Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd when Rachel saw that she bare Jacob no children, Rachel envied her sister; and said unto Jacob, Give me children, or else I die.
1TSKCOMതാൻ യാക്കോബിന്നു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോടു അസൂയപ്പെട്ടു യാക്കോബിനോടു: എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നു പറഞ്ഞു.
1TSKCOMThaan yaakkobinnu makkale prasavikkunnilla ennu raahel kantu thanre sahodariyotu asooyappettu yaakkobinotu: enikku makkale tharenam; allengkil njaan marichupokum ennu paranjnju.
1TSKCOMजब राहेल ने देखा, कि याकूब के लिथे मुझ से कोई सन्तान नहीं होता, तब वह अपक्की बहिन से डाह करने लगी : और याकूब से कहा, मुझे भी सन्तान दे, नहीं तो मर जाऊंगी।
2TSKCOMAnd Jacob’s anger was kindled against Rachel: and he said, Am I in God’s stead, who hath withheld from thee the fruit of the womb?
2TSKCOMഅപ്പോൾ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു.
2TSKCOMAppol yaakkobinnu raahelinotu kopam jvalichu: ninakku garbhaphalam tharaathirikkunna daivathinte sthaanatho njaan ennu paranjnju.
2TSKCOMतब याकूब ने राहेल से क्रोधित होकर कहा, क्या मैं परमेश्वर हूं? तेरी कोख तो उसी ने बन्द कर रखी है।
3TSKCOMAnd she said, Behold my maid Bilhah, go in unto her; and she shall bear upon my knees that I may also have children by her.
3TSKCOMഅതിന്നു അവൾ: എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും എന്നു പറഞ്ഞു.
3TSKCOMAthinnu aval: enre daasi bilhaa undallo; avalute atukkal chelluka; aval enre matiyil prasavikkatte; avalaal enikkum makkal undaakum ennu paranjnju.
3TSKCOMराहेल ने कहा, अच्छा, मेरी लौंडी बिल्हा हाजिर है: उसी के पास जा, वह मेरे घुटनोंपर जनेगी, और उसके द्वारा मेरा भी घर बसेगा।
4TSKCOMAnd she gave him Bilhah her handmaid to wife: and Jacob went in unto her.
4TSKCOMഅങ്ങനെ അവൾ തന്റെ ദാസി ബിൽഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
4TSKCOMAngane aval thanre daasi bilhaye avannu bhaaryayaayi kotuthu; yaakkob avalute atukkal chennu.
4TSKCOMतो उस ने उसे अपक्की लौंडी बिल्हा को दिया, कि वह उसकी पत्नी हो; और याकूब उसके पास गया।
5TSKCOMAnd Bilhah conceived, and bare Jacob a son.
5TSKCOMബിൽഹാ ഗർഭം ധരിച്ചു യാക്കേബിന്നു ഒരു മകനെ പ്രസവിച്ചു.
5TSKCOMBilhaa garbham dharichu yaakkebinnu oru makane prasavichu.
5TSKCOMऔर बिल्हा गर्भवती हुई और याकूब से उसके एक पुत्र उत्पन्न हुआ।
6TSKCOMAnd Rachel said, God hath judged me, and hath also heard my voice, and hath given me a son: therefore called she his name Dan.
6TSKCOMഅപ്പോൾ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു ദാൻ എന്നു പേരിട്ടു.
6TSKCOMAppol raahel: daivam enikku nyaayam natathi enre apeksha kettu enikku oru makane thannu ennu paranjnju; athukontu avannu daan ennu perittu.
6TSKCOMऔर राहेल ने कहा, परमेश्वर ने मेरा न्याय चुकाया और मेरी सुनकर मुझे एक पुत्र दिया : इसलिथे उस ने उसका नाम दान रखा।
7TSKCOMAnd Bilhah Rachel’s maid conceived again, and bare Jacob a second son.
7TSKCOMറാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭം ധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.
7TSKCOMRaahelinre daasi bilhaa pinneyum garbham dharichu yaakkobinnu randaamathoru makane prasavichu.
7TSKCOMऔर राहेल की लौंडी बिल्हा फिर गर्भवती हुई और याकूब से एक पुत्र और उत्पन्न हुआ।
8TSKCOMAnd Rachel said, With great wrestlings have I wrestled with my sister, and I have prevailed: and she called his name Naphtali.
8TSKCOMഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു.
