Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow there was a man of Benjamin, whose name was Kish, the son of Abiel, the son of Zeror, the son of Bechorath, the son of Aphiah, a Benjamite, a mighty man of power.
1TSKCOMബെന്യാമീൻ ഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.
1TSKCOMBenyaameen gothrathil keesh ennu perulla oru dhanikan undaayirunnu; avan benyaameenyanaaya apheehinre makanaaya bekhorathinte makanaaya serorinre makanaaya abeeyelinre makan aayirunnu.
1TSKCOMबिन्यामीन के गोत्र में कीश नाम का एक पुरूष या, जो अपीह के पुत्र बकोरत का परपोता, और सरोर का पोता, और अबीएल का पुत्र या; वह एक बिन्यामीनी पुरूष का पुत्र और बड़ा शक्तिशाली सूरमा या।
2TSKCOMAnd he had a son, whose name was Saul, a choice young man, and a goodly: and there was not among the children of Israel a goodlier person than he: from his shoulders and upward he was higher than any of the people.
2TSKCOMഅവന്നു ശൌൽ എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു.
2TSKCOMAvannu shaul enna perote yauvanavum komalathvavumulla oru makan undaayirunnu; yisraayelmakkalil avanekkaal komalanaaya purushan illaayirunnu; avan ellaavarekkaalum tholmuthal pokkameriyavan aayirunnu.
2TSKCOMउसके शाऊल नाम एक जवान पुत्र या, जो सुन्दर या, और इस्राएलियोंमें कोई उस से बढ़कर सुन्दर न या; वह इतना लम्बा या कि दूसरे लोग उसके कान्धे ही तक आते थे।
3TSKCOMAnd the asses of Kish Saul’s father were lost. And Kish said to Saul his son, Take now one of the servants with thee, and arise, go seek the asses.
3TSKCOMശൌലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
3TSKCOMShaulinre appanaaya keeshinre kazhuthakal kaanaathepoyirunnu. keesh thanre makanaaya shaulinotu: nee oru bhrithyaneyum koottikkontu chennu kazhuthakale anveshikka ennu paranjnju.
3TSKCOMजब शाऊल के पिता कीश की गदहियां खो गईं, तब कीश ने अपके पुत्र शाऊल से कहा, एक सेवक को अपके साय ले जा और गदहियोंको ढूंढ ला।
4TSKCOMAnd he passed through mount Ephraim, and passed through the land of Shalisha, but they found them not: then they passed through the land of Shalim, and there they were not: and he passed through the land of the Benjamites, but they found them not.
4TSKCOMഅവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻ ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടു കിട്ടിയില്ല.
4TSKCOMAvan ephrayeemmalanaattilum shaaleeshaadeshathumkooti sanjcharichu; avaye kantilla; avar shaaleemdeshathukooti sanjcharichu; aviteyum illaayirunnu; avan benyaameen deshathukootiyum sanjcharichu; engkilum kantu kittiyilla.
4TSKCOMतब वह एप्रैम के पहाड़ी देश और शलीशा देश होते हुए गया, परन्तु उन्हें न पाया। तब वे शालीम नाम देश भी होकर गए, और वहां भी न पाया। फिर बिन्यामीन के देश में गए, परन्तु गदहियां न मिलीं।
5TSKCOMAnd when they were come to the land of Zuph, Saul said to his servant that was with him, Come, and let us return; lest my father leave caring for the asses, and take thought for us.
5TSKCOMസൂഫ് ദേശത്തു എത്തിയപ്പോൾ ശൌൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
5TSKCOMSooph deshathu ethiyappol shaul kooteyulla bhrithyanotu: varika, namukku matangippokaam; allengkil appan kazhuthakalekkurichulla chintha vittu nammekkurichu vishaadikkum ennu paranjnju.
5TSKCOMजब वे सूफ नाम देश में आए, तब शाऊल ने अपके साय के सेवक से कहा, आ, हम लौट चलें, ऐसा न हो कि मेरा पिता गदहियोंकी चिन्ता छोड़कर हमारी चिन्ता करने लगे।
6TSKCOMAnd he said unto him, Behold now, there is in this city a man of God, and he is an honourable man; all that he saith cometh surely to pass: now let us go thither; peradventure he can shew us our way that we should go.
6TSKCOMഅതിന്നു അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ടു; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.
