ: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രാന്തനപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നതു എന്നു പറഞ്ഞു.
20TSKCOMAppol kaavalkkaaran: avanum avarute atukkalolam chennittu matangivarunnilla; aa otikkunnathu nimshiyute makanaaya yehoo otikkunnathupole irikkunnu; bhraanthanappoleyallo avan otichuvarunnathu ennu paranjnju.
20TSKCOMतब पहरुए ने कहा, वह भी उनके पास पहुंचा तो या, परन्तु लौटकर नहीं आया। हांकना निमशी के पोते थेहू का सा है; वह तो बौड़हे की नाई हांकता है।
21TSKCOMAnd Joram said, Make ready. And his chariot was made ready. And Joram king of Israel and Ahaziah king of Judah went out, each in his chariot, and they went out against Jehu, and met him in the portion of Naboth the Jezreelite.
21TSKCOMഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കൽവെച്ചു അവനെ എതിരേറ്റു.
21TSKCOMUtane yoraam: ratham poottuka ennu kalpichu; ratham poottiyashesham yisraayel raajaavaaya yoraamum yehoodaaraajaavaaya ahasyaavum thaanthaanre rathathil kayari yehoovinre nere purappettu, yisreyelyanaaya naabothinte nilathingkalvechu avane ethirerru.
21TSKCOMयोराम ने कहा, मेरा रय जुतवा। जब उसका रय जुत गया, तब इस्राएल का राजा योराम और यहूदा का राजा अहज्याह, दोनो अपके अपके रय पर चढ़कर निकल गए, और थेहू से मिलने को बाहर जाकर यिज्रैल नाबोत की भूमि में उस से भेंट की।
22TSKCOMAnd it came to pass, when Joram saw Jehu, that he said, Is it peace, Jehu? And he answered, What peace, so long as the whoredoms of thy mother Jezebel and her witchcrafts are so many?
22TSKCOMയേഹൂവിനെ കണ്ടപ്പോൾ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
22TSKCOMYehoovine kandappol yoraam: yehoove, samaadhaanamo ennu chodichu. athinnu yehoo: ninre ammayaaya eesebelinre parasamgavum kshudravum ithra adhikamaayirikkunnetatholam enthu samaadhaanam ennu paranjnju.
22TSKCOMथेहू को देखते ही योराम ने पूछा, हे थेहू क्या कुशल है, थेहू ने उत्तर दिया, जब तक तेरी माता हेज़ेबेल छिनालपन और टोना करती रहे, तब तक कुशल कहां?
23TSKCOMAnd Joram turned his hands, and fled, and said to Ahaziah, There is treachery, O Ahaziah.
23TSKCOMഅപ്പോൾ യോരാം രഥം തിരിച്ചു ഓടിച്ചുകൊണ്ടു അഹസ്യാവോടു: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.
23TSKCOMAppol yoraam ratham thirichu otichukontu ahasyaavotu: ahasyaave, ithu droham ennu paranjnju.
23TSKCOMतब याराम रास फेर के, और अहज्याह से यह कहकर कि हे अहज्याह विश्वासघात है, भाग चल।
24TSKCOMAnd Jehu drew a bow with his full strength, and smote Jehoram between his arms, and the arrow went out at his heart, and he sunk down in his chariot.
24TSKCOMയേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടു വീണു.
24TSKCOMYehoo villukulechu yoraamine bhujangalute natuve eythu; ampu avanre hridayam thulanjnju marupuram katannu; avan rathathil churuntu veenu.
24TSKCOMतब थेहू ने धनुष को कान तक खींचकर योराम के पखौड़ोंके बीच ऐसा तीर मारा, कि वह उसका ह्रृदय फोड़कर निकल गया, और वह अपके रय में फुककर गिर पड़ा।
25TSKCOMThen said Jehu to Bidkar his captain, Take up, and cast him in the portion of the field of Naboth the Jezreelite: for remember how that, when I and thou rode together after Ahab his father, the LORD laid this burden upon him;
25TSKCOMയേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതു: അവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോൾ:
25TSKCOMYehoo thanre patanaayakanaaya bidkaarotu paranjnjathu: avane etuthu yisreyelyanaaya naabothinte nilathil erinjnjukalaka; njaanum neeyum orumichu avanre appanaaya aahaabinre pinnaale kuthirayeri pokumpol:
25TSKCOMतब थेहू ने बिदकर नाम अपके एक सरदार से कहा, उसे उठाकर यिज्रैली नाबोत की भूमि में फेंक दे; स्मरण तो कर, कि जब मैं और तू, हम दोनो एक संग सवार होकर उसके पिता अहाब के पीछे पीछे चल रहे थे तब यहोवा ने उस से यह भरी वचन कहवाया या, कि यहोवा की यह वाणी है,
26TSKCOMSurely I have seen yesterday the blood of Naboth, and the blood of his sons, saith the LORD; and I will requite thee in this plat, saith the LORD. Now therefore take and cast him into the plat of ground, according to the word of the LORD.
26TSKCOMനാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുളപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഓർത്തുകൊൾക; അവനെ എടുത്തു യഹോവയുടെ വചന പ്രകാരം തന്നേ ഈ നിലത്തിൽ എറിഞ്ഞുകളക.
26TSKCOMNaabothinte rakthavum avanre makkalute rakthavum innale njaan kantirikkunnu sathyam ennu yahova arulicheyyunnu; ee nilathuvechu njaan ninakku pakaram veettumennum yahova arulicheyyunnu enningane yahovayute ee arulappaatu avannu virodhamaayi undaayennu orthukolka; avane etuthu yahovayute vachana prakaaram thanne ee nilathil erinjnjukalaka.
26TSKCOMकि नाबोत और उसके पुत्रोंका जो खून हुआ, उसे मैं ने देखा है, और यहोवा की यह वाण्एी है, कि मैं उसी भूमि में तुझे बदला दूंगा। तो अब यहोवा के उस वचन के अनुसार इसे उठाकर उसी भूमि में फेंक दे।
27TSKCOMBut when Ahaziah the king of Judah saw this, he fled by the way of the garden house. And Jehu followed after him, and said, Smite him also in the chariot. And they did so at the going up to Gur, which is by Ibleam. And he fled to Megiddo, and died there.
27TSKCOMയെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിൻ എന്നു കല്പിച്ചു. അവർ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂർകയറ്റത്തിങ്കൽവെച്ചു അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്കു ഓടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
27TSKCOMYehoodaaraajaavaaya ahasyaavu ithu kantittu udyaanagrihathinte vazhiyaayi otippoyi. yehoo avane pinthutarnnu: avaneyum rathathil vettikkalavin ennu kalpichu. avar yibleyaaminnu sameepathulla goorkayarrathingkalvechu avane vetti; avan megiddovilekku otichennu avitevechu marichupoyi.
27TSKCOMयह देखकर यहूदा का राजा अहज्याह बारी के भवन के मार्ग से भाग चला। और थेहू ने उसका पीछा करके कहा, उसे भी रय ही पर मारो; तो वह भी यिबलाम के पास की गूर की चढ़ाई पर मारा गया, और मगिद्दो तक भगकर मर गया।
28TSKCOMAnd his servants carried him in a chariot to Jerusalem, and buried him in his sepulchre with his fathers in the city of David.
28TSKCOMഅവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽവെച്ചു യെരൂശലേമിലേക്കു കെണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു.
28TSKCOMAvanre bhrithyanmaar avane rathathilvechu yerooshalemilekku kentupoyi daaveedinre nagarathil avanre pithaakkanmaarotukoote avanre kallarayil avane atakkamcheythu.
28TSKCOMतब उसके कर्मचारियोंने उसे रय पर यरूशलेम को पहुंचाकर दाऊदपुर में उसके पुरखाओं के बीच मिट्टी दी।
29TSKCOMAnd in the eleventh year of Joram the son of Ahab began Ahaziah to reign over Judah.
29TSKCOMആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവു യെഹൂദയിൽ രാജാവായതു.
29TSKCOMAahaabinre makanaaya yoraaminre pathinonnaam aantil aayirunnu ahasyaavu yehoodayil raajaavaayathu.
29TSKCOMअहज्याह तो अहाब के पुत्र योराम के ग्यारहवें वर्ष में यहूदा पर राज्य करने लगा या।
30TSKCOMAnd when Jehu was come to Jezreel, Jezebel heard of it; and she painted her face, and tired her head, and looked out at a window.
30TSKCOMയേഹൂ യിസ്രായേലിൽ വന്നതു ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതിൽക്കൽകൂടി നോക്കി.
30TSKCOMYehoo yisraayelil vannathu eesebel kettittu thanre kannil mashiyezhuthi thalacheeki minukkikkontu kilivaathilkkalkooti nokki.
30TSKCOMजब थेहू यिज्रैल को आया, तब हेज़ेबेल यह सुन अपक्की आंखोंमें सुर्मा लगा, अपना सिर संवारकर, खिड़की में से फांकने लगी।
31TSKCOMAnd as Jehu entered in at the gate, she said, Had Zimri peace, who slew his master?
31TSKCOMയേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
31TSKCOMYehoo pativaathil katannappol aval: yajamaanane konnavanaaya simrikku samaadhaanamo ennu chodichu.
31TSKCOMजब थेहू फाटक में होकर आ रहा या तब उस ने कहा, हे अपके स्वामी के घात करने वाले जिम्री, क्या कुशल है?
32TSKCOMAnd he lifted up his face to the window, and said, Who is on my side? who? And there looked out to him two or three eunuchs.
32TSKCOMഅവൻ തന്റെ മുഖം കിളിവാതിൽക്കലേക്കു ഉയർത്തി: ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി.
32TSKCOMAvan thanre mukham kilivaathilkkalekku uyarthi: aarullu enre pakshathu? aarullu ennu chodichu. ennaare rantumoonnu shandanmaar purathekku nokki.
32TSKCOMतब उस ने खिड़की की ओर मुंह उठाकर पूछा, मेरी ओर कौन है? कौन? इस पर दो तीन खोजोंने उसकी ओर फांका।
33TSKCOMAnd he said, Throw her down. So they threw her down: and some of her blood was sprinkled on the wall, and on the horses: and he trode her under foot.
33TSKCOMഅവളെ താഴെ തള്ളിയിടുവിൻ എന്നു അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ ചവിട്ടിക്കളഞ്ഞു.
33TSKCOMAvale thaazhe thalliyituvin ennu avan kalpichu. utane avar avale thaazhe thalliyittu; avalute raktham chuvarinmelum kuthirakalinmelum therichu; avan avale chavittikkalanjnju.
33TSKCOMतब उस ने कहा, उसे नीचे गिरा दो। सो उन्होंने उसको नीचे गिरा दिया, और उसके लोहू के कुछ छींटे भीत पर और कुछ घोड़ोंपर पके, और उन्होंने उसको पांव से लताड़ दिया।
34TSKCOMAnd when he was come in, he did eat and drink, and said, Go, see now this cursed woman, and bury her: for she is a king’s daughter.
34TSKCOMഅവൻ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിൻ; അവൾ രാജകുമാരിയല്ലോ എന്നു പറഞ്ഞു.
34TSKCOMAvan chennu bhakshichu paanam cheythashesham: aa shapikkappettavale chennu nokki atakkam chey‍vin; aval raajakumaariyallo ennu paranjnju.
34TSKCOMतब वह भीतर जाकर खाने पीने लगा; और कहा, जाओ उस स्रापित स्त्री को देख लो, और उसे मिट्टी दो; वह तो राजा की बेटी है।
35TSKCOMAnd they went to bury her: but they found no more of her than the skull, and the feet, and the palms of her hands.
35TSKCOMഅവർ അവളെ അടക്കം ചെയ്‍വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
35TSKCOMAvar avale atakkam chey‍vaan chennaare avalute thalamandayum kaalukalum kaippathikalum allaathe marronnum kantilla.
35TSKCOMजब वे उसे मिट्टी देने गए, तब उसकी खोपक्की पांवोंऔर हथेलियोंको छोड़कर उसका और कुछ न पाया।
36TSKCOMWherefore they came again, and told him. And he said, This is the word of the LORD, which he spake by his servant Elijah the Tishbite, saying, In the portion of Jezreel shall dogs eat the flesh of Jezebel:
36TSKCOMഅവർ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോൾ അവൻ: യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
36TSKCOMAvar matangivannu avanotu athu ariyichu. appol avan: yisreyel pradeshathuvechu naaykkal eesebelinre maamsam thinnukalayum;
36TSKCOMसो उन्होंने लौटकर उस से कह दिया; तब उस ने कहा, यह यहोवा का वह वचन है, जो उस ने अपके दास तिशबी एलिय्याह से कहलवाया या, कि हेज़ेबेल का मांस यिज्रैल की भूमि में कुत्तोंसे खाया जाएगा।
37TSKCOMAnd the carcase of Jezebel shall be as dung upon the face of the field in the portion of Jezreel; so that they shall not say, This is Jezebel.
37TSKCOMഅതു ഈസേബെൽ എന്നു പറവാൻ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകം പോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.
37TSKCOMAthu eesebel ennu paravaan kazhiyaathavannam eesebelinre pinam yisreyelpradeshathu vayalile chaanakam pole aakum enningane yahova thishbyanaaya eleeyaavu enna thanre daasan mukhaantharam arulicheytha vachanam thanne ithu ennu paranjnju.
37TSKCOMऔर हेज़ेबेल की लोय यिज्रैल की भूमि पर खाद की नाई पक्की रहेगी, यहां तक कि कोई न कहेगा, यह हेज़ेबेल है।