8TSKCOMNjaan enre sahodariyotu valiyoru por poruthu jayichumirikkunnu ennu raahel paranjnju avannu naphthaali ennu perittu.
8TSKCOMतब राहेल ने कहा, मैं ने अपक्की बहिन के साय बड़े बल से लिपटकर मल्लयुद्ध किया और अब जीत गई : सो उस ने उसका नाम नप्ताली रखा।
9TSKCOMWhen Leah saw that she had left bearing, she took Zilpah her maid, and gave her Jacob to wife.
9TSKCOMതനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
9TSKCOMThanikku prasavam ninnupoyi ennu leyaa kandaare thanre daasi silpaye vilichu avale yaakkobinnu bhaaryayaayi kotuthu.
9TSKCOMजब लिआ: ने देखा कि मैं जनने से रहित हो गई हूं, तब उस ने अपक्की लौंडी जिल्पा को लेकर याकूब की पत्नी होने के लिथे दे दिया।
10TSKCOMAnd Zilpah Leah’s maid bare Jacob a son.
10TSKCOMലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
10TSKCOMLeyayute daasi silpaa yaakkobinnu oru makane prasavichu.
10TSKCOMऔर लिआ: की लौंडी जिल्पा के भी याकूब से एक पुत्र उत्पन्न हुआ।
11TSKCOMAnd Leah said, A troop cometh: and she called his name Gad.
11TSKCOMഅപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
11TSKCOMAppol leyaa: bhaagyam ennu paranjnju avannu gaad ennu perittu.
11TSKCOMतब लिआ: ने कहा, अहो भाग्य! सो उस ने उसका नाम गाद रखा।
12TSKCOMAnd Zilpah Leah’s maid bare Jacob a second son.
12TSKCOMലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
12TSKCOMLeyayute daasi silpaa yaakkobinnu randaamathu oru makane prasavichu.
12TSKCOMफिर लिआ: की लौंडी जिल्पा के याकूब से एक और पुत्र उत्पन्न हुआ।
13TSKCOMAnd Leah said, Happy am I, for the daughters will call me blessed: and she called his name Asher.
13TSKCOMഞാൻ ഭാഗ്യവതി; സ്ത്രികൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.
13TSKCOMNjaan bhaagyavathi; sthrikal enne bhaagyavathiyennu parayum ennu leyaa paranjnju avannu aasher ennu perittu.
13TSKCOMतब लिआ: ने कहा, मै धन्य हूं; निश्चय स्त्रियां मुझे धन्य कहेंगी : सो उस ने उसका नाम आशेर रखा।
14TSKCOMAnd Reuben went in the days of wheat harvest, and found mandrakes in the field, and brought them unto his mother Leah. Then Rachel said to Leah, Give me, I pray thee, of thy son’s mandrakes.
14TSKCOMകോതമ്പുകൊയിത്തുകാലത്തു രൂബേൻ പുറപ്പെട്ടു വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയയോടു: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.
14TSKCOMKothampukoyithukaalathu rooben purappettu vayalil doodaayippazham kantu thanre ammayaaya leyayute atukkal kontuvannu. raahel leyayotu: ninre makanre doodaayippazham kure enikku tharenam ennu paranjnju.
14TSKCOMगेहूं की कटनी के दिनोंमें रूबेन को मैदान में दूदाफल मिले, और वह उनको अपक्की माता लिआ: के पास ले गया, तब राहेल ने लिआ: से कहा, अपके पुत्र के दूदाफलोंमें से कुछ मुझे दे।
15TSKCOMAnd she said unto her, Is it a small matter that thou hast taken my husband? and wouldest thou take away my son’s mandrakes also? And Rachel said, Therefore he shall lie with thee to night for thy son’s mandrakes.
15TSKCOMഅവൾ അവളോടു: നീ എന്റെ ഭർത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേൽ: ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
15TSKCOMAval avalotu: nee enre bharthaavine etuthathu porayo? enre makanre doodaayippazhavum koote venamo ennu paranjnjathinnu raahel: aakatte; ninre makanre doodaayippazhathinnu venti innu raathri avan ninnotukoote shayichukollatte ennu paranjnju.
15TSKCOMउस ने उस से कहा, तू ने जो मेरे पति को ले लिया है सो क्या छोटी बात है ? अब क्या तू मेरे पुत्र के दूदाफल भी लेने चाहती है? राहेल ने कहा, अच्छा, तेरे पुत्र के दूदाफलोंके बदले वह आज रात को तेरे संग सोएगा।
16TSKCOMAnd Jacob came out of the field in the evening, and Leah went out to meet him, and said, Thou must come in unto me; for surely I have hired thee with my son’s mandrakes. And he lay with her that night.
16TSKCOMയാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു.
16TSKCOMYaakkob vaikunneram vayalilninnu varumpol leyaa avane ethirerru chennu: nee enre atukkal varenam; enre makanre doodaayippazham kontu njaan ninne koolikku vaangiyirikkunnu ennu paranjnju; annu raathri avan avalotukoote shayichu.
16TSKCOMसो सांफ को जब याकूब मैदान से आ रहा या, तब लिआ: उस से भेंट करने को निकली, और कहा, तुझे मेरे ही पास आना होगा, क्योंकि मै ने अपके पुत्र के दूदाफल देकर तुझे सचमुच मोल लिया। तब वह उस रात को उसी के संग सोया।
17TSKCOMAnd God hearkened unto Leah, and she conceived, and bare Jacob the fifth son.
17TSKCOMദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
17TSKCOMDaivam leyayute apeksha kettu; aval garbham dharichu yaakkobinnu anjchaamathu oru makane prasavichu.
17TSKCOMतब परमेश्वर ने लिआ: की सुनी, सो वह गर्भवती हुई और याकूब से उसके पांचवां पुत्र उत्पन्न हुआ।
18TSKCOMAnd Leah said, God hath given me my hire, because I have given my maiden to my husband: and she called his name Issachar.
18TSKCOMഅപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.
18TSKCOMAppol leyaa: njaan enre daasiye enre bharthaavinnu kotuthathukontu daivam enikku kooli thannu ennu paranjnju avannu yissaakhaar ennu perittu.
18TSKCOMतब लिआ: ने कहा, में ने जो अपके पति को अपक्की लौंडी दी, इसलिथे परमेश्वर ने मुझे मेरी मंजूरी दी है : सो उस ने उसका नाम इस्साकार रखा।
19TSKCOMAnd Leah conceived again, and bare Jacob the sixth son.
19TSKCOMലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;
19TSKCOMLeyaa pinneyum garbham dharichu, yaakkobinnu aaraamathu oru makane prasavichu;
19TSKCOMऔर लिआ: फिर गर्भवती हुई और याकूब से उसके छठवां पुत्र उत्पन्न हुआ।
20TSKCOMAnd Leah said, God hath endued me with a good dowry; now will my husband dwell with me, because I have born him six sons: and she called his name Zebulun.
20TSKCOMദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.
20TSKCOMDaivam enikku oru nalladaanam thannirikkunnu; ippol enre bharthaavu ennotukoote vasikkum; njaan avannu aaru makkale prasavichuvallo ennu leyaa paranjnju avannu sebooloon ennu perittu.
20TSKCOMतब लिआ: ने कहा, परमेश्वर ने मुझे अच्छा दान दिया है; अब की बार मेरा पति मेरे संग बना रहेगा, क्योंकि मेरे उस से छ: पुत्र उत्पन्न चुके हैं : से उस ने उसका नाम जबूलून रखा।
21TSKCOMAnd afterwards she bare a daughter, and called her name Dinah.
21TSKCOMഅതിന്റെ ശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
21TSKCOMAthinre shesham aval oru makale prasavichu avalkku deenaa ennu perittu.
21TSKCOMतत्पश्चात्‌ उसके एक बेटी भी हुई, और उस ने उसका नाम दीना रखा।
22TSKCOMAnd God remembered Rachel, and God hearkened to her, and opened her womb.
22TSKCOMദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു.
22TSKCOMDaivam raaheline orthu; daivam avalute apeksha kettu avalute garbhathe thurannu.
22TSKCOMऔर परमेश्वर ने राहेल की भी सुधि ली, और उसकी सुनकर उसकी कोख खोली।
23TSKCOMAnd she conceived, and bare a son; and said, God hath taken away my reproach:
23TSKCOMഅവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
23TSKCOMAval garbham dharichu oru makane prasavichu; daivam enre ninda neekkikkalanjnjirikkunnu ennu paranjnju.
23TSKCOMसो वह गर्भवती हुई और उसके एक पुत्र उत्पन्न हुआ; सो उस ने कहा, परमेश्वर ने मेरी नामधराई को दूर कर दिया है।
24TSKCOMAnd she called his name Joseph; and said, The LORD shall add to me another son.
24TSKCOMയഹോവ എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു.