6TSKCOMAthinnu avan: ee pattanathil oru daivapurushan untu; avan maanyan aakunnu; avan parayunnathellaam othuvarunnu; namukku avite pokaam; naam pokuvaanulla vazhi avan pakshe paranjnjutharum ennu avanotu paranjnju.
6TSKCOMउस ने उस से कहा, सुन, इस नगर में परमेश्वर का एक जन है जिसका बड़ा आदरमान होता है; और जो कुछ वह कहता है वह बिना पूरा हुए नहीं रहता। अब हम उधर चलें, सम्भव है वह हम को हमार मार्ग बताए कि किधर जाएं।
7TSKCOMThen said Saul to his servant, But, behold, if we go, what shall we bring the man? for the bread is spent in our vessels, and there is not a present to bring to the man of God: what have we?
7TSKCOMശൌൽ തന്റെ ഭൃത്യനോടു: നാം പോകുന്നു എങ്കിൽ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.
7TSKCOMShaul thanre bhrithyanotu: naam pokunnu engkil aa purushannu enthaakunnu kontupokendathu? nammute bhaandathile appam theernnupoyallo; daivapurushannu kontuchelluvaan oru sammaanavum illallo; namukku enthullu ennu chodichu.
7TSKCOMशाऊल ने अपके सेवक से कहा, सुन, यदि हम उस पुरूष के पास चलें तो उसके लिथे क्या ले चलें? देख, हमारी यैलियोंमें की रोटी चुक गई है और भेंट के योग्य कोई वस्तु है ही नहीं, जो हम परमेश्वर के उस जन को दें। हमारे पास क्या है?
8TSKCOMAnd the servant answered Saul again, and said, Behold, I have here at hand the fourth part of a shekel of silver: that will I give to the man of God, to tell us our way.
8TSKCOMഭൃത്യൻ ശൌലിനോടു: എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--
8TSKCOMBhrithyan shaulinotu: enre kayyil kaalshekkel velliyuntu; ithu njaan daivapurushannu kotukkaam; avan namukku vazhi paranjnjutharum ennu utharam paranjnju.--
8TSKCOMसेवक ने फिर शाऊल से कहा, कि मेरे पास तो एके शेकेल चान्दी की चौयाई है, वही मैं परमेश्वर के जन को दूंगा, कि वह हम को बताए कि किधर जाएं।
9TSKCOM(Beforetime in Israel, when a man went to enquire of God, thus he spake, Come, and let us go to the seer: for he that is now called a Prophet was beforetime called a Seer.)
9TSKCOMപണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.--
9TSKCOMPantu yisraayelil oruthan daivathotu chodippaan pokumpol: varuvin; naam darshakanre atukkal poka ennu parayum; ippol pravaachakan ennu parayunnavane annu darshakan ennu paranjnjuvannu.--
9TSKCOMपूर्वकाल में तो इस्राएल में जब कोई ऐसा कहता या, कि चलो, हम दर्शी के पास चलें; क्योंकि जो आज कल नबी कहलाता है वह पूर्वकाल में दर्शी कहलाता या।
10TSKCOMThen said Saul to his servant, Well said; come, let us go. So they went unto the city where the man of God was.
10TSKCOMശൌൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
10TSKCOMShaul bhrithyanotu: nallathu; varika, namukku pokaam ennu paranjnju. angane avar daivapurushan thaamasichuvanna pattanathilekku poyi.
10TSKCOMतब शाऊल ने अपके सेवक से कहा, तू ने भला कहा है; हम चलें। सो वे उस नगर को चले जहां परमेश्वर का जन या।
11TSKCOMAnd as they went up the hill to the city, they found young maidens going out to draw water, and said unto them, Is the seer here?
11TSKCOMഅവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.
11TSKCOMAvar pattanathilekkulla kayarram kayarichellumpol vellamkoruvaan pokunna baalyakkaarathikale kantu avarotu: darshakan ivite unto ennu chodichu.
11TSKCOMउस नगर की चढ़ाई पर चढ़ते समय उन्हें कई एक लड़कियां मिलीं जो पानी भरने को निकली यीं; उन्होंने उन से पूछा, क्या दर्शी यहां है?
12TSKCOMAnd they answered them, and said, He is; behold, he is before you: make haste now, for he came to day to the city; for there is a sacrifice of the people to day in the high place:
12TSKCOMഅവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു.
12TSKCOMAvar avarotu: untu; athaa, ningalute mumpil; vegam chelluvin; innu poojaagiriyil janathinte vaka oru yaagam ullathukontu avan innu pattanathil vannittuntu.
12TSKCOMउन्होंने उत्तर दिया, कि है; देखो, वह तुम्हारे आगे है। अब फुर्ती करो; आज ऊंचे स्यान पर लोगोंका यज्ञ है, इसलिथे वह आज नगर में आया हुआ है।
13TSKCOMAs soon as ye be come into the city, ye shall straightway find him, before he go up to the high place to eat: for the people will not eat until he come, because he doth bless the sacrifice; and afterwards they eat that be bidden. Now therefore get you up; for about this time ye shall find him.
13TSKCOMനിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു.
13TSKCOMNingal pattanathil katanna utane avan poojaagiriyil bhakshanathinnu pokummumpe ningal avane kaanenam; avan yaagathe anugrahikkendathaakakontu avan chelluvolam janam bhakshikkayilla; athinre shesham maathrame kshanikkappettavar bhakshikkayullu; vegam chelluvin; ippol avane kaanaam ennutharam paranjnju.
13TSKCOMज्योंही तुम नगर में पहुंचो त्योंही वह तुम को ऊंचे स्यान पर खाना खाने को जाने से पहिले मिलेगा; क्योंकि जब तक वह न पहुंचे तब तक लोग भोजन करेंगे, इसलिथे कि यज्ञ के विषय में वही धन्यवाद करता; तब उसके पीछे ही न्योतहरी भोजन करते हैं। इसलिथे तुम अभी चढ़ जाओ, इसी समय वह तुम्हें मिलेगा।
14TSKCOMAnd they went up into the city: and when they were come into the city, behold, Samuel came out against them, for to go up to the high place.
14TSKCOMഅങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.
14TSKCOMAngane avar pattanathil chennu; pattanathil katannappol ithaa, shamoovel poojaagirikku pokuvaanaayi avarute nere varunnu.
14TSKCOMवे नगर में चढ़ गए और ज्योंही नगर के भीतर पहुंचे त्योंही शमूएल ऊंचे स्यान पर चढ़ने की मनसा से उनके साम्हने आ रहा या।।
15TSKCOMNow the LORD had told Samuel in his ear a day before Saul came, saying,
15TSKCOMഎന്നാൽ ശൌൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി:
15TSKCOMEnnaal shaul varunnathinnu oru divasam mumpe yahova athu shamoovelinnu velippetuthi:
15TSKCOMशाऊल के आने से एक दिन पहिले यहोवा ने शमूएल को यह चिता रखा या,
16TSKCOMTo morrow about this time I will send thee a man out of the land of Benjamin, and thou shalt anoint him to be captain over my people Israel, that he may save my people out of the hand of the Philistines: for I have looked upon my people, because their cry is come unto me.
16TSKCOMനാളെ ഇന്നേരത്തു ബെന്യാമീൻ ദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽ നിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.
16TSKCOMNaale innerathu benyaameen deshakkaaranaaya oraale njaan ninre atukkal ayakkum; enre janamaaya yisraayeline bharikkendathinnu nee avane abhishekam cheyyenam; avan enre janathe phelisthyarute kayyil ninnu rakshikkum. enre janathinte nilavili enre atukkal ethiyirikkakontu njaan avare kataakshichirikkunnu ennu arulicheythirunnu.
16TSKCOMकि कल इसी समय मैं तेरे पास बिन्यामीन के देश से एक पुरूश को भेजूंगा, उसी को तू मेरी इस्राएली प्रजा के ऊपर प्रधान होने के लिथे अभिषेक करता। और वह मेरी प्रजा को पलिश्तियोंके हाथ से छुड़ाएगा; क्योंकि मैं ने अपक्की प्रजा पर कृपा दृष्टि की है, इसलिथे कि उनकी चिल्लाहट मेरे पास पंहुची है।
17TSKCOMAnd when Samuel saw Saul, the LORD said unto him, Behold the man whom I spake to thee of! this same shall reign over my people.
17TSKCOMശമൂവേൽ ശൌലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു.
17TSKCOMShamoovel shauline kandappol yahova avanotu: njaan ninnotu arulicheytha aal ithaa; ivanaakunnu enre janathe bharippaanullavan ennu kalpichu.