24TSKCOMYahova enikku iniyum oru makane tharumennum paranjnju avannu yoseph ennu perittu.
24TSKCOMसो उस ने यह कहकर उसका नाम यूसुफ रखा, कि परमेश्वर मुझे एक पुत्र और भी देगा।
25TSKCOMAnd it came to pass, when Rachel had born Joseph, that Jacob said unto Laban, Send me away, that I may go unto mine own place, and to my country.
25TSKCOMറാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടു: ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയക്കേണം.
25TSKCOMRaahel yosephine prasavichashesham yaakkob laabaanotu: njaan enre sthalathekkum deshathekkum pokuvaan enne ayakkenam.
25TSKCOMजब राहेल से यूसुफ उत्पन्न हुआ, तब याकूब ने लाबान से कहा, मुझे विदा कर, कि मैं अपके देश और स्यान को जाऊं।
26TSKCOMGive me my wives and my children, for whom I have served thee, and let me go: for thou knowest my service which I have done thee.
26TSKCOMഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരേയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
26TSKCOMNjaan ninne sevichathinre prathiphalamaaya enre bhaaryamaareyum makkaleyum enikku tharenam; njaan pokatte; njaan ninne sevicha seva nee ariyunnuvallo ennu paranjnju.
26TSKCOMमेरी स्त्रियां और मेरे लड़के-बाले, जिनके लिथे मैं ने तेरी सेवा की है, उन्हें मुझे दे, कि मैं चला जाऊं; तू तो जानता है कि मैं ने तेरी कैसी सेवा की है।
27TSKCOMAnd Laban said unto him, I pray thee, if I have found favour in thine eyes, tarry: for I have learned by experience that the LORD hath blessed me for thy sake.
27TSKCOMലാബാൻ അവനോടു: നിനക്കു എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു.
27TSKCOMLaabaan avanotu: ninakku ennotu daya untengkil pokaruthe; ninre nimitham yahova enne anugrahichu ennu enikku bodhyamaayirikkunnu.
27TSKCOMलाबान ने उस से कहा, यदि तेरी दृष्टि में मैं ने अनुग्रह पाया है, तो रह जा : क्योंकि मैं ने अनुभव से जान लिया है, कि यहोवा ने तेरे कारण से मुझे आशीष दी है।
28TSKCOMAnd he said, Appoint me thy wages, and I will give it.
28TSKCOMനിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാൻ തരാം എന്നു പറഞ്ഞു.
28TSKCOMNinakku enthu prathiphalam venam ennu paraka; njaan tharaam ennu paranjnju.
28TSKCOMफिर उस ने कहा, तू ठीक बता कि मैं तुझ को क्या दूं, और मैं उसे दूंगा।
29TSKCOMAnd he said unto him, Thou knowest how I have served thee, and how thy cattle was with me.
29TSKCOMഅവൻ അവനോടു: ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻ കൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.
29TSKCOMAvan avanotu: njaan ninne engane sevichu ennum ninre aattin koottam enre pakkal engane irunnu ennum nee ariyunnu.
29TSKCOMउस ने उस से कहा तू जानता है कि मैं ने तेरी कैसी सेवा की, और तेरे पशु मेरे पास किस प्रकार से रहे।
30TSKCOMFor it was little which thou hadst before I came, and it is now increased unto a multitude; and the LORD hath blessed thee since my coming: and now when shall I provide for mine own house also?
30TSKCOMഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു.
30TSKCOMNjaan varummumpe ninakku alpame undaayirunnullu; ippol athu athyantham vardhichirikkunnu; njaan kaal vechetathokkeyum yahova ninne anugrahichirikkunnu. ini enre svanthabhavanathinnu venti njaan eppol karuthum ennum paranjnju.
30TSKCOMमेरे अपके से पहिले वे कितने थे, और अब कितने हो गए हैं; और यहोवा ने मेरे आने पर तुझे तो आशीष दी है : पर मैं अपके घर का काम कब करने पाऊंगा?
31TSKCOMAnd he said, What shall I give thee? And Jacob said, Thou shalt not give me any thing: if thou wilt do this thing for me, I will again feed and keep thy flock:
31TSKCOMഞാൻ നിനക്കു എന്തു തരേണം എന്നു അവൻ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതു: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
31TSKCOMNjaan ninakku enthu tharenam ennu avan chodichathinnu yaakkob paranjnjathu: nee onnum tharendaa; ee kaaryam nee cheythuthannaal njaan ninre aattin koottathe iniyum meyichu paalikkaam.