17TSKCOMफिर जब शमूएल को शाऊल देख पड़ा, तब यहोवा ने उस से कहा, जिस पुरूष की चर्चा मैं ने तु से की यी वह यही है; मेरी प्रजा पर यही अधिक्कारने करेगा।
18TSKCOMThen Saul drew near to Samuel in the gate, and said, Tell me, I pray thee, where the seer’s house is.
18TSKCOMഅന്നേരം ശൌൽ പടിവാതിൽക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.
18TSKCOMAnneram shaul pativaathilkkal shamoovelinre atukkal ethi: darshakanre veetu evite ennu paranjnjutharename ennu chodichu.
18TSKCOMतब शाऊल फाटक में शमूएल के निकट जाकर कहने लगा, मुझे बता कि दर्शी का घर कहां है?
19TSKCOMAnd Samuel answered Saul, and said, I am the seer: go up before me unto the high place; for ye shall eat with me to day, and to morrow I will let thee go, and will tell thee all that is in thine heart.
19TSKCOMശമൂവേൽ ശൌലിനോടു: ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
19TSKCOMShamoovel shaulinotu: darshakan njaan thanne; enre koote poojaagirikku poruvin; ningal innu ennotukoote bhakshanam kazhikkenam; naale njaan ninne yaathrayayakkaam; ninre hridayathil ullathokkeyum paranjnjutharaam.
19TSKCOMउस ने कहा, दर्शी तो मैं हूं; मेरे आगे आगे ऊंचे स्यान पर चढ़ जा, क्योंकि आज के दिन तुम मेरे साय भोरन खाओगे, और बिहान को जो कुछ तेरे मन में हो सब कुछ मैं तुझे बताकर विदा करूंगा।
20TSKCOMAnd as for thine asses that were lost three days ago, set not thy mind on them; for they are found. And on whom is all the desire of Israel? Is it not on thee, and on all thy father’s house?
20TSKCOMമൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.
20TSKCOMMoonnu divasam mumpe kaanaathepoya kazhuthakalekkurichu chinthikkendaa; avaye kantukittiyirikkunnu. ennaal yisraayelinre aagrahamokkeyum aarutemel? ninremelum ninre sarvvapithribhavanathinmelum allayo ennu paranjnju.
20TSKCOMऔर तेरी गदहियां जो तीन दिन तुए खो गई यीं उनकी कुछ भी चिन्ता न कर, क्योंकि वे मिल गईं। और इस्राएल में जो कुछ मनभाऊ है वह किस का है? क्या वह तेरा और तेरे पिता के सारे घराने का नहीं है?
21TSKCOMAnd Saul answered and said, Am not I a Benjamite, of the smallest of the tribes of Israel? and my family the least of all the families of the tribe of Benjamin? wherefore then speakest thou so to me?
21TSKCOMഅതിന്നു ശൌൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻ ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.
21TSKCOMAthinnu shaul: njaan yisraayelgothrangalil erravum cheruthaaya benyaameen gothrathilullavanum enre kutumbam benyaameen gothrathile sakala kutumbangalilumvechu erravum cheriyathumaayirikke nee ingane ennotu parayunnathu enthu ennu utharam paranjnju.
21TSKCOMशाऊल ने उत्तर देकर कहा, क्या मैं बिन्यामीनी, अर्यात्‌ सब इस्राएली गोत्रोंमें से छोटे गोत्र का नहीं हूं? और क्या मेरा कुल बिन्यामीनी के गोत्र के सारे कुलोंमें से छोटा नहीं है? इसलिथे तू मुझ से ऐसी बातें क्योंकहता है?
22TSKCOMAnd Samuel took Saul and his servant, and brought them into the parlour, and made them sit in the chiefest place among them that were bidden, which were about thirty persons.
22TSKCOMപിന്നെ ശമൂവേൽ ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
22TSKCOMPinne shamoovel shaulineyum avanre bhrithyaneyum kootti virunnushaalayil kontuchennu kshanikkappettavarute itayil avarkku pradhaanasthalam kotuthu; kshanikkappettavar ekadesham muppathuper undaayirunnu.
22TSKCOMतब शमूएल ने शाऊल और उसके सेवक को कोठरी में पहुंचाकर न्योताहारी, जो लगभग तीस जन थे, उनके साय मुख्य स्यान पर बैठा दिया।
23TSKCOMAnd Samuel said unto the cook, Bring the portion which I gave thee, of which I said unto thee, Set it by thee.
23TSKCOMശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കൽ വെച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു.
23TSKCOMShamoovel veppukaaranotu: ninre pakkal vechukolka ennu paranjnju njaan thannittulla ohari kontuvarika ennu paranjnju.
23TSKCOMफिर शमूएल ने रसोइथे से कहा, जो टुकड़ा मैं ने तुझे देकर, अपके पास रख छोड़ने को कहा या, उसे ले आ।
24TSKCOMAnd the cook took up the shoulder, and that which was upon it, and set it before Saul. And Samuel said, Behold that which is left! set it before thee, and eat: for unto this time hath it been kept for thee since I said, I have invited the people. So Saul did eat with Samuel that day.
24TSKCOMവെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്നു ശൌലിന്റെ മുമ്പിൽവെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൌൽ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.
24TSKCOMVeppukaaran kaikkurakum athinmel ullathum kontuvannu shaulinre mumpilvechu. ninakkaayi sookshichu vechirikkunnathu ithaa; thinnukolka; njaan uthsavathinnu aalukale kshanichittuntu ennu paranjnjukontu ithu uthsavathinnu venti ninakkaayi sookshichirikkunnu ennu shamoovel paranjnju. angane shaul annu shamoovelinotu koote bhakshanam kazhichu.
24TSKCOMतो रसोइथे ने जांघ को मांस समेत उठाकर शाऊल के आगे धर दिया; तब शमूएल ने कहा, जो रखा गया या उसे देख, और अपके साम्हने धरके खा; क्योंकि वह तेरे लिथे इसी नियत समय तक, जिसकी चर्चा करके मैं ने लोगोंको न्योता दिया, रखा हुआ है। और शाऊल ने उस दिन शमूएल के साय भोजन किया।
25TSKCOMAnd when they were come down from the high place into the city, Samuel communed with Saul upon the top of the house.
25TSKCOMഅവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽ വെച്ചു ശൌലുമായി സംസാരിച്ചു.
25TSKCOMAvar poojaagiriyilninnu pattanathilekku irangivannashesham avan veettinre mukalil vechu shaulumaayi samsaarichu.
25TSKCOMतब वे ऊंचे स्यान से उतरकर नगर में आए, और उस ने घर की छत पर शाऊल से बातें कीं।
26TSKCOMAnd they arose early: and it came to pass about the spring of the day, that Samuel called Saul to the top of the house, saying, Up, that I may send thee away. And Saul arose, and they went out both of them, he and Samuel, abroad.
26TSKCOMഅവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൌലിനെ വിളിച്ചു: എഴുന്നേൽക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.
26TSKCOMAvar athikaalathu arunodayathingkal ezhunnerru; shamoovel mukalilninnu shauline vilichu: ezhunnelkka, njaan ninne yaathra ayakkaam ennu paranjnju. shaul ezhunnerru, avar rantuperum, avanum shamoovelum thanne, veliyilekku purappettu.
26TSKCOMबिहान को वे तड़के उठे, और पह फटते फटते शमूएल ने शाऊल को छत पर बुलाकर कहा, उठ, मैं तुम को विदा करूंगा। तब शाऊल उठा, और वह और शमूएल दोनोंबाहर निकल गए।
27TSKCOMAnd as they were going down to the end of the city, Samuel said to Saul, Bid the servant pass on before us, (and he passed on,) but stand thou still a while, that I may shew thee the word of God.
27TSKCOMപട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൌലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി;-- ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നിൽക്ക എന്നു പറഞ്ഞു.
27TSKCOMPattanathinte arrathu ethiyappol shamoovel shaulinotu: bhrithyan mumpe katannu pokuvaan paraka; - avan katannupoyi;-- njaan ninnotu daivathinte arulappaatu ariyikkendathinnu nee alpam nilkka ennu paranjnju.
27TSKCOMऔर नगर के सिक्के की उतराई पर चलते चलते शमूएल ने शाऊल से कहा, अपके सेवक को हम से आगे बढ़ने की आज्ञा दे, (वह आगे बढ़ गया,) परन्तु तू अभी खड़ा रह कि मैं तुझे परमेश्वर का वचन सुनाऊं।।