31TSKCOMउस ने फिर कहा, मैं तुझे क्या दूं? याकूब ने कहा, तू मुझे कुछ न दे; यदि तू मेरे लिथे एक काम करे, तो मै फिर तेरी भेड़-बकरियोंको चराऊंगा, और उनकी रझा करूंगा।
32TSKCOMI will pass through all thy flock to day, removing from thence all the speckled and spotted cattle, and all the brown cattle among the sheep, and the spotted and speckled among the goats: and of such shall be my hire.
32TSKCOMഞാൻ ഇന്നു നിന്റെ എല്ലാ കൂട്ടങ്ങളിലും കൂടി കടന്നു, അവയിൽനിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ.
32TSKCOMNjaan innu ninre ellaa koottangalilum kooti katannu, avayilninnu pulliyum maruvumulla aatukale okkeyum chemmariyaatukalil karuthathineyokkeyum kolaatukalil pulliyum maruvumullathineyum verthirikkaam; athu enre prathiphalamaayirikkatte.
32TSKCOMमैं आज तेरी सब भेड़-बकरियोंके बीच होकर निकलूंगा, और जो भेड़ वा बकरी चित्तीवाली वा चित्कबरी हो, और जो भेड़ काली हो, और जो बकरी चित्कबरी वा चित्तीवाली हो, उन्हें मैं अलग कर रखूंगा : और मेरी मजदूरी में वे ही ठहरेंगी।
33TSKCOMSo shall my righteousness answer for me in time to come, when it shall come for my hire before thy face: every one that is not speckled and spotted among the goats, and brown among the sheep, that shall be counted stolen with me.
33TSKCOMനാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.
33TSKCOMNaale orikkal enre prathiphalam sambandhichu nee nokkuvaan varumpol enre neethi thelivaayirikkum; kolaatukalil pulliyum maruvumillaathathum chemmariyaatukalil karuthaniramillaathathum ellaam moshtichathaayi ennaam.
33TSKCOMऔर जब आगे को मेरी मजदूरी की चर्चा तेरे साम्हने चले, तब धर्म की यही साझी होगी; अर्यात्‌ बकरियोंमें से जो कोई न चित्तीवाली न चित्कबरी हो, और भेड़ोंमें से जो कोई काली न हो, सो यदि मेरे पास निकलें, तो चोरी की ठहरेंगी।
34TSKCOMAnd Laban said, Behold, I would it might be according to thy word.
34TSKCOMഅതിന്നു ലാബാൻ: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.
34TSKCOMAthinnu laabaan: nee paranjnjathupole aakatte ennu paranjnju.
34TSKCOMतब लाबान ने कहा, तेरे कहने के अनुसार हो।
35TSKCOMAnd he removed that day the he goats that were ringstraked and spotted, and all the she goats that were speckled and spotted, and every one that had some white in it, and all the brown among the sheep, and gave them into the hand of his sons.
35TSKCOMഅന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു.
35TSKCOMAnnu thanne avan varayum maruvumulla muttaatukaleyum pulliyum maruvumulla penkolaatukale okkeyum venmayullathine okkeyum chemmariyaatukalil karuthaniramullathine okkeyum verthirichu avanre puthranmaarute kayyil elpichu.
35TSKCOMसो उस ने उसी दिन सब धारीवाले और चित्कबरे बकरों, और सब चित्तीवाली और चित्कबरी बकरियोंको, अर्यात्‌ जिन में कुछ उजलापन या, उनको और सब काली भेड़ोंको भी अलग करके अपके पुत्रोंके हाथ सौप दिया।
36TSKCOMAnd he set three days journey betwixt himself and Jacob: and Jacob fed the rest of Laban’s flocks.
36TSKCOMഅവൻ തനിക്കും യാക്കോബിന്നും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിൻ കൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
36TSKCOMAvan thanikkum yaakkobinnum itayil moonnu divasathe vazhiyakalam vechu; laabaanre sheshamulla aattin koottangale yaakkob meyichu.
36TSKCOMऔर उस ने अपके और याकूब के बीच में तीन दिन के मार्ग का अन्तर ठहराया : सो याकूब लाबान की भेड़-बकरियोंको चराने लगा।
37TSKCOMAnd Jacob took him rods of green poplar, and of the hazel and chesnut tree; and pilled white strakes in them, and made the white appear which was in the rods.
37TSKCOMഎന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.
37TSKCOMEnnaal yaakkob punnavrikshathinteyum badaamvrikshathinteyum arinjnjilvrikshathinteyum pachakkompukale etuthu avayil vella kaanathakkavannam vellavarayaayi tholurichu.
37TSKCOMऔर याकूब ने चनार, और बादाम, और अर्मोन वृझोंकी हरी हरी छडिय़ां लेकर, उनके छिलके कहीं कहीं छीलके, उन्हें धारीदार बना दिया, ऐसी कि उन छडिय़ोंकी सफेदी दिखाई देने लगी।
38TSKCOMAnd he set the rods which he had pilled before the flocks in the gutters in the watering troughs when the flocks came to drink, that they should conceive when they came to drink.
38TSKCOMആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു.
38TSKCOMAatukal kutippaan vannappol avan, thaan tholuricha kompukale paathikalilum vellam pakarunna thottikalilum aatukalute mumpil vechu; ava vellam kutippaan vannappol chanayerru.
38TSKCOMऔर तब छीली हुई छडिय़ोंको भेड़-बकरियोंके साम्हने उनके पानी पीने के कठौतोंमें खड़ा किया; और जब वे पानी पीने के लिथे आई तब गाभिन हो गई।
39TSKCOMAnd the flocks conceived before the rods, and brought forth cattle ringstraked, speckled, and spotted.
39TSKCOMആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.
39TSKCOMAatukal kompukale kantukontu chanayerru varayum pulliyum maruvumulla kuttikale perru.
39TSKCOMऔर छडिय़ोंके साम्हने गाभिन होकर, भेड़-बकरियां धारीवाले, चित्तीवाले और चित्कबरे बच्चे जनीं।
40TSKCOMAnd Jacob did separate the lambs, and set the faces of the flocks toward the ringstraked, and all the brown in the flock of Laban; and he put his own flocks by themselves, and put them not unto Laban’s cattle.
40TSKCOMആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ചു ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി.
40TSKCOMAa aattinkuttikale yaakkob verthirichu aatukale laabaanre aatukalil varayum maruvumulla ellaarrinnum abhimukhamaayi nirthi; thanre svanthakoottangale laabaanre aatukalotu cherkkaathe vereyaakki.
40TSKCOMतब याकूब ने भेड़ोंके बच्चोंको अलग अलग किया, और लाबान की भेड़-बकरियोंके मुंह को चित्तीवाले और सब काले बच्चोंकी ओर कर दिया; और अपके फुण्ड़ोंको उन से अलग रखा, और लाबान की भेड़-बकरियोंसे मिलने न दिया।
41TSKCOMAnd it came to pass, whensoever the stronger cattle did conceive, that Jacob laid the rods before the eyes of the cattle in the gutters, that they might conceive among the rods.
41TSKCOMബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന്നു മുമ്പിൽ വെച്ചു.
41TSKCOMBalamulla aatukal chanayelkkumpozhokkeyum kompukale kantukontu chanayelkkendathinnu yaakkob aa kompukale paathikalil aatukalute kanninnu mumpil vechu.
41TSKCOMऔर जब जब बलवन्त भेड़-बकरियां गाभिन होती यी, तब तब याकूब उन छडिय़ोंको कठौतोंमे उनके साम्हने रख देता या; जिस से वे छडिय़ोंको देखती हुई गाभिन हो जाएं।
42TSKCOMBut when the cattle were feeble, he put them not in: so the feebler were Laban’s, and the stronger Jacob’s.
42TSKCOMബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീർന്നു.
42TSKCOMBalamillaatha aatukal chanayelkkumpol avaye vechilla; angane balamillaathava laabaannum balamullava yaakkobinnum aayitheernnu.
42TSKCOMपर जब निर्बल भेड़-बकरियां गाभिन होती यी, तब वह उन्हें उनके आगे नहीं रखता या। इस से निर्बल निर्बल लाबान की रही, और बलवन्त बलवन्त याकूब की हो गई।
43TSKCOMAnd the man increased exceedingly, and had much cattle, and maidservants, and menservants, and camels, and asses.
43TSKCOMഅവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.
43TSKCOMAvan mahaasampannanaayi avannu valare aatukalum daaseedaasanmaarum ottakangalum kazhuthakalum undaakayum cheythu.
43TSKCOMसो वह पुरूष अत्यन्त धनाढय हो गया, और उसके बहुत सी भेड़-बकरियां, और लौंडियां और दास और ऊंट और गदहे हो गए